നഗ്നത എന്താണെന്നു പോലും തിരിയാത്ത പ്രായത്തിൽ ഒരു കുഞ്ഞിനു നേരെ നടത്തുന്ന നഗ്നതാ പ്രദർശനം കണ്ടാൽ ആക്ടിവിസ്റ്റിന്റെ പിടി മാത്രമല്ല, പിരിയും വിട്ടുവോ എന്ന് സംശയിക്കണം

105

Shibu Gopalakrishnan

ആക്ടിവിസ്റ്റ് മാത്രമാണെങ്കിൽ പ്രശ്നമില്ല, എന്നാൽ ആക്ടിവിസ്റ്റിനു അറ്റൻഷൻ സീക്കിങ്ങിന്റെ അസ്കിത കൂടിയുണ്ടെങ്കിൽ പിടിവിട്ടു പോകും. മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും. സഞ്ചരിക്കുക മാത്രമല്ല, ഞാൻ സഞ്ചരിക്കുകയാണെന്നു വിളിച്ചുപറയുകയും ചെയ്യും. ഇനി എങ്ങാനും ഫലം കുറഞ്ഞാലോ. ഒരു പ്രത്യേകതരം ആക്ടിവിസമാണ്.മറ്റാരും ചെയ്യാത്തതെല്ലാം ചെയ്യുന്നതാണ്, പറയാത്തതെല്ലാം പറയുന്നതാണ്, കാണിക്കാത്തതെല്ലാം കാണിക്കുന്നതാണ് ആക്ടിവിസം എന്ന അബദ്ധത്തിലേക്ക് കൂപ്പുകുത്തുന്നവരാണ് ചില കടുത്ത ആക്ടിവിസ്റ്റുകൾ. അവരുടെ ചുറ്റിലുമുള്ള എന്തിലും അവർ ആക്ടിവിസം നടത്തും. വ്യത്യസ്തത അടങ്ങാത്ത ആഗ്രഹമായിരിക്കും. അതിന്റെ ആത്മപ്രകാശനങ്ങളായി ആക്ടിവിസം മാറും.

നഗ്നത എന്താണെന്നു പോലും തിരിയാത്ത പ്രായത്തിൽ ഒരു കുഞ്ഞിനു നേരെ നടത്തുന്ന നഗ്നതാ പ്രദർശനവും, അതിന്മേലുള്ള ആർട്ട് വർക്കും, അതു നാട്ടുകാരെ മുഴുവൻ കാണിച്ചുകൊണ്ടുള്ള യൂടൂബ് ആക്ടിവിസവും കണ്ടപ്പോൾ ആക്ടിവിസ്റ്റിന്റെ പിടി മാത്രമല്ല, പിരിയും വിട്ടിരിക്കുകയാണെന്നു തോന്നി. അറ്റൻഷൻ സീക്കിങ്ങിന്റെ അങ്ങേയറ്റം. അതിനുവേണ്ടി ഏതറ്റം വരെയും പോകാനുള്ള അമ്മമനസ്സ്, തങ്കമനസ്സ്.സ്വന്തം ആക്ടിവിസ്റ്റാനന്ദത്തിനു വേണ്ടി ഒരു കുട്ടിയെ ഈ രീതിയിൽ ഉപയോഗിക്കാനുള്ള ആക്ടിവിസ്റ്റിന്റെ അധികാരം എന്താണ്? ആ കുട്ടിയുടെ ബാല്യകാലത്തിനും സാമൂഹികജീവിതത്തിനും നേർക്കുള്ള അതിക്രമമാണ് പ്രസ്തുത യൂടൂബ് ആക്ടിവിസം. നഗ്നമായ കുറ്റകൃത്യം.ഇമ്മാതിരി ആക്ടിവിസം മേലിൽ ആവർത്തിക്കാതിരിക്കാനുള്ള മേൽനടപടികൾ നൽകി ആക്ടിവിസ്റ്റിനെ അടിയന്തിരമായി അനുമോദിക്കേണ്ടതാണ്.