Connect with us

International

ഇതാണ് അമേരിക്കൻ ജനാധിപത്യത്തിന് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര സംഭാവന

നാലു വർഷങ്ങൾക്ക് മുൻപ് ട്രംപിന്റെ വിജയം അംഗീകരിക്കാൻ കോൺഗ്രസ്സിന് വേണ്ടിവന്നത് വെറും നാൽപതു മിനിറ്റായിരുന്നു. എന്നാൽ ഇത്തവണ 15 മണിക്കൂറും

 55 total views

Published

on

Shibu Gopalakrishnan

നാലു വർഷങ്ങൾക്ക് മുൻപ് ട്രംപിന്റെ വിജയം അംഗീകരിക്കാൻ കോൺഗ്രസ്സിന് വേണ്ടിവന്നത് വെറും നാൽപതു മിനിറ്റായിരുന്നു. എന്നാൽ ഇത്തവണ 15 മണിക്കൂറും കാപിറ്റോൾ കൈയേറ്റവും കലാപവും വേണ്ടി വന്നു വിജയം പ്രഖ്യാപിക്കാൻ. പല സംസ്ഥാനങ്ങളിലെയും ഫലങ്ങൾ ചോദ്യം ചെയ്യപ്പെട്ടു, വോട്ടിനിട്ട് അതെല്ലാം തള്ളേണ്ടി വന്നു. Image may contain: one or more people and people standingഅതിനിടയിൽ വെടി മുഴങ്ങി, കോൺഗ്രസ്സ് നിർത്തിവയ്‌ക്കേണ്ടി വന്നു. ഭൂഗർഭ തുരങ്കത്തിലേക്ക് അംഗങ്ങളെ മാറ്റേണ്ടി വന്നു. ചെയറുകൾ കൈയേറി; ഇതാണ് അമേരിക്കൻ ജനാധിപത്യത്തിന് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര സംഭാവന.അവസാന ദിവസം വരെയും തോൽവി സമ്മതിക്കാതെ കടിച്ചുതൂങ്ങിയ ട്രംപിനെ ഒടുവിൽ ജനഹിതം വൈറ്റ് ഹൗസിനു പുറത്തേക്ക് ആനയിക്കുന്നു. 306-232. ഇലക്ട്രൽ കോളേജ് വോട്ടുകൾ എണ്ണി കോൺഗ്രസ്സ് വിജയികളെ പ്രഖ്യാപിച്ചിരിക്കുന്നു. ജോ ബൈഡനും കമല ഹാരിസും. ഫലം അംഗീകരിക്കുന്നില്ലെങ്കിലും ഇരുപതിന്‌ അധികാര കൈമാറ്റം നടത്തുമെന്ന് ഒടുവിൽ ട്രംപിനു സമ്മതിക്കേണ്ടി വന്നു. ഫലം അംഗീകരിച്ചില്ലെങ്കിലും അധികാരം കൈമാറേണ്ടി വരുന്ന ഈ പ്രതിഭാസമുണ്ടല്ലോ, അതിന്റെ പേരാണ് പ്രണ്ടേ ജനാധിപത്യം.

ഉള്ളത് പറയാമല്ലോ, ട്രംപ് ജയിക്കണമെന്നു അമേരിക്കക്കാരെക്കാൾ കൂടുതൽ ആഗ്രഹിച്ചത് അമേരിക്കയിലെ ഇന്ത്യക്കാരാണ്. അത്രയ്ക്കായിരുന്നു ആവേശം. കമന്റുകളിൽ അതിനുവേണ്ടി വാദിച്ചു ഞെട്ടിച്ച ട്രംപ് അനുകൂലികൾ. നല്ല ഒന്നാന്തരം മലയാളികൾ, മൈ പ്രണ്ട്സ്. അതിനു വേണ്ടി അവർ നടത്തിയ അന്താരാഷ്ട്ര ന്യായീകരണങ്ങൾ ഒക്കെ വായിച്ചാൽ അമ്മച്ചിയാണെ, നയതന്ത്രലോകം സഹിക്കൂല്ല. തോറ്റതിനു ശേഷം പിന്നീട് ഇന്നുവരെ അക്കാര്യത്തിൽ വാ തുറന്നിട്ടില്ലെങ്കിലും അവർ ദുഃഖിതരാണ്. പിന്നെ നമ്മളായിട്ട് ചോദിച്ചു വേദനിപ്പിക്കണ്ടല്ലോ എന്നുകരുതി വല്ലപ്പോഴും അതിനെ കുറിച്ച് ചോദിക്കും, ഒരു മനഃസുഖം.

ഇവരിൽ ബഹുഭൂരിപക്ഷവും നല്ല ഒന്നാന്തരം അരാഷ്ട്രീയ വാദികളും, ഏതു വയലൻസിനും ഒതുക്കത്തിൽ കൈയടിക്കുന്നവരും, അതിവൈകാരികതയുടെ ആശാന്മാരും ആശാട്ടിമാരുമാണ്. കറുത്തവർഗക്കാർ കുഴപ്പക്കാരാണെന്നു അവർക്ക് അഭിപ്രായം ഉണ്ടായിരിക്കും, ഫേസ്‌ബുക്കിൽ പറയില്ലെങ്കിലും, രഹസ്യമായി ചോദിച്ചാൽ മനസ്സ് തുറക്കും. ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത് കൈയിലിരിപ്പുകൊണ്ടാണെന്നു അവർക്ക് അഭിപ്രായം ഉണ്ടായിരിക്കും. അതിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ മുഴുവൻ കടകൾ കൊള്ളയടിക്കാനുള്ള കൂട്ടംകൂടൽ ആയിരുന്നുവെന്നും അവർ അഭിപ്രായപ്പെടും. ഞങ്ങൾ എന്തായാലും വന്നു, ഇവിടുത്തുകാരായി, ഇനി വേറെ ഒരുത്തനും ഇങ്ങോട്ടേക്കു തള്ളിക്കേറി വരണ്ട എന്നുപറഞ്ഞു എല്ലാ കുടിയേറ്റ വിലക്കുകളെയും പിന്തുണയ്ക്കാൻ പോന്ന വലിയ മനസ്സുള്ളവരായിരിക്കും. വേണ്ടിവന്നാൽ സ്വയം വെള്ളക്കാരാണെന്നു വരെ കരുതാൻ പോന്ന ആഢ്യന്മാരായിരിക്കും.

ഇവർക്ക് എങ്ങനെയാണു മൈ പ്രണ്ടിനെ അനുകൂലിക്കാൻ കഴിയുന്നതെന്നു അത്ഭുതത്തോടെ കേട്ടുനിന്നിട്ടുണ്ട്. ലോകം മുഴുവൻ വലതുവത്കരണം നടക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഉത്തരം കൂടിയാണത്. ലോകം തന്നിഷ്ടക്കാരുടെയും ജനാധിപത്യബോധമില്ലാത്തവരുടെയും തോൽക്കാൻ മനസ്സില്ലാത്ത വിടുവായന്മാരുടെയും ആയിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയും വിജയിക്കുന്നവർക്ക് ആരാധകർ കൂടുകയാണ്. അവർക്കു കൈയടിക്കാനും അവർക്കൊപ്പം കൂടാനുമാണ് അരാഷ്ട്രീയവാദികൾക്കും അവസരവാദികൾക്കും ആവേശം. അവരുടെ കൊച്ചാട്ടന്മാരാണ് ഇന്ന് കാപിറ്റോളിൽ കലാപം നടത്തിയത്. ഒരു ജനാധിപത്യ തോൽവിയെ പോലും നേരിടാനുള്ള മാനസികവളർച്ച ഇല്ലാത്ത തോൽവികൾ. ഇറങ്ങിപ്പോകുന്നതിനു പകരം ഇറക്കിവിടേണ്ടുന്ന ഭൂലോക തോൽവിയാകാനും മടിയില്ലാത്ത മൈ പ്രണ്ട്.

 56 total views,  1 views today

Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement