രണ്ടു സുപ്രധാന മുന്നേറ്റങ്ങൾ

95
രണ്ടു സുപ്രധാന മുന്നേറ്റങ്ങൾ.
1. 5 മിനിറ്റിനുള്ളിൽ കോവിഡ് നിർണയം നടത്താൻ കഴിയുന്ന അബോട്ട് ലബോറട്ടറീസിന്റെ പോയിന്റ് ഓഫ് കെയർ സംവിധാനത്തിനു FDA അംഗീകാരം നൽകി. അതുപയോഗിച്ചു ടെസ്റ്റുകൾ നടത്താൻ ആശുപത്രിയുടെയോ ലാബിന്റെയോ ആവശ്യമില്ല. എവിടെവച്ചു വേണമെങ്കിലും ഡോക്ടർക്കു കോവിഡ് 19 സ്ഥിരീകരിക്കാം. ഒരാഴ്ച കൊണ്ട് 50,000 യൂണിറ്റുകൾ നിർമിച്ചു വിതരണം ചെയ്യാനാണ് അബോട്ട് ലക്ഷ്യമിടുന്നത്.
എന്തുകൊണ്ടാണ് ടെസ്റ്റിംഗ് നിർണായകമാകുന്നത്?
ടെസ്റ്റ് നടത്തി പോസിറ്റീവായി കണ്ടെത്തുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് വിദഗ്ധർ. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തി പരമാവധി ഐസലേഷൻ നടത്താൻ നിർദേശിച്ചിരിക്കുന്നത്. ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവരേക്കാൾ എത്രയോ അധികം ആളുകൾ ലക്ഷണങ്ങൾ ഏറിയും കുറഞ്ഞും ആരുമറിയാതെ കോവിഡ് വാഹകരാവുന്നുണ്ട്. (ചിത്രം -2)
നിലവിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തിയ രാജ്യം അമേരിക്കയാണ്, പത്തു ലക്ഷം ടെസ്റ്റുകൾ, ഒരു ദിവസം ഒരു ലക്ഷം വരെ ടെസ്റ്റുകൾ ആണിപ്പോൾ നടക്കുന്നത്. അബോട്ട് കൂടി രംഗത്തിറങ്ങുന്നതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ കൂടിയേക്കാം, എന്നാലേ കമ്മ്യുണിറ്റി സ്പ്രെഡിന്റെ മഞ്ഞുമല പൊളിച്ചടുക്കാൻ കഴിയൂ.
2. ഏറ്റവും കൂടുതൽ ദൗർലഭ്യം നേരിടുന്ന N95 മാസ്കുകൾ സ്റ്റെറിലൈസ് ചെയ്തു പുനരുപയോഗിക്കുന്നതിനുള്ള സാങ്കേതികതയ്ക്കും FDA അംഗീകാരം നൽകി. ഒരുദിവസം 1,60,000 വരെ മാസ്കുകൾ ഇങ്ങനെ സ്റ്റെറിലൈസ് ചെയ്തെടുക്കാമെന്നു കണക്കുകൂട്ടുന്നു. ഈ രീതിയിൽ ഒരു മാസ്ക് 20 തവണ വരെ ഉപയോഗിക്കാൻ കഴിയും. ആവശ്യം സൃഷ്ടിയുടെ മാതാവ് മാത്രമല്ല, പിതാവ് കൂടിയാണ്.
Advertisements