വൈവിധ്യങ്ങൾക്കു നൽകിയ അംഗത്വം കൊണ്ട് ലോകത്തുള്ള മറ്റു ഭരണകൂടങ്ങളെ അട്ടിമറിക്കുന്നുണ്ട് ജസീന്ത

    112

    Shibu Gopalakrishnan

    45% വനിതകൾ, 25% തദ്ദേശ ഗോത്രവർഗക്കാർ, 10% ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവരടങ്ങുന്നതാണ് ഇന്നലെ ജസീന്ത ആൻഡേൻ പ്രഖ്യാപിച്ച പുതിയ ന്യുസിലാൻഡ് മന്ത്രിസഭ. സ്വവർഗാനുരാഗിയായ ഉപപ്രധാനമന്ത്രിയെയും അവർ പ്രഖ്യാപിച്ചു. വൈവിധ്യങ്ങൾക്കു നൽകിയ അംഗത്വം കൊണ്ട് ലോകത്തുള്ള മറ്റു ഭരണകൂടങ്ങളെ അട്ടിമറിക്കുന്നുണ്ട് ജസീന്ത. അതിലെ ഏറ്റവും വലിയ അട്ടിമറി വിദേശകാര്യ മന്ത്രിയാണ്.

    പുതിയ വിദേശകാര്യ മന്ത്രി ഒരു തദ്ദേശ ഗോത്രവർഗ വനിത ആയിരിക്കും. ലോക നയതന്ത്രത്തിന്റെ വേദിയിൽ താടിയിൽ പച്ചകുത്തിയ ഗോത്രചിഹ്നവുമായി അവർ ന്യുസിലാൻഡിന്റെ മുഖവും മുഴക്കവും ആവും. രാജ്യത്തിന്റെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയും, മാവോറി ഗോത്ര വർഗ്ഗത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയും അവരായിരിക്കും. വംശവെറിയുടെയും വർണ്ണവെറിയുടെയും വർഗ്ഗവെറിയുടെയും ലോകത്തിനു മുന്നിൽ ഉൾക്കൊള്ളലിന്റെ ഉൾപ്പെടുത്തലിന്റെ ബഹുസ്വരസംഗീതമായി നെനിയ മഹുത്താ