അതാണ് മമ്മൂട്ടി അഭ്രപാളികളോടു ചെയ്ത ചരിത്രദൗത്യം

93

Shibu Gopalakrishnan

അതുവരെ കരയാതെ മസിലുപിടിച്ചുനിന്ന നല്ല തണ്ടും തടിയുമുള്ള ആണുങ്ങളെ വിങ്ങാനും വിതുമ്പാനും വേണ്ടിവന്നാൽ കെട്ടഴിച്ചുവിട്ടൊരു കടലുപോലെ കരയാനും കഴിയുന്ന മനുഷ്യരാക്കി മാറ്റി എന്നതാണ് മമ്മൂട്ടി അഭ്രപാളികളോടു ചെയ്ത ചരിത്രദൗത്യം. മമ്മൂട്ടിയുടെ കരയുന്ന അച്ഛന്മാർ കുറച്ചൊന്നുമല്ല കരയിച്ചത്.ആർദ്രന്മാരായ ആണുങ്ങളെ നമ്മൾ അനുഭവിച്ചത് മമ്മൂട്ടി അമരത്വം നൽകിയ അച്ഛന്മാരെ കണ്ണുനിറയെ കണ്ടുകൊണ്ടാണ്. അവരുടെ നിശ്വാസങ്ങളും ഗദ്ഗദങ്ങളും നിസ്സഹായതയും നിരർത്ഥകതയും കണ്ണുകളെ കുത്തിയൊഴുകുന്ന കടൽച്ചാലുകളാക്കി. സ്വന്തം അച്ഛനെ പോലും ഗൗരവത്തിന്റെ എല്ലാ പുറംതോടുകൾക്കും അപ്പുറത്തു കിനിയുന്ന ഹൃദയമുള്ള മനുഷ്യനായി കാണാൻ, അവരുടെ ആടിയുലയുന്ന വികാരനൗകകളെ കണ്ണുകൊണ്ടു തൊടാൻ കരളുനൽകിയത് നിങ്ങൾ ജീവിതം നൽകിയ അച്ഛന്മാരാണ്. Working with Mammootty a dream come true', says Prachi Tehlan about Mamankamഈ ലോകത്തെ പിതാക്കന്മാരോടെല്ലാം സ്നേഹം തോന്നിയത്, തുളുമ്പാതെ നിറഞ്ഞുകിടക്കുന്ന ഉപ്പുകടലുകളാണ് അവരെന്നു കാണിച്ചുതന്നത്, ആണുങ്ങൾക്കും അന്തംവിട്ടു കരയാമെന്നു ആത്മവിശ്വാസപ്പെടുത്തിയത്, അവരുടെ കരച്ചിലുകൾക്കു അതുവരെയില്ലാത്ത അന്തസ്സു നൽകിയത് നിങ്ങളാണ് മമ്മൂക്കാ.
ഒറ്റയ്ക്ക് ഒരു വഞ്ചിയിൽ കയറി കടലമ്മ വിളിക്കണ കണ്ടാ എന്നു ചോദിച്ചു നിങ്ങൾ ആടിയുലഞ്ഞു പോയപ്പോൾ ഞങ്ങളും കരഞ്ഞു. പഞ്ചാരമണലിനെ രണ്ടു കൈകൊണ്ടും ചേർത്തു നെഞ്ചോടുവച്ചപ്പോൾ ഞങ്ങളും നനഞ്ഞു. ഞാൻ അങ്ങനെ ചെയ്യുമോടാ കൊച്ചുരാമാ എന്നു ചോദിച്ചപ്പോൾ എത്രയോ കൂട്ടുകാർക്കു മുന്നിൽ സ്നേഹപ്പെടാനും വിതുമ്പാനുള്ള തന്റേടമായി നിങ്ങൾ മാറി. ഞാൻ പോകുന്നില്ല എനിക്ക് നിന്റെ ചാട്ടവും ചീത്തയും കേട്ടിവിടെ കഴിഞ്ഞാൽ മതിയെന്നു വാത്സല്യത്തിലെ രാഘവൻനായരോട് കുഞ്ഞമ്മാമ്മ പറഞ്ഞപ്പോൾ കടലുകൾ പോലെ ഞങ്ങളുടെ കണ്ണുകൾ കലങ്ങി. നിങ്ങൾ കണ്ണുതുടച്ചപ്പോഴൊക്കെയും ഞങ്ങളും കുതിർന്നു. കൗരവരിൽ ഭൂതക്കണ്ണാടിയിൽ പാഥേയത്തിൽ പപ്പയുടെ സ്വന്തം അപ്പൂസിൽ, നിങ്ങൾ പടയിലും പന്തയത്തിലും തോറ്റപ്പോൾ, നിങ്ങൾ നിഴലുകളോടു പടവെട്ടി പരാജയപ്പെട്ടപ്പോൾ ഞങ്ങളും നിറഞ്ഞു, കവിഞ്ഞു.നിങ്ങൾക്കു പ്രായമാകുമ്പോൾ ശരിക്കും പ്രായമാകുന്നത് ഞങ്ങൾക്കാണ് മമ്മൂക്കാ, ജരാനരകളില്ലാത്ത അച്ഛന്മാരെ സ്‌ക്രീനിൽ കാണിച്ചു കരയിപ്പിച്ച മനുഷ്യാ, പിതാക്കന്മാരുടെ പിതാവേ, അങ്ങേയ്ക്ക് പിറന്നാൾ സ്വസ്തി ❤️


Rohith Kp

എന്തുകൊണ്ട് മമ്മൂട്ടി …
ഒരു ക്ലാസ് .അവിടെ ഒരുപാട് കുട്ടികൾ .ആ വലിയ ക്ലാസ്സിൽ ക്ലാസ് ടോപ്പർ സ്ഥാനം നിലനിർത്തുന്നത് വളരെ കുറച്ചു പേർ .ക്ലാസ് ടോപ്പർ സ്ഥാനം ലഭിക്കണമെങ്കിൽ ഷാർപ്പ് ആയിട്ടുള്ള ബുദ്ധിയും നല്ല പഠനാന്തരീക്ഷവും പുസ്തകം വാങ്ങാനുള്ള കഴിവും ടീച്ചർമാരുടെ പിൻബലവുമടക്കം ഒരുപാട് ഘടകങ്ങൾ ഒത്തുവരണം .ക്ലാസ് ടോപ്പർമാരിൽ എല്ലാവരും ഈ ഘടകങ്ങളാൽ അനുഗ്രഹീതരാണ് . എന്നാൽ ഒരു കുട്ടി ആ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചു .ക്ലാസ് ടോപ്പർ ആകാൻ വേണ്ട പല ഘടകങ്ങളും അവന് ഇല്ലെന്ന് അറിയാമായിരുന്നിട്ടും തന്റെ കുറവുകളെ തിരിച്ചറിഞ്ഞുകൊണ്ട് അവൻ കഠിനാധ്വാനം ചെയ്തു . മറ്റുള്ള കുട്ടികൾ 3 മണിക്കൂർ പഠിക്കുമ്പോൾ ഇവൻ 6 മണിക്കൂർ പഠിച്ചു . തന്റെ പല കുറവുകളേയും കഠിനാധ്വാനം കൊണ്ട് അവൻ മറികടന്നു .അങ്ങനെ അയാളും ക്ലാസ് റ്റോപ്പറായി .അധ്വാനത്തിന്റെ തീവ്രത കൂട്ടി അയാൾ ആ സ്ഥാനം നിലനിർത്തി . ക്ലാസ് ടോപ്പറായ എല്ലാ കുട്ടികളോടും ബഹുമാനം തോന്നുമെങ്കിലും ആ കഠിനാധ്വാനിയോട് ഒരൽപം ബഹുമാന കൂടുതൽ തോന്നില്ലേ , ആ ഒരു വികാരമാണ് തന്റെ കുറവുകളെയെല്ലാം കഠിനാധ്വാനം കൊണ്ട് നിഷ്പ്രഭമാക്കി മികച്ച നടൻ എന്ന നിലയിലും സൂപ്പർസ്റ്റാർ എന്ന നിലയിലും ടോപ്പർ പദവി നിലനിർത്തിയ മമ്മൂട്ടിയോട് മലയാളിക്കുള്ളത് .

Mammootty to star in 'Uyare' Executive Producer Ratheena Sharshad's maiden  directorial venture? | Deccan Heraldസിനിമയിൽ വന്ന ആദ്യ കാലങ്ങളിൽ ഒരു സൂപ്പർ സ്റ്റാറിന് വേണ്ട ഗുണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ആളായിരുന്നു മമ്മൂട്ടി . സെന്റിമെൻസ് രംഗങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ കഴിയുമെന്ന പ്രധാന പ്ലസ് പോയന്റിൽ പിടിച്ചു നിന്നുകൊണ്ട് റൊമാൻസ് ,കോമഡി എന്നീ മേഖലകളിലെ തന്റെ കഴിവുകൾ മിനുക്കിയെടുത്ത് പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടി . ഒരു കാലത്ത് വിമർശകർ കോമഡി വഴങ്ങില്ല എന്ന് പറഞ്ഞ് കളിയാക്കിയ ഇദ്ദേഹത്തിന്റെ തന്നെ ഒരു കോമഡി സിനിമ ‘രാജമാണിക്യം ‘ industrial hit ആയി മാറിയത് കാലത്തിന്റെ കാവ്യ നീതി .

കമൽ ,രജനി ,അമിതാബ് ബച്ചൻ ,മോഹൻലാൽ ,ചിരഞ്ജീവി എന്നനിങ്ങളെയുള്ള ഇന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങളും വീണ്ടും കാണാൻ തോന്നുന്ന തരം ആക്ഷൻ , റൊമാൻസ് ,കോമഡി ഓറിയന്റഡ് സിനിമകളിലൂടെയാണ് ആദ്യ കാലങ്ങളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയത് . ആദ്യകാലങ്ങളിൽ റിപ്പീറ്റ് വാച്ചിനുതകുന്ന entertainers സമ്മാനിച്ചുകൊണ്ടാണ് സൂപ്പറുകൾ ആകുന്നതിന് മുൻപേ പ്രേക്ഷക മനസ്സുകളിൽ ഇവർ അടങ്ങുന്ന താരങ്ങൾ ഇടം നേടിയത് . എന്നാൽ എന്റർടൈൻമെന്റ് ഘടകങ്ങൾ കുറവായ ഫാമിലി-മെലോഡ്രാമ ഓറിയന്റഡ് സിനിമകളും സെന്റിമെൻസും ആക്ഷനും നിറഞ്ഞ എന്റർടൈൻമെന്റ് ഘടകങ്ങൾ കുറവായ ഇത്തരം ‘ഡ്രൈ ‘ സിനിമകളിലൂടെയായിരുന്നു മമ്മൂട്ടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് .

നാളിതുവരെയുള്ള ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഡാൻസ് ചെയ്യാതെ ഒരു നടൻ സൂപ്പർ താരമായി വർഷങ്ങളോളം നിലനിന്നിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടി മാത്രമാണ് .മമ്മൂട്ടിയുടെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ഒരു എന്റർടൈൻമെന്റ് സിനിമയ്ക്ക് വേണ്ട അഭിവാജ്യ ഘടകങ്ങൾ പലതും പ്രേക്ഷകർ മറന്നു .നായകൻ ഡാൻസ് ചെയ്യാത്ത കൊമേഴ്‌സ്യൽ സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായി .വല്ലാതെ ഇഴുകി ചേർന്ന് അഭിനയ്ക്കാതെയും ഒരു പരിധി വരെ റൊമാന്റിക്ക് രംഗങ്ങൾ ഫലവത്തായി അവതരിപ്പിക്കാമെന്ന് മലയാളി മനസ്സിലാക്കി . കാലങ്ങൾ കഴിയുംതോറും കൂടി കൂടി വരുന്ന മലയാളിയുടെ ജാതി-മത ബോധനങ്ങൾക്ക് അതീതമായി ഇന്ത്യയിലെ തന്നെ ഒരു മത ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആ നടൻ മലയാളികളുടെ ഇക്കയായി മാറി .
കഠിനാധ്വാനം കൊണ്ട് ടോപ്പറായി മാറിയ മുഹമ്മദ് കുട്ടി എന്ന ആ കുട്ടി ഇന്നും അദ്ധ്വാനിക്കുകയാണ് . തന്റെ ശരീരം ചെറുപ്പമായി നിലനിർത്താൻ വേണ്ടിയും തന്റെ ശബ്ദത്തിന്റെ വിവിധ മോഡുലേഷനുകൾ തിരിച്ചറിയാൻ വേണ്ടിയും പുതിയ ഭാഷാ ശൈലികൾ പഠിക്കാൻ വേണ്ടിയും തന്റെ അധ്വാനം തുടരുകയാണ് .പരിശ്രമിച്ചാൽ ഏത് ഉയരത്തിലും എത്താമെന്നുള്ളതിന്റെ ഉദാഹരണമായി 69 പിന്നിടുന്ന ഈ വേളയിലും ആ മനുഷ്യൻ തലയെടുപ്പോടെ നിൽക്കുന്നു …