തരൂരിന്റേത് വേറൊരു രാഷ്ട്രീയ സംസ്കാരമാണ്, വേറിട്ടൊരു രാഷ്ട്രീയ സമീപനമാണ്

999

Shashi Tharoor, 22 others win Sahitya Akademi Awards 2019Shibu Gopalakrishnan

വിപുലമായ ടെസ്റ്റുകൾ ഇല്ലാതെ ഈ യുദ്ധത്തിൽ ജയിക്കാനാവില്ല എന്നത് പരിഹാരോന്മുഖമായി പ്രശ്നങ്ങളെ സമീപിക്കാൻ ശ്രമിച്ച ഒരാളുടെ ഏറെക്കാലത്തെ ഐക്യരാഷ്ട്രജീവിതം കൊണ്ട് അയാൾ ആർജിച്ചെടുത്ത രാഷ്ട്രീയാതീതമായൊരു ഉണ്മയാണ്. കക്ഷിരാഷ്ട്രീയം ചിലപ്പോഴെങ്കിലും മാറ്റിവയ്ക്കാൻ കഴിയുക എന്നതും ഉന്നതമായ രാഷ്ട്രീയമാണ്. ജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് ആരോപണാനന്ദങ്ങളല്ല എന്നു തിരിച്ചറിയുന്നതും വിവേകമാണ്. ശരിയായ പരിഹാരങ്ങളെ കുറിച്ച് രാഷ്ട്രീയ കുളംകലക്കലിനു അതീതമായി സംസാരിക്കുമ്പോൾ അഭിസംബോധന ചെയ്യപ്പെടുന്നത് അടിസ്ഥാനപ്രശ്നങ്ങളാണ്, പ്രശ്നപരിഹാരങ്ങളാണ്.

ശശി തരൂരിന് എന്തൊക്കെ പറയാമായിരുന്നു, ഉണ്ടയില്ലാത്ത എത്രയോ വെടികൾ പൊട്ടിക്കാമായിരുന്നു, ഇവിടെ ആകെമൊത്തം തകരാറിലാണെന്നും, ഞങ്ങൾ കുറ്റം കണ്ടുപിടിക്കാൻ ഉള്ളതുകൊണ്ടാണ് ഇത്രയെങ്കിലും ഭംഗിയാവുന്നതെന്നും ഒച്ചവയ്ക്കാമായിരുന്നു. അല്ലെങ്കിൽ ട്രെൻഡ് അനുസരിച്ചു ഏറ്റവും കുറഞ്ഞതൊരു ഏകദിന ഉപവാസമെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ഇന്നലത്തെ മാതൃഭൂമി പ്രൈം ടൈമിൽ അതൊന്നുമല്ല കണ്ടത്.

ടെസ്റ്റുകൾ കൂട്ടണമെന്നും, അതെന്തുകൊണ്ടാണ് എന്നും, അതെങ്ങനെ നമുക്ക് സാധ്യമാക്കാമെന്നും സംസാരിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ടെസ്റ്റ് കിറ്റിനുള്ള അംഗീകാരം വൈകുന്നതിനെ വിമർശിച്ചു, ജനതാകർഫ്യുവിനു കൊടുത്ത മുന്നറിയിപ്പ് പോലും ലോക്ക്ഡൗണിനു കൊടുക്കാതെ ഒറ്റയടിക്ക് നടപ്പാക്കിയതിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു, ഘട്ടം ഘട്ടമായുള്ള ലോക്ക്ഡൗൺ പിൻവലിക്കലിനെ അനുകൂലിച്ചു.

എംപി ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചിലവാക്കി റാപിഡ് ടെസ്റ്റിനുള്ള കിറ്റുകൾ കൊണ്ടുവരാൻ തരൂരിന് കഴിയുന്നത് രാഷ്ട്രീയം പരിഹാരോന്മുഖമായിരിക്കണം എന്നുള്ള ബോധ്യത്തിൽ നിന്നുമാണ്. സർക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ പ്രവർത്തനത്തെ ഒരു വാക്കുകൊണ്ടു പോലും മുറിപ്പെടുത്താൻ തരൂർ തയ്യാറായില്ല. കേരളത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് എനിക്ക് ആരോപണങ്ങൾ ഒന്നുമില്ല എന്നു ശൈലജ ടീച്ചർ സമക്ഷം തുറന്നുപറയുകയും ചെയ്തു.തീർച്ചയായും ഇത് വേറൊരു രാഷ്ട്രീയ സംസ്കാരമാണ്, വേറിട്ടൊരു രാഷ്ട്രീയ സമീപനമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ഫേസ് ഡിറ്റക്‌ഷൻ ക്യാമറ തിരുവനന്തപുരത്തെത്തി. ശശി തരൂർ എംപിയാണ് ആംസ്റ്റർഡാമിൽനിന്ന് ക്യാമറ തലസ്ഥാനത്തെത്തിച്ചത്.ഈ ഉപകരണങ്ങൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും സ്ഥാപിക്കും. ഏറ്റവും തിരക്കേറിയ പൊതു സ്ഥലങ്ങളിൽ പനിയുള്ളവരെ വേഗത്തിൽ കണ്ടെത്താൻ ഈ ഉപകരണം സഹായിക്കും.

ഏഷ്യയിൽ ഈ ഉപകരണം ലഭിക്കാത്തതിനാൽ ആംസ്റ്റർഡാമിൽനിന്ന് വാങ്ങി ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെനിന്ന് ഡിഎച്ച്എൽ കാർഗോ സർവീസിന്റെ പല വിമാനങ്ങളിലൂടെ പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹ്‌റൈൻ, ദുബായ് വഴി സ്പെഷൽ ഫ്ലൈറ്റിൽ ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. ഗുഡ് ജോബ്‌ അഭിനന്ദനങള് ശശി തരൂര് എം.പി.. താങ്കളെ പോലെ നല്ല കാഴ്ചപാടുകള് ഉള്ളവരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. കോവിഡ് ടെസ്റ്റിനുള്ള രണ്ടായിരം കിറ്റുകള് എത്തിച്ച് ശശി തരൂര് നേരത്തെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇങ്ങനെയാകണം ജനപ്രതിനിധികള് .