Connect with us

Apps

അകലെയുള്ള കാമുകിയെ കണ്ടുകൊണ്ടിരുന്നു സംസാരിക്കുന്ന സ്വപ്നം കോടീശ്വരനാക്കിയ വ്യക്തി

വെബെക്സിനെ സിസ്കോ മേടിച്ചപ്പോൾ വെബെക്‌സിന്റെ തലവൻ ആയിരുന്നെങ്കിലും വെബെക്‌സിൽ തൃപ്തനായിരുന്നില്ല. പണ്ട് ട്രെയിനിൽ വച്ചുകണ്ട സ്വപ്നം പൂവണിഞ്ഞിരുന്നില്ല, അതിനു ചിറകുകൾ നൽകാൻ

 64 total views

Published

on

Shibu Gopalakrishnan

രണ്ടു കോളേജിൽ ആയിപ്പോവുകയും അതിനിടയിൽ 10 മണിക്കൂറിന്റെ ട്രെയിൻ യാത്ര വേണ്ടിവരികയും ചെയ്തപ്പോൾ അപൂർവമായി മാത്രം കാമുകിയെ കാണാൻ കഴിഞ്ഞിരുന്ന ഒരു ചൈനീസ് യുവാവിനു അത്തരം ട്രെയിൻ യാത്രകളിൽ തോന്നിയിരുന്ന വിചിത്രമായ ഒരു സ്വപ്നം ആയിരുന്നു അത്. ഞങ്ങൾക്ക് പരസ്പരം കണ്ടുകൊണ്ടു അവിടെയും ഇവിടെയും ഇരുന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.

കോളേജ് കഴിഞ്ഞപ്പോൾ ബിൽഗേറ്റ്സിന്റെ ഒരു പ്രസംഗം കേട്ട ആ യുവാവിനു അമേരിക്ക ഒരു സ്വപ്നമായി മാറി. രണ്ടു വർഷത്തിനിടയിൽ എട്ടു തവണയാണ് വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടത്. ഒൻപതാമത്തെ തവണ സ്വപ്നം സഫലമായി. സിലിക്കൺവാലിയിലെത്തി വീഡിയോ കോൺഫറസിങ് രംഗത്ത് പ്രവർത്തിക്കുന്ന വെബെക്സ്(Webex) എന്ന സ്റ്റാർട്ടപ്പ് കമ്പിനിയുടെ ഭാഗമായി. ഇംഗ്ലീഷ് പരിജ്ഞാനം കുറവായതിനാൽ സംസാരം കുറവായിരുന്നു, കോഡിങ് മാത്രം ചെയ്തുകൊണ്ടിരുന്നു.

We admit that your calls were routed through China,' Zoom app gets ...വെബെക്സിനെ സിസ്കോ മേടിച്ചപ്പോൾ വെബെക്‌സിന്റെ തലവൻ ആയിരുന്നെങ്കിലും വെബെക്‌സിൽ തൃപ്തനായിരുന്നില്ല. പണ്ട് ട്രെയിനിൽ വച്ചുകണ്ട സ്വപ്നം പൂവണിഞ്ഞിരുന്നില്ല, അതിനു ചിറകുകൾ നൽകാൻ സിസ്കോ തയ്യാറല്ല എന്നുമനസിലായപ്പോൾ 2011ൽ അവിടം വിട്ടിറങ്ങി. കൂടെ ഇറങ്ങിവന്ന 40 സഹപ്രവർത്തകർക്കൊപ്പം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈയിൽ നിന്നു കടംവാങ്ങിയ മൂലധനംകൊണ്ടു പുതിയൊരു കമ്പിനി ആരംഭിച്ചു.

2012ൽ പുതിയ വീഡിയോ കോൺഫറൻസിങ് ആപ്പ് പുറത്തിറക്കി. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു. പഴയ കാമുകി അഥവാ ഇപ്പോഴത്തെ ഭാര്യ പോലും ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തു. എങ്കിലും പഴയ പകൽക്കിനാവിൽ ഉറച്ചുനിന്നു. ദിവസവും പതിനെട്ടു മണിക്കൂർ ജോലി ചെയ്തു, എട്ടുവർഷത്തെ കഠിനപ്രയത്നത്തിൽ കമ്പിനി വളർന്നു, വലുതായി. യഥാർത്ഥ വിജയം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

2020 മാർച്ചു മാസത്തിൽ കോവിഡിനെ തുടർന്നു രാജ്യങ്ങൾ ഓരോന്നായി ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തുടങ്ങി. ആളുകൾ വീട്ടിലിരുന്നു പണിയെടുക്കാൻ തുടങ്ങി. വീഡിയോ കോൺഫറൻസിങ് അകലങ്ങളിലും മനുഷ്യനെ അടുപ്പിച്ചു നിർത്തുന്ന അഭയമായി. മാർച്ച് 23നു യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അന്നുമാത്രം 21 ലക്ഷം ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. ആദ്യമായി ടിക്ടോക്കിനെയും ഫേസ്ബുക്കിനെയും പിന്തള്ളി.

മൂന്നുമാസം കൊണ്ട് 49 കാരനായ ഈ മനുഷ്യന്റെ ആസ്തി ഇരട്ടിയായി. അന്നുവരെ ലോകത്തെ 500 ധനവാന്മാരുടെ ലിസ്റ്റിൽ ഒരിക്കൽ പോലുമില്ലാതിരുന്ന ഒരാൾ പൊടുന്നനെ 192ആം സ്ഥാനത്തേക്കു വന്നു. പണ്ട് ട്രെയിൻ യാത്രയിൽ കണ്ടൊരു പകൽക്കിനാവ് കൊറോണക്കാലത്ത് ലോകത്തിന്റെ മുഴുവൻ ആശ്വാസമായി മാറി. പണക്കാരെല്ലാം പാവപ്പെട്ടവരായപ്പോൾ, എല്ലാ മുതലാളിമാരും പാപ്പരായപ്പോൾ, സ്വന്തം സ്വപ്നത്തിനു വേണ്ടി പണിയെടുത്ത ഒരാൾ മാത്രം വളർന്നുവലുതായി.

ഇപ്പോൾ സന്തോഷം തോന്നുന്നുണ്ടോ എന്നുചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു- “ഞാൻ ഇരുപതുകളിൽ ആയിരുന്നെങ്കിൽ ഒരുപക്ഷെ തുള്ളിച്ചാടിയേനെ, എന്നാൽ ഇപ്പോൾ പണം എനിക്ക് സന്തോഷങ്ങളൊന്നും തരുന്നില്ല. ഇന്നല്ലെങ്കിൽ നാളെ ലോകം വീട്ടിലിരുന്നു പണിയെടുക്കുമെന്നു എനിക്കറിയാമായിരുന്നു”. വർഷത്തിൽ രണ്ടു തവണ മാത്രം ബിസിനസ്സ് ട്രിപ്പുകൾ നടത്തുന്ന, എല്ലാ യാത്രകളുടെയും ആവശ്യം സ്വന്തം ആപ്പുവഴി സാധ്യമാക്കുന്ന ആ മനുഷ്യൻ വിമാനയാത്രകൾ കുറയ്ക്കുന്നതിനു പറഞ്ഞ കാരണം കാലാവസ്ഥാ വ്യതിയാനം ആയിരുന്നു.

സൂമിന്റെ(Zoom) സ്ഥാപക സിഇഒ എറിക് യുവാൻ.

Advertisement

അദ്ദേഹം തന്റെ പുതിയ സ്വപ്നം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്- “2035ൽ നിങ്ങൾ സൂമിനിടയിൽ ഒരു കാപ്പി കുടിക്കാനെടുക്കുമ്പോൾ ഒരു ബട്ടൺ തെളിയും, അതുപയോഗിച്ചാൽ കൂടെയുള്ള എല്ലാവർക്കും കാപ്പി ലഭിക്കും.”
ചിലരുടെ വിചിത്രമായ സ്വപ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ, അവർ ആ സ്വപ്നത്തെ അതിതീവ്രമായി പിന്തുടർന്നില്ലായിരുന്നെങ്കിൽ, ഈലോകം എത്രമേൽ നിസ്സഹായവും നിരായുധവും ആയിപ്പോകുമായിരുന്നു!

 65 total views,  1 views today

Advertisement
Entertainment17 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment2 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment4 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment5 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment7 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment7 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement