സവർക്കർ വീരനും ശൂരനും പരാക്രമിയുമാണെന്ന് പുസ്തകത്തിൽ ചിത്രഗുപ്‌ത എഴുതി, ചിത്രഗുപ്‌ത സവർക്കർ തന്നെയായിരുന്നെന്നു പിന്നീട് പ്രസാധകർ വെളിപ്പെടുത്തി

2818

Shibu Gopalakrishnan

സവർക്കർജിയെ കുറിച്ച് ഒരു ചെറിയ കാര്യം കൂടി. 1926 ലാണ് അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം പുറത്തുവരുന്നത്. നിരന്തരം മാപ്പപേക്ഷകൾ നൽകി ആൻഡമാനിലെ ജയിലിൽ നിന്നും മോചിതനായ അദ്ദേഹത്തെ ഒരു വീരനും ശൂരനും പരാക്രമിയുമായിട്ടാണ് അതെഴുതിയ ചിത്രഗുപ്‌ത പുസ്തകത്തിൽ വാഴ്ത്തുന്നത്.

സവർക്കറുടെ മരണശേഷം 1987ലാണ് അതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നത്. അതിന്റെ ആമുഖത്തിൽ പുസ്തകത്തിന്റെ പ്രസാധകർ ആ സത്യം വെളിപ്പെടുത്തുകയാണ്- ചിത്രഗുപ്ത എന്ന പേരിന്റെ ഉടമ സാക്ഷാൽ സവർക്കർ തന്നെ ആയിരുന്നു!

എന്നുവച്ചാൽ, നമ്മളെക്കുറിച്ച് തള്ളണമെങ്കിൽ നമ്മള് തന്നെ തള്ളണം, വേറെ ആരുംവന്നു തള്ളിത്തരൂല്ല