Shibu Gopalakrishnan

 

ചിലർക്ക് ശത്രുതയാണ് ഏറ്റവും വലുത്. മിത്രങ്ങളെ തിരഞ്ഞെടുക്കുമ്പോൾ പോലും ശത്രുവിന്റെ ശത്രു ആയിരിക്കും അവരുടെ മിത്രം. എങ്ങനെയും ശത്രുവിനെ ജയിക്കുക, അതുമാത്രമായിരിക്കും ഒരേയൊരു നാമജപം. അങ്ങനത്തെ ഒരു മാനസികാവസ്ഥയിൽ സ്വയം കൈവിട്ടുപോയ ഒരാളുടെ സഹതാപാർഹമായ കാഴ്ചയാണ് ടി.പി. സെൻകുമാർ. മുൻ ഐപിഎസുകാരൻ, ഡിജിപി, സർവീസിലിരുന്ന കാലത്ത് അഴിമതിക്കാരൻ എന്നുകേൾപ്പിച്ചിട്ടില്ലാത്ത തരക്കേടില്ലാത്ത ഉദ്യോഗസ്ഥൻ. ഇപ്പോൾ വാ തുറന്നാൽ പറയുന്നത് മുഴുവൻ സാമാന്യയുക്തിക്ക് നിരക്കാത്ത വിഷവചനങ്ങളും.

ശത്രുത ഒരാളെ എങ്ങനെയാണ് സ്വയം നശിപ്പിക്കുന്നത് എന്നതിന്റെ സൈബർ ദൃഷ്ടാന്തം. ശത്രുക്കൾക്കു പോലും ഇങ്ങനെ ഒരു അവസ്ഥ വരരുതേ എന്നാഗ്രഹിച്ചു പോകുന്ന ദുരവസ്ഥ. വെറുപ്പ് ഒരു ലഹരിയായി ഒടുവിൽ ഒരു മനുഷ്യന്റെ നീതിബോധ സംവിധാനത്തെ അപ്പാടെ തകർത്തുകളയുന്നത് എങ്ങനെയെന്നതിന്റെ ദാരുണമായ ദൃശ്യം. കണ്ണന്താനത്തിലോ കെഎസ് രാധാകൃഷ്ണനിലോ ഒന്നും കാണാൻ കഴിയാത്ത ആത്മാർത്ഥത സെൻകുമാറിൽ കാണുന്നത് വ്യക്തിപരമായ ശത്രുത ഇതിനെല്ലാം മേലെ പ്രവർത്തിക്കുന്നതുകൊണ്ടാണ്. ഒരു പ്രത്യേകതരം മാനസികാവസ്ഥയാണിത്. താനാരാണന്നു തനിക്കറിയാൻ പാടില്ലാത്ത അവസ്ഥ. പിടിവിട്ടു പോകുന്നതിനൊപ്പം പിരിയും വിട്ടുപോകുന്ന അവസ്ഥ.

വിയോജിക്കുന്നവർ മുഴുവൻ ശത്രുക്കളായി മാറുകയും, അവരെയെല്ലാം പാകിസ്താനിലേക്ക് കേറ്റിയയക്കണം എന്നുതോന്നുകയും ചെയ്യുന്ന ഈ ഘട്ടം, കുറച്ചുകൂടി മാനുഷികപരിഗണന അർഹിക്കുന്നു എന്നാണ് തോന്നുന്നത്. ആക്രമണമല്ല, പരിചരണമാണ് വേണ്ടത്. വീണുപോയ ഒരു മനുഷ്യനെ താങ്ങുകയാണ് വേണ്ടത്, അല്ലാതെ തേച്ച് ഒട്ടിക്കുകയല്ല, ദുഷ്ടന്മാരെ!

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.