ഏതൊക്കെ വിഷയങ്ങളിൽ നുഴഞ്ഞു കയറാൻ കഴിയുമോ അതിലെല്ലാം അവർ കയറും

0
261

Shihab Medina

ഇതാണ് അവർ, ഇങ്ങിനെ ആയിരുന്നു അവർ, ഇങ്ങിനെ ആണ് അവർ എക്കാലവും. ഏതൊക്കെ വിഷയങ്ങളിൽ നുഴഞ്ഞു കയറാൻ കഴിയുമോ അതിലെല്ലാം അവർ കയറും. പിന്നെ ആ വിഷയത്തിന്റെ മുന്നിലാകും ഒടുവിൽ അവരെ പറഞ്ഞാൽ അത് മതത്തിലുള്ളവരെ പറഞ്ഞു എന്ന് വരുത്തി തീർക്കും പ്രചരിപ്പിക്കും. ആദ്യകാലങ്ങളിൽ കുടുംബ യോഗങ്ങളിൽ ആയിരുന്നു എങ്കിലും ഇപ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ്. പ്രതേകിച്ചും കുടുംബ ഗ്രൂപ്പുകളിൽ.

മറ്റു സോഷ്യൽ മീഡിയകളോ വാർത്തയോ കാണാതെ ഒരു ഭൂരിപക്ഷം ഉണ്ട് എന്നാൽ അവർ അധികവും വാട്സ് ആപ്പിൽ സജ്ജീവവുമാണ്. അത്തരം ആളുകളിൽ മത വികാരം ഇളക്കി വിടുക. വിഷം വമിപ്പിക്കുന്ന കെട്ടുകഥകൾ കൊണ്ട് അവരുടെ സിരകളെ മലീമസമാക്കുക അത് തന്നെയാണ് ഉദ്ദേശവും ലക്ഷ്യവും. ഇന്നോ ഇന്നലെയോ അല്ല കുറച്ചധികം കാലമായി ഇത് തുടങ്ങിയിട്ട്.

സംശയമുണ്ടോ. ഉണ്ടെങ്കിൽ കേരളം പോലെ പ്രബുദ്ധമായ ഒരു നാട്ടിൽ എങ്ങിനെയാണ് ഒരു വാട്സ് ആപ്പ് ഹർത്താൽ നടത്താൻ അവർക്ക് കഴിഞ്ഞത് എന്നോർത്താൽ മതി മാറി കൊള്ളും. സുടാപ്പി തലച്ചോറുകളെ മുസ്ലീം സമൂഹം വല്ലാതെഅകറ്റി നിർത്തിയിരുന്നു. ഹൈന്ദവ തീവ്രവാദികളെ പോലെ ആളെ കൊല്ലാനും മണ്ടത്തരം വിളിച്ചു പറഞ്ഞു സിനിമ വിജയിപ്പാക്കാനും പ്രസവം നോക്കാനും ഒന്നുമല്ല ബുദ്ധി ഉപയോഗിച്ച് കളിക്കുന്നവർ ആണ് മുസ്ലീം തീവ്രവാദികൾ അത് കൊണ്ട് തന്നെ ഒരു പൊടിക്ക് സൂക്ഷിക്കേണ്ടതു കൂടുതലും അവരെ തന്നെയാണ്.

ജനകീയ സമരങ്ങളിൽ ഇടയ്ക്ക് കയറി ചെന്ന് റോഡിൽ നിസ്കരിച്ചും ടയർ കത്തിച്ചും അവർ ആ സമരങ്ങളെ ഹൈജാക്ക് ചെയ്യുന്നത് അന്തമായ സാമൂഹിക ബോധം കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ചു പോകുന്നുണ്ടോ നിഷ്കളങ്കരെ ഈ വർത്തമാന കാലത്ത്. എങ്കിൽ ആദ്യ അപകടം തുടങ്ങുന്നത് അവിടെ തന്നെയാണ്. അത് അവർക്ക് നൽകിയ സ്‌പേസ് ആണ്.

കൂലൂ തക്ബീർ കൊണ്ട് കോടതിയെയും പോലീസിനെയും നേർക്ക് അവർ വരും കേസെടുത്താലും ബലം പ്രയോഗിച്ചാലും അത് അവർ മതത്തിനും വിശ്വാസികൾകൾക്കും എതിരെ എന്ന് വരുത്തി തീർക്കും. ശ്രദ്ധിച്ചിട്ടില്ലേ അവരുടെ ചോദ്യങ്ങൾ മാപ്പിള സഖാക്കളോട് ആണ് എന്തിനാണ് അവർ അവിടെ തന്നെ തുടങ്ങുന്നത് എന്നറിയോ തെരുവുകൾ നിന്ന് കത്താനുള്ള വിഷം സകല മനുഷ്യരിലും കുത്തി വെയ്ക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

നാട് അസ്ഥിരപ്പെടുത്തുന്ന സകലതിനും കാശ് കൊണ്ടും കരുത്ത് കൊണ്ടും അവർ പിന്തുണ കൊടുക്കുക തന്നെ ചെയ്യും അത് മാവോയിസത്തിന് മാത്രമല്ല എന്ത്‌ അരാജകത്വത്തിനും ആവും. തുറന്നു കാണിക്കേണ്ടത് പൊതു സമൂഹത്തിന്റെ ബാധ്യതയാണ് അതിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടത് ഈ സമുദായത്തിന്റെ അസ്തിത്വം പേറി നിൽക്കുന്ന ഉന്നതർ തന്നെയാണ്.

ഹൈന്ദവ വർഗ്ഗീയതയുടെ ഏറ്റവും ക്രൂരമായ പുലഭ്യങ്ങൾ ഉണ്ടാകുമ്പോൾ ഒരു സാമുദായിക സംഘടനയോ ജാതി സംഘടനയോ അതിനെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും രൂക്ഷമായി എതിർക്കുക തന്നെ ചെയ്യുന്നു എന്നാൽ മറുഭാഗത്ത് വരുമ്പോൾ ചലിക്കേണ്ട നാവുകൾ ചടഞ്ഞു കൂടിയിരിക്കുന്നു. ആ മൗനം കൊണ്ട് നഷ്ടമായി കൊണ്ടിരിക്കുന്നത് ഈ മതത്തിന്റെ മലയാള അർത്ഥം തന്നെയാണ്. വരും കാലത്ത് വില കൊടുക്കേണ്ടി വരിക ആ മൗനത്തിനു ആയിരിക്കും മറക്കാതിരിക്കുക.