ശ്രീനിവാസന് തുല്യമായി മലയാള സിനിമയിൽ മറ്റൊരാളില്ല, എന്താണ് ആ വ്യത്യസ്തത ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
252 VIEWS

ശ്രീനിവാസൻ വെന്റിലേറ്ററിൽ ആയകാര്യവും ആരോഗ്യ നില മെച്ചപ്പെട്ട കാര്യവും കഴിഞ്ഞ ദിവസങ്ങളിൽ നാമേവരും അറിഞ്ഞുകാണുമല്ലോ . ശ്രീനിവാസൻ നമുക്ക് ആരായിരുന്നു ..അദ്ദേഹം മലയാള സിനിമയിൽ നടത്തിയ മുന്നേറ്റം എന്തായിരുന്നു…അല്ലെങ്കിൽ, അദ്ദേഹത്തിനു തുല്യമായി മറ്റൊരാളില്ല എന്നത് സത്യമോ … എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വായിക്കാം.

ശ്രീനിവാസന് തുല്യമായി മലയാള സിനിമയിൽ മറ്റൊരാളില്ല. എന്താണ് ആ വ്യത്യസ്തത ?

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

1977 ൽ പി.എ.ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് അദ്ദേഹം രംഗ പ്രവേശനം ചെയ്യുന്നത്. കലാമൂല്യ സിനിമകളിൽ നിന്ന് കച്ചവട പ്രധാനമായ സിനിമയിൽ ഏറെ താമസിയാതെ അദ്ദേഹം സജീവമായി. കച്ചവടസിനിമയ്ക്കും കലാമൂല്യ സിനിമയ്ക്കും ഇടയിൽ വൃത്തിയുള്ള ഒരു ഇടം അദ്ദേഹം സൃഷ്ടിച്ചെടുത്തു. അവയിൽ ധൈഷണിക രാഷ്ട്രീയത്തെയും വിശകലന രാഷ്ട്രീയ ബോധത്തെയും പ്രായോഗിക രാഷ്ട്രീയ സങ്കല്പത്തെയും മലയാളി ബോധത്തിലേക്ക് സംക്രമിപ്പിച്ചു. ഇങ്ങനെയൊന്ന് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമാണ്. പിന്നീടാർക്കും പിന്തുടരാൻ കഴിയാത്ത വിധം ഉയർന്ന ഐക്യു അദ്ദേഹത്തിലുണ്ടായിരുന്നു.

ചിലപ്പോഴെങ്കിലും ഒരു ബഷീറിനെ അദ്ദേഹത്തിൽ കാണാം. അസാമാന്യനാം വിധം പുസ്തക പ്രിയനായ ഒരാൾ. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് പോലുള്ള ഫ്രൈസുകൾ അദ്ദേഹം ഭാഷയിൽ സൃഷ്ടിച്ചു. പൊള്ളയായ മതവിശ്വാസികളെ അദ്ദേഹം തരം കിട്ടുമ്പോഴും തരം ഉണ്ടാക്കിയും കണക്കിന് കളിയാക്കി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ ശ്രീനിവാസൻ തന്നെ അവതരിപ്പിച്ച കഥാപാത്രം ഒരു ഉദാഹരണം. ആത്മാവിൽ നന്മയില്ലാത്ത ഇത്തരം മനുഷ്യർക്ക് നമ്മുടെ നാട്ടിലുണ്ടോ വല്ല പഞ്ഞവും! മതവിശ്വാസം പലർക്കും തങ്ങളുടെ ഉള്ളിലെ തിന്മകളെ ആവിഷ്ക്കരിക്കാനുള്ള ഒരു സൗകര്യമാണെന്നും യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള മുഖം മൂടിയാണെന്നും അദ്ദേഹം ചിന്താവിഷ്ടയായ ശ്യാമളപോലുള്ള സിനിമകളിലൂടെ പലവുരു നമ്മെ ഓർമ്മിപ്പിച്ചു. നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് രണ്ട് കാര്യങ്ങളാണെന്ന് ചിന്തിക്കുന്നവർക്കൊക്കെ അറിയാം.

ഒന്ന് : ആത്മീയാംശമില്ലാതെ കേവലമായ ആചാരാനുഷ്ടാനങ്ങളെ മറയാക്കി തങ്ങളെ തന്നെ പറ്റിക്കുന്ന ഒരു തരം ഒളിച്ചോട്ടം ശീലിച്ച മതബോധം,

രണ്ട് : രാഷ്ട്രീയതയില്ലാത്ത കക്ഷിരാഷ്ട്രീയ വ്യവഹാരം. തീർച്ചയായും ഏറ്റവും മർമ്മ വേധിയായ സ്ഥലത്ത് തന്നെയാണ് അദ്ദേഹം തമ്പടിച്ചത് എന്ന് അമ്പരപ്പോടെ ഓർക്കുന്നു. അദ്ദേഹം അന്ധവിശ്വാസ ചിട്ടകളിൽ മുങ്ങി നിൽക്കുന്ന സിനിമയ്ക്കകത്ത് ജോലി ചെയ്യുമ്പോഴും തികഞ്ഞ യുക്തിവാദം പുലർത്തി.എന്നാൽ അത് വരണ്ട യുക്തിവാദത്തിൻ്റെ വരട്ട് വാദമല്ല, മനുഷ്യവാസയോഗ്യമായ സർഗ്ഗാത്മക യുക്തിയുടെ ജീവിതക്രമങ്ങളെയാണ് അത് അനുധാവനം ചെയ്തത്.

ശ്രീനിവാസൻ അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞത് മുതൽ വല്ലാത്ത ഒരു തരം അസ്വസ്ഥ മനസ്സിനെ പിടിമുറുക്കിയിരിക്കുന്നു . എങ്ങനെയാണത് വിശദീകരിക്കേണ്ടതെന്നറിയില്ല. ശ്രീനിവാസൻ്റെ വാദങ്ങളോട്, സമീപനങ്ങളോട് ചില വിയോജിപ്പുകൾ നമുക്ക് ഉണ്ടാകാം. അതിനെ ഖണ്ഡിക്കാനുള്ള അവകാശം ആർക്കും ഉണ്ട്. പക്ഷേ, അത് എത്രമേൽ അമാന്യമായിട്ടായിരുന്നു നമ്മൾ നിർവഹിച്ചതെന്ന് ഒരു നിമിഷം ഓർത്തു പോയി . അദ്ദേഹം പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നു. സത്യത്തിൽ ,വിശദീകരിക്കാനാവാത്ത വിധം മനസ്സ് പിടയുന്നു… ശ്രീനിയേട്ടന് പകരമില്ലെന്ന് നിരാശയോടെ ഓർക്കുന്നു. അദ്ദേഹത്തെ തിരിച്ചു കിട്ടാൻ മനസ്സ് കൊണ്ട് പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ