നമസ്തേ ട്രംപ് കഴിഞ്ഞു ട്രംപ് തിരിച്ചു പോകുമ്പോ ഇന്ത്യ അമേരിക്കയുടെ അടിമ ആയിക്കൊള്ളാം എന്ന കരാർ ഉറപ്പ് വരുത്തിയാണ് മടങ്ങുന്നത്

0
150
Shihan Salim
നമസ്തേ ട്രംപ് കഴിഞ്ഞു ട്രംപ് തിരിച്ചു അമേരിക്കയ്ക്ക് പോകുമ്പോ ഇന്ത്യ എന്ന രാജ്യം അടിമ കൊടി നൽകി അമേരിക്കയുടെ അടിമ ആയിക്കൊള്ളാം എന്ന കരാർ ഉറപ്പ് വരുത്തിയാണ് മടങ്ങുന്നത്. മോദി ഇന്ത്യയുടെ താൽപര്യങ്ങൾ അമേരിക്കക്ക് അടിയറവ് വച്ചു അമേരിക്കയുടെ അടിമ രാജ്യം ആയി മാറ്റി…
കൊടും ചതിയാണ് മോദി ഇന്ത്യയോട് ചെയ്യുന്നത്.
ബെക്ക കരാർ
ഭൗമ–-വ്യോമമേഖലയിൽ അടിസ്ഥാനവിവരങ്ങളുടെ കൈമാറ്റവും സഹകരണവും ഉറപ്പുവരുത്തുന്നതാണ്‌ ബെക്ക. പ്രതിരോധ ആവശ്യങ്ങൾക്ക്‌ ഭൂപടങ്ങളുടെയും ഉപഗ്രഹചിത്രങ്ങളുടെയുമൊക്കെ വിവരങ്ങൾ കൈമാറേണ്ടി വരും. പ്രതിരോധ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങളിൽ അമേരിക്കയ്‌ക്ക്‌ കൂടി ലഭ്യത കൈവരും.
ജിസോമിയ
പ്രതിരോധ അടിത്തറ കരാറുകളിലെ ജിസോമിയ എന്ന ആദ്യ കരാർ 2002ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ്‌ ഒപ്പിട്ടത്‌. സൈനിക ഇന്റലിജൻസ്‌ വിവരങ്ങളുടെ കൈമാറ്റമാണ്‌ ഈ കരാറിലൂടെ ഉറപ്പുവരുത്തിയത്‌.
ലെമോവ
മോഡി അധികാരത്തിലെത്തിയശേഷം 2016 ആഗസ്‌തിൽ രണ്ടാമത്തെ അടിത്തറ കരാറായ ലെമോവ (ലോജിസ്‌റ്റിക്‌സ്‌ കൈമാറ്റ കരാർ) ഒപ്പുവച്ചു. ഈ കരാർ നിലവിൽ വന്നതോടെ ഇരുരാജ്യങ്ങൾക്കും പ്രതിരോധസംവിധാനങ്ങൾ പരസ്‌പരം ഉപയോഗിക്കാമെന്നായി. വിമാനങ്ങൾക്ക്‌ ഇന്ധനം നിറയ്‌ക്കൽ, പടക്കപ്പലുകൾക്ക്‌ നങ്കൂരമിടൽ എന്നിവയ്‌ക്ക്‌ ഇരുരാജ്യങ്ങളും പരസ്‌പരം സഹകരിക്കണം. ചുരുക്കത്തിൽ ഇന്ത്യൻ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ പ്രതിരോധ–- പശ്‌ചാത്തലസൗകര്യങ്ങൾ യുഎസ്‌ സേനയ്‌ക്ക്‌ യഥേഷ്ടം ഉപയോഗിക്കാൻ വഴിയൊരുങ്ങി.
കോംകാസ
മൂന്നാമത്തെ കരാറായ കോംകാസ 2018 സെപ്‌തംബറിലാണ്‌ ഒപ്പിട്ടത്‌. പ്രതിരോധ ആവശ്യങ്ങൾക്കുള്ള വാർത്താവിനിമയ സംവിധാനങ്ങളുടെ പരസ്‌പര ഉപയോഗവും സഹകരണവുമാണ്‌‌ ഇതിലൂടെ ഉറപ്പിച്ചത്‌. റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ ഉപയോഗിക്കുന്ന പശ്‌ചാത്തലത്തിൽ ഇവയുടെ സാങ്കേതികരഹസ്യങ്ങൾ അമേരിക്കയ്‌ക്ക്‌ എളുപ്പത്തിൽ ലഭ്യമാക്കാൻ കോംകാസ വഴിയൊരുക്കും..