എന്തുചെയ്യാനാ.. കോവിഡിനെ പേടിച്ച്‌ വീട്ടിലിരുന്നാൽ കുടുംബം ഓടണ്ടേ…?

0
56
Shihan Salim
‘‘എന്തുചെയ്യാനാ.. കോവിഡിനെ പേടിച്ച്‌ വീട്ടിലിരുന്നാൽ കുടുംബം ഓടണ്ടേ…?’’ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയിൽ കണ്ണുംനട്ട്‌ നിൽക്കുകയാണ്‌ തമ്പാനൂർ സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ബിനു. കോവിഡിനും പ്രതിദിനം കുതിക്കുന്ന ഇന്ധന വിലയ്‌ക്കുമിടയിൽ ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഓട്ടോ–-ടാക്‌സി ഡ്രൈവർമാരിൽ ഒരാൾ മാത്രമാണ്‌ ബിനു.
‘‘രാവിലെ 150- രൂപയ്‌ക്ക്‌ എണ്ണയടിച്ചതാ. 100 രൂപേടെ ഓട്ടംപോലും കിട്ടീല. പെട്രോളിനും ഡീസലിനും തീവിലയും. ഞങ്ങക്കും ജീവിക്കണ്ടേ’’–- ഇത്‌ ബിനുവിന്റെ മാത്രം ചോദ്യമല്ല. കോവിഡിനെ ഭയന്ന്‌ ജനങ്ങൾ ഓട്ടോയിലും ടാക്‌സികളിലും കയറാൻ മടിക്കുന്നതോടെ കടുത്ത പ്രതിസന്ധിയിലായ ഓട്ടോ–-ടാക്‌സി ഡ്രൈവർമാരുടെയെല്ലാം ദുഃഖമാണ്‌.ഓട്ടോറിക്ഷയിൽ രണ്ടുപേർക്ക്‌ മാത്രമാണ്‌ കയറാൻ അനുമതി. ജില്ലയിൽ ഓട്ടോ ഡ്രൈവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെ എല്ലാവരും ഭീതിയിലായി‌. വിനോദ സഞ്ചാരികളുടെ വരവ്‌ നിലച്ചതോടെ ടാക്‌സി കാറുകാർക്കും കാര്യമായി ഓട്ടമില്ല. വാഹനത്തിന്റെ‌ ലോൺ തിരിച്ചടയ്‌ക്കാനാകാത്ത സ്ഥിതിയാണ്‌.
വാടകയ്‌ക്ക്‌ ഓട്ടോ എടുത്ത്‌ ഓടിക്കുന്നവരും മറ്റും തൊഴിൽതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥ. പലർക്കും വീട്ടുവാടകപോലും നൽകാൻ കഴിയുന്നില്ല. പെട്രോൾ വില 81 രൂപ പിന്നിട്ടു. 76 പിന്നിട്ടു ഡീസലിന്‌. സംസ്ഥാനത്ത്‌ 2018 ഡിസംബറിലാണ്‌ ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിച്ചത്. അതിനുശേഷം ഇന്ധനവില ഒമ്പത്‌ രൂപയോളം കൂട്ടി. വാഹന ഇൻഷുറൻസ് 13 ശതമാനവും സ്പെയർ പാർട്‌‌സ്‌ വില നാല്‌ ശതമാനവും കൂട്ടി. ഇന്ധനവില കുത്തനെ കൂട്ടിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽപെട്രോളും ഡീസലും വിതരണം ചെയ്യണം
പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടി പരിധിയിലാക്കാൻ കേന്ദ്രം തയാറാകണം.
സത്യത്തിൽ കൊറോണ കാരണം ജീവിതം വഴിമുട്ടിയ ആയിരങ്ങൾ ഉണ്ട് ബിനുവിനെ പോലെ..
ആളുകൾ ഇല്ല, എങ്ങനെ മുന്നോട്ട് പോകും എന്ന് ഒരു പിടിയും ഇല്ല.. അതിനു ഇടയിൽ ആണ് കേന്ദ്ര സർക്കാരിന്റെ തീവെട്ടിക്കൊള്ള. ഈ പോക്ക് പോയാൽ എവിടെ എത്തി നിൽക്കും എന്ന് ഒരു പിടിയും ഇല്ല.
എല്ലാം സസ്ഥാനങ്ങളുടെ തലയിൽ ഇട്ടു കൊടുത്തു കയ്യും കെട്ടി നോക്കി നിൽക്കുകയാണ് കേന്ദ്രം..
ഇത് പോലെ ജനങ്ങളുടെ ജീവിതവും ആയി ബന്ധപ്പെട്ട വിഷയങ്ങളോ അവയ്ക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങളോ സോഷ്യൽ മീഡിയയിൽ പോലും വാർത്ത ആവുന്നില്ല എന്നത് കഷ്ടമാണ്..
ഇനിയും പുറത്തു ഇറങ്ങാത്ത ഒരു സിനിമയുടെ പേരിൽ തമ്മിൽ അടിക്കുന്നവർ ഇത് വല്ലതും അറിയുന്നുണ്ടോ?