Shijas Moideen

തിരക്കഥാകൃത്തിൻ്റെ സ്ത്രീവിരുദ്ധത സംവിധായകന് തിരുത്താനാകുമോ ?

2005_ൽ പുറത്തിറങ്ങിയ ഉദയനയാണ് താരം എന്ന സൂപ്പർഹിറ്റ് ചിത്രം ഒന്നിൽക്കൂടുതൽ ഹോളിവുഡ് ചിത്രങ്ങളുടെ പകർത്തിയെഴുത്തായിരുന്നു.1999 ൽ ഇറങ്ങിയ ബൗഫിംഗറിൻ്റെ അതേ ക്ലൈമാക്സ് തന്നെയായിരുന്നു ഉദയനാണ് താരത്തിലും( നായകനായ സൂപ്പർ താരത്തിൻ്റെ സമ്മതമില്ലാതെ പകർത്തുന്ന സിനിമാരംഗങ്ങൾ), തിരക്കഥാകൃത്തിൻ്റെ അലച്ചിലും തിരക്കഥാമോഷണവും (പേരറിയാത്ത ) മറ്റൊരു ചിത്രത്തിലും കണ്ടിട്ടുണ്ട്.ഇവിടെ വിഷയം അതല്ല , ശ്രീനിവാസൻ എന്ന തിരക്കഥാകൃത്ത് ഒളിച്ചു കടത്തുന്ന സ്ത്രീവിരുദ്ധത റോഷൻ ആൻഡ്രൂസ് എന്ന പ്രതിഭാധനനും തൻ്റേടിയുമായ സംവിധായകന് മറികടക്കാൻ ആയില്ല എന്നുള്ളതാണ്.

മീനയും മോഹൻലാലും നായിക നായകന്മാരായ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തിയത് ശ്രീനിവാസൻ തന്നെയായിരുന്നു. സിനിമയോട് അത്യധികം Passionate ആയ ഉദയൻ്റ തിരക്കഥ സുഹൃത്തായ രാജപ്പൻ മോഷ്ടിക്കുന്നതാണ് സിനിമയുടെ കഥാതന്തു.തിരക്കഥ നഷ്ടപ്പെട്ടതിനു ശേഷം നായകനുണ്ടാകുന്ന Frustration ന് ഇരയാകുന്ന നായിക മധുമതിയെ ഒന്നോർത്തു നോക്കാം..

സിനിമയിൽ നായകനുള്ള Privilege നെ കാലഘട്ടം ചോദ്യം ചെയ്യട്ടെ എന്ന് വിശ്വസിച്ച് – ഞാനും കയ്യൊഴിയുന്നു.പക്ഷെ , ഉദയൻ്റെ Passion നെ Glorify ചെയ്യുന്ന തിരക്കഥയിൽ നിന്നും Reject ചെയ്യപ്പെട്ട മദുമതിയുടെ Character നെ മറക്കാൻ ആവില്ല ! തൻ്റെ പ്രണയത്തിന് വേണ്ടി Profession ഉം Stardom വും ഉപേക്ഷിച്ച് സാധാരണ വീട്ടമ്മയാവാൻ അവർ കാണിച്ച മനസ്സിനെ എങ്ങനെയൊക്കെയാണ് തിരക്കഥാകൃത്ത് വിസ്മരിച്ചതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.

തൻ്റെ ജീവിതം ഒരു രീതിയിലും രക്ഷപ്പെടുത്താനാവാത്ത ഉദയൻ മദുമതിയെ എല്ലാത്തിനും കുറ്റപ്പെടുത്തുകയും ഇറങ്ങിപ്പോവാൻ പറയുകയും ചെയ്യന്ന ഒരു Scene ഉണ്ട് ചിത്രത്തിൽ . പിന്നീട് അവിചാരിതമായി കണ്ടുമുട്ടുന്ന നായികയെ ഓർത്ത് നായകൻ പാടുകയാണ് – ” പറയാതെ അറിയാതെ നീ പോയതല്ലേ…” എന്ന്…! ???? ( ഈ ഗാനത്തിൻ്റെ തുടക്കത്തിലെ വരികളെങ്കിലും ഒഴിവാക്കാൻ ഇന്നാണെങ്കിൽ ഒരുപക്ഷെ സംവിധായകന് കഴിഞ്ഞേനെ).

ഇറക്കിവിടപ്പെട്ട് ആരോരുമില്ലാതായ ആ പാവം വീണ്ടും സിനിമയിൽ അഭിനയിക്കാൻ പോയതാണ്, എന്നിട്ടും കുറ്റം നായികക്കുതന്നെ . ഇതൊരു ഉദാഹരണം മാത്രമാണ് . ഇങ്ങനെ ഒട്ടനവധി സ്ത്രീവിരുദ്ധതാപരമായ സന്ദർഭങ്ങൾ ഈ ചിത്രത്തിലുണ്ട്. സംവിധായകൻ്റെ Attitude സ്ത്രീവിരുദ്ധതയുള്ളതല്ലെന്ന് നായികയുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കണ്ടാലറിയാം. പക്ഷെ തുടക്കക്കാരനായ സംവിധായകന് തിരക്കഥ പൊളിച്ചെഴുതിക്കാൻ ആവില്ലല്ലോ? ഇത്തരത്തിൽ നായകൻ്റെ Side ന്യായീകരിക്കാൻ വേണ്ടി തഴയപ്പെട്ട മലയാള സിനിമയിലെ നിരവധി മദുമതിമാർക്ക് നിത്യശാന്തി ചേർന്നു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ..

You May Also Like

സ്വപ്‌നാക്ഷരങ്ങള്‍

പുസ്തകങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു ,ഇരുള്‍ മൂടിയ മുറിയില്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചം ,അലയടിക്കുന്ന മനസ്സ് പോലെ അശാന്തമായ മുറിയില്‍ ചിന്തകളുടെ തീവ്രത കീറികളഞ്ഞ കടലാസ്സുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നു . ചിന്തകള്‍ കടന്നാക്രമിക്കുമ്പോള്‍ അക്ഷരങ്ങളെ അഗാധമായി സ്നേഹിക്കാന്‍ തുടങ്ങും .അച്ചടക്കമില്ലാത്ത വരികള്‍കൊണ്ട് ശൂന്യമായ വെള്ളകടലാസ്സില്‍ അക്ഷരങ്ങള്‍ ചിതറിതെറിച്ചു കൊണ്ടിരിക്കും.അവനാകെ അസ്വൊസ്ഥനാണ് കവിതകളിലൂടെ തുടിക്കുന്ന സ്പന്ദനങ്ങള്‍ കൊണ്ട് തീവ്രമായ പ്രണയചിന്തകള്‍ തലച്ചോറിനെ കീറിമുറിക്കുമ്പോള്‍ കണ്ണുകള്‍ മയക്കത്തിലേക്ക് വീണു കൊണ്ടിരുന്നു.

സുകൃതികള്‍

വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത്‌ കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്‌. എന്നാലും…

മണലാരണ്യത്തിലെ മഴത്തുള്ളികള്‍

പുലര്‍ച്ചെ അക്തര്‍ ഭായിയുടെ വാന്‍ കിട്ടാനായി ലിഫ്റ്റ്‌ ഇറങ്ങി താഴെ എത്തിയപ്പോഴാണ് പുറത്ത് മഴത്തുള്ളിക്കിലുക്കം… ഇവിടെ വന്നു ആദ്യത്തെ മഴ…! നമ്മുടെ നാട്ടിലെ പോലെ പുതുമഴ കൊണ്ടാല്‍ പണി കിട്ടുമോന്നു ആലോചിക്കാന്‍ നേരമില്ലാത്തത്‌ കൊണ്ട് കൈയില്‍ ഉണ്ടായിരുന്ന തൊപ്പി എടുത്തു തലയില്‍ വെച്ച് ഇറങ്ങി ഓടി… വാന്‍ വരാന്‍ ഇനി ഒരു മിനുട്ടെ ഉള്ളു.. സ്റ്റോപ്പ്‌ എത്തിയപ്പോ പതിവായി സ്റ്റോപ്പില്‍ കാണുന്ന ആരെയും കാണുന്നില്ലല്ലോ… അക്തര്‍ പോയോന്നും അറിയില്ല… പോയെങ്കില്‍ ഈ മഴയത്ത് ഇനി തിരികെ നടക്കുന്നത് ആയിരിക്കും ഉചിതം..

ഷെല്‍ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്ന പെണ്‍കുട്ടി : വീഡിയോ

ഉക്രൈനിലെ ഡോണ്‍ബാസ്സ് അരേനയില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത്.