Shijeesh U K
ബാബിലോണയെ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നതാരാണ്…? സംവിധായകൻ രാധാകൃഷ്ണൻ ഒരിൻറർവ്യൂവിൽ ഈ ലേഖകനോട് പറഞ്ഞിരുന്നു ചാർലി ചാപ്ലിനിലൂടെ അദ്ദേഹമാണ് ഐറ്റം നർത്തകിയായി ബാബിയെ കൊണ്ടുവന്നത് എന്ന്.. പക്ഷേ നോ എൻട്രി എന്ന ചിത്രത്തിലൂടെ ബാബിലോണയെ പുതിയ നടിയായി ജയദേവൻ അവതരിപ്പിക്കുന്നതായി അക്കാലത്തെ സിനിമാ വാർത്തകളിൽ കാണാമായിരുന്നു.
എയ്ഡ്സ് രോഗിയായ രമേശൻ്റെ കഥ പറഞ്ഞ നോ എൻട്രിയിൽ തമിഴ് സിനിമയിലെ സെക്സ് ബോംബ് മായയുടെ സഹോദരി പുത്രി പതിമൂന്ന്കാരി ബാബിലോണ നായികയായി അഭിനയിക്കുന്നു എന്ന രീതിയിലായിരുന്നു പരസ്യം.1999 ൽ ഇറങ്ങിയ ചിത്രം കേരളത്തിലും തകർത്തോടി.. രവിവർമ്മയായിരുന്നു ചിത്രത്തിലെ രമേശൻ എന്ന് പറയാൻ മറന്നു.ജൂലിമാഡം എന്ന മൊഴിമാറ്റചിത്രം 2000 ൽ പ്രദർശനത്തിനെത്തുന്നതോടെയാണ് മലയാളത്തിൽ ബാബിലോണ സുപരിചിതയാവുന്നത്.
ആൻ്റി പ്ലീസ് എന്ന ബഹുഭാഷാചിത്രമാണ് ബാബിയുടെ കരിയറിലെ വൻഹിറ്റ്. ഇമ്രാൻ ഖാൻ നായകനായ ചിത്രത്തിൽ ഷക്കീലയും ചാർമിലിയും ഉണ്ടായിരുന്നുവെങ്കിലും വിജയം പൂർണമായും ബാബിയുടെ ഉത്തരവാദിത്വമായിരുന്നു.. മിസ് രതി പോലെ അക്കാലം ഒട്ടേറെ ചിത്രങ്ങൾ ഈ നടിയുടെ ഗ്ലാമർ മികവിൽ വിജയങ്ങളായി.പായും പുലി തുടങ്ങിയ മെയിൻസ്ട്രീം ചിത്രങ്ങളിലും ബാബി വന്നു പോയി.
2015ൽ നടി വിവാഹിതയായി.സുന്ദർബഹുലാൽ ഭർത്താവ്. ഇപ്പോഴും ചെറുകിട ചിത്രങ്ങളിൽ ബാബി പരാതികളില്ലാതെ അഭിനയിച്ചുകൊണ്ടിരിക്കുന്നു.