????ഷിജീഷ് യു.കെ.

ലേഡീസ് ഹോസ്റ്റൽ ചലച്ചിത്ര പ്രേമികളെല്ലാം കണ്ടിരിക്കും. പ്രേംനസീറിൻ്റെയും ജയഭാരതിയുടെയും കഥാപാത്രങ്ങൾ പടത്തിൻ്റെ പേര്‌ കേൾക്കുമ്പോൾ ഓർമയിൽ തെളിയുന്നുമുണ്ടാവും.. ഹരിഹരൻ്റെ ആ ചിത്രത്തിലൂടെ ഒരു പുതുമുഖ നടി കൂടി രംഗത്തെത്തിയിരുന്നു- പുഷ്പ.

May be an illustration of 1 personവിസ്മൃതിയുടെ കരിമ്പടത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം താരങ്ങൾക്കിടയിൽ തന്നെ പുഷ്പയുടെ സ്ഥാനവും.ഓർമിക്കപ്പെടാത്തത് അവരുടെ കുറ്റം കൊണ്ട് മാത്രമല്ല. വളയത്തിനുള്ളിലൂടെ മാത്രം ചാടിച്ച് പ്രതിഭയുടെ കൂമ്പ് നുള്ളുന്ന ചലച്ചിത്ര പ്രവർത്തകരുടെ പണക്കൊതിയുടെ ഇരയാണ് പുഷ്പയെപ്പോലുള്ളവർ…
നടിയാകാൻ ആഗ്രഹിച്ച പെൺകുട്ടിയായിരുന്നില്ല പുഷ്പ. അമ്മയിൽ നിന്ന് ചെറുപ്രായത്തിലേ ചിലങ്കകളുടെ ആഴവും പരപ്പും അറിയാൻ തുടങ്ങിയ പുഷ്പയ്ക്ക് നർത്തകിയാവാനായിരുന്നു മോഹം.

പക്ഷേ ആടിനെ പച്ചില കാട്ടി മോഹിപ്പിക്കുന്നതുപോലെ ഇടയ്ക്കിടെ മുറിയൻ വേഷങ്ങൾ വച്ചുനീട്ടി സിനിമ അവരെ പ്രലോഭിപ്പിച്ചു. അതിൻ്റെ തുടക്കം ലേഡീസ് ഹോസ്റ്റലിലൂടെ ആയിരുന്നു. തമിഴിലും തെലുങ്കിലും എല്ലാം ഇക്കാലം പുഷ്പയ്ക്ക് ചില്ലറക്കഥാപാത്രങ്ങൾ തടഞ്ഞു. ഇടവേളയുണ്ടായി പിന്നീട് പുഷ്പയുടെ കരിയറിൽ. നൃത്തത്തിൽ അവർ ഒതുങ്ങി തെല്ലുകാലം. സിനിമ പക്ഷേ വിട്ടില്ല. തേർവാഴ്ച എന്ന സിനിമയിൽ അമ്മൂട്ടി എന്ന കഥാപാത്രത്തിലൂടെ പുഷ്പയെ തിരിച്ചു വിളിച്ചു..

തുടർന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പിടിച്ചത്രങ്ങൾ പുഷ്പയ്ക്ക് സ്വന്തമായി. മുത്തുച്ചിപ്പികൾ, കള്ളിയങ്കാട്ടുനീലി,കഴുകൻ, പമ്പരം, പുഴയൊഴുകും വഴി അങ്ങനെ ആ ധാര ഒഴുകി. റാണിചന്ദ്രയോട് നല്ല മുഖസാദൃശ്യമുണ്ടായിരുന്നു പുഷ്പയ്ക്ക്. റാണിയുടെ അപകടമരണത്തിന് ശേഷം സംവിധായകർ പുഷ്പയിൽ റാണിയുടെ ഡ്യൂപ്പ് എന്നൊരു സാധ്യത കണ്ടു.അങ്ങനെ 1976 മുതൽ രണ്ടു വർഷക്കാലം അവർക്ക് തിരക്കോട് തിരക്കായി മലയാളത്തിൽ….

ലഹരി പോലുള്ള സിനിമകളൊക്കെ പുഷ്പയുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് പൂർണതയിലെത്തിയത്. പയ്യെപ്പയ്യെ സിനിമ റാണിച്ചന്ദ്രയെ മറന്നു. പുതിയ റാണിമാർ വന്നു കൊണ്ടേയിരുന്നു…. അപ്പോൾ റാണിയുടെ ഡ്യൂപ്പിന് എന്തു പ്രസക്തി..! എങ്കിലും യവനികയിലെ നാടകനടി, നീയോ ഞാനോയിലെ രാക്കമ്മ, കിന്നാരത്തിലെ റീത്ത, കയത്തിലെ നാരായണി എന്നിങ്ങനെ ചില ഭേദപ്പെട്ട വേഷങ്ങളിലൂടെ മലയാളത്തിൽ ഓർമിക്കപ്പെടാൻ പുഷ്പയ്ക്കു കഴിഞ്ഞപ്പോൾ അവരുടെ മകൾ മോഹനയ്ക്ക് അത്രപോലും സ്പേസ് ഇവിടെ കിട്ടിയില്ല.തനിക്ക് നഷ്ടപ്പെട്ടത് മകൾ നേടുമെന്ന് ഈ അഭിനേത്രി മോഹിച്ചതും അങ്ങനെ വെറുതെയായി.

You May Also Like

ചാവേറിന് സമ്മിശ്രാഭിപ്രായം

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ തിയേറ്ററുകളിൽ റിലീസ് ചെയ്തു.കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ,…

വാശി

ബീച്ചിന്റെ പഴയ പ്രതാപമൊക്കെ നശിച്ചിരിക്കുന്നു ; നഗരസഭയുടെ മുഖംമിനുക്കല്‍ പരിപാടിയാണ് ബീച്ച് ഈ കോലത്തിലെങ്കിലും ആക്കിയെടുത്തത്. പണ്ട് ഈ പൂഴിമണ്ണില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വരുമായിരുന്നു ഞങ്ങള്‍, ബീച്ചിന്റെ ഒത്ത നടുക്കാവും പലപ്പോഴും പിച്ച്. പ്ലാസ്റ്റിക്‌ കോര്‍ക്ക് പന്ത് കൊണ്ട് ഫുള്‍ടോസ് എറിഞ്ഞ് കൊണ്ടുള്ള കുട്ടി ക്രിക്കറ്റ്‌. അന്നൊക്കെ എത്ര ആഞ്ഞു വീശിയാലും പന്ത് കടലില്‍ വീഴില്ലായിരുന്നു , ബീച്ചിന്റെ വലിപ്പത്തേക്കാള്‍ ഉപരി , വീശിയടിക്കുന്ന കാറ്റ് പന്തിനെ തിരികെ കരയിലെത്തിക്കുമായിരുന്നു. ഒരു തവണയെങ്കിലും സിക്സര്‍ അടിച്ചു പന്ത് കടലില്‍ ഇട്ടാല്‍ സര്‍ബത്ത് എന്ന മോഹനവാഗ്ദാനങ്ങളുമായി പലപ്പോഴും കളിച്ചെങ്കിലും ഒരിക്കലും പന്ത് വെള്ളത്തില്‍ വീണില്ല.

ഈ വീഡിയോ കാണാന്‍ തുടങ്ങിയാല്‍ അതവസാനിക്കാതെ നിര്‍ത്തില്ല !

ഈ വീഡിയോ കാണാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഇതു കഴിയാതെ നിര്‍ത്താന്‍ കഴിയില്ല. അത്രയും ഗംഭീരമായിട്ടാണ് ഇത് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയത്.

നാമമില്ലാത്തവള്‍

ഞാന്‍ അവളെ നാമമില്ലതവള്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു…കാരണം ആ പേര് എറ്റവും കുടുതല്‍ യോജിക്കുനത് ആ കുട്ടിയിലാണ്…!! കണാന്‍ ഒറ്റവാക്കില്‍ സുന്ദരി,നല്ല ചിരി, ജ്വലിക്കുന്ന കണ്ണുകള്‍..!!എന്നോട് സംസാരിക്കുന്നതിനിടയില്‍ എന്തോ ഒരു പ്രത്യേകത അവളില്‍ ഞാന്‍ കണ്ടു… എല്ലാവരോടും സംസാരിക്കുനുണ്ടെങ്കിലും എന്തോ അവള്‍ക്ക് ഒരുപാട് ദു:ഖമുണ്ട് എന്ന് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു!!അവള്‍ ശരിക്കും ഒറ്റയ്ക്കാണെന്ന്എനിക്ക് തോന്നി…