shijeesh uk

കൊച്ചിയിൽ പത്ത് വർഷം ഇന്ത്യൻ നേവി പെറ്റി ഓഫീസറായി സേവനമനുഷ്ഠിച്ച ഡിക്രൂസ് മേട്ടുപ്പാളയത്തേക്ക് കുടുംബം പറിച്ചുനടുന്നതോടെയാണ് കഥയിൽ ട്വിസ്റ്റ് വരുന്നത്… ഡിക്രൂസ് – ജൂഡി ദമ്പതികൾക്ക് രണ്ട് പെൺമക്കൾ. മൂത്തവൾ മറിയ കലാകായിക മത്സരങ്ങളിൽ മിടുക്കിയായിരുന്നു.. പഠനത്തിലും അതിസമർഥ.. ഇളയവൾ ക്രിസ്റ്റീന.ജൂഡി കൊല്ലംകാരിയായിരുന്നു. ഡിക്രൂസ് കൊച്ചിക്കാരനും.
ഡിക്രൂസിന് കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ ഒരു തൊഴിൽ അത്യാവശ്യമായിരുന്നു. വിക്കോസ് എന്ന കമ്പനിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി കിട്ടിയപ്പോൾ കുടുംബം സന്തോഷിച്ചു. മൂത്ത മകൾ മറിയക്കായിരുന്നു ഏറെ ആഹ്ലാദം.വിക്കോസിലെ ജീവനക്കാരുടെ ക്ലബ്ബിൽ വാരാന്ത്യത്തിൽ നാടകങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ അഭിനയിക്കാം. വരുമാനത്തിനും പ്രസിദ്ധിക്കും വേറെവിടെയും പോകേണ്ടതില്ല…മറിയയുടെ ആഗ്രഹം പോലെ കാര്യങ്ങൾ നീങ്ങി. നാടകാഭിനയവും നൃത്തവുമൊക്കെയായി പത്താം ക്ലാസിൽ വച്ചേ അവർക്കങ്ങനെ ഒരു താരപരിവേഷമായി..

Check out this Popular South Indian B-Grade Glamorous Actresses - Hoistoreഉതവും കരങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മേട്ടുപ്പാളയത്ത് നടക്കുകയാണ്. കമ്പനിയിലെ ഒരു സ്റ്റാഫ് ഷൂട്ടിംഗ് കാണാൻ വന്ന മറിയയെ സംവിധായകന് പരിചയപ്പെടുത്തി. അന്നവർ പത്താം ക്ലാസിലാണ്. കുറേ സ്റ്റില്ലുകൾ എടുത്ത് മറിയ തിരിച്ചു പോന്നു. ആ സംഭവം അവിടെ മറന്നു.ആറുമാസം കഴിഞ്ഞപ്പോൾ ചെന്നൈയിൽ എത്താൻ പറഞ്ഞു കൊണ്ട് ഒരു സന്ദേശം ലഭിച്ചു.ദ്വാരകീഷിൻ്റെ പടം ഗൗരി കല്യാണത്തിൽ നായികയായി അങ്ങനെ സിനിമാ ത്തുടക്കമായി.ഹർഷവർദ്ധനായിരുന്നു മറിയയുടെ നായകൻ. തരളേ നന്ന മഹ എന്നൊരു കന്നടച്ചിത്രത്തിൽക്കൂടി നായികയായതിനു ശേഷം അവർ പoനത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു.
പ്രിയദർശൻ്റെ മിന്നാരത്തിൻ്റെ ഷൂട്ടിംഗ് ഊട്ടി മേട്ടുപാളയം ഭാഗത്തായിരുന്നു. അന്ന് മറിയ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. മിന്നാരത്തിലെ നവവധുവിൻ്റെ വേഷം മാതൃഭാഷയോടുള്ള മമത കൊണ്ടാണ് അവർ സ്വീകരിച്ചത്. മിന്നാരത്തിനു ശേഷം ചെറുതും വലുതുമായ വേഷങ്ങൾ അവരെ തേടി എത്തിക്കൊണ്ടിരുന്നു. കമ്പോളത്തിൽ നായികയായി പ്രമോഷൻ. മാന്ത്രികം, നിർണയം,കാലാപാനി എന്നിവയിലെ കൊച്ചു വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പല്ലാവൂർ ദേവനാരായണൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മേഘം,ഉദയപുരം സുൽത്താൻ എന്നീ ചിത്രങ്ങളിൽ ചന്ദ്രനുദിക്കുന്നതിലെ മറിയയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം മികച്ചതായിരുന്നു.

സിനിമ ഉപജീവനമാർഗമാക്കാൻ മറിയ ആഗ്രഹിച്ചില്ല. ഗവൺമെൻ്റ് ജോലിയായിരുന്നു ഉന്നം. ലൊക്കേഷനുകളിൽ അക്കാലം ഒരു കെട്ട് പുസ്തകങ്ങളുമായാണ് മറിയ എത്തിയിരുന്നത്. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ എം എ ബിരുദം നേടി.
ഉദയപുരം സുൽത്താനിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രശസ്ത തിരക്കഥാകൃത്തുവഴി കാതര എന്ന ചിത്രത്തിലേക്ക് മറിയ കരാറാവുന്നത്.

mallu actress mariya stills 6 | Actresses, Beautiful girl indian, Hot  actressesഹൈലൈറ്റ് ക്രിയേഷൻ്റെ ബാനറിൽ ബെന്നി പുളിക്കൽ സംവിധാനം ചെയ്ത കാതരയിൽ ടൈറ്റിൽ വേഷമാണ്. മൂന്നാറിൽ ഒരുങ്ങിയ ഈ സിനിമയിൽ ഷക്കീലയുമുണ്ടായിരുന്നു.പക്ഷെ കുട്ടൻ, യതീന്ദ്രൻ എന്നീ ചെറുപ്പകാരെ ലഹരിപിടിപ്പിക്കുന്ന സൗന്ദര്യമായി കാതരയിൽ മറിയ സ്കോർ ചെയ്തു. ചിത്രം 2000 ലെ ഹിറ്റുകളിലൊന്ന്.ജയൻ പൊതുവാളിൻ്റെ ഉണ്ണിമായയിലും മറിയയ്ക്ക് ടൈറ്റിൽ വേഷം ലഭിച്ചു.
കാതരയ്ക്കു പിറകെ ഉണ്ണിമായയും റിലീസായി. അതും ഹിറ്റ്.ജോഷിയുടെ രാസലീലയിൽ സാലിയായി അഭിനയിക്കുമ്പോഴാണ് ആദ്യമായി തൻ്റെ സിനിമകളുടെ ഇമ്പാക്ട് മറിയ തിരിച്ചറിയുന്നത്.ആ ലൊക്കേഷനിൽ ആലീസ് എന്ന ഇതര നായികയായി ഷക്കീലയുമുണ്ടായിരുന്നു.പക്ഷെ കൂടുതൽ പേരും മറിയയെയാണ് ശ്രദ്ധിച്ചത്. അവരുടെ ഓട്ടോഗ്രാഫ് വാങ്ങാൻ യുവാക്കളുടെ നീണ്ട നിര. ഷക്കീലയക്ക് മറിയയോട് വിദ്വേഷമുണ്ടാകുന്നത് അങ്ങനെയായിരിക്കണം..ഇതിനെ കുറിച്ച് ആത്മകഥയിൽ ഷക്കീല സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് നന്മ മനസുള്ള മറിയ ഷക്കീലയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറുകയും ചെയ്തു..

മോഹനയനങ്ങളിലെ സിസിലി, തിരുനെല്ലിയിലെ കാവേരി, കാദംബരിയിലെ കാദംമ്പരി, മലരമ്പനിലെ പ്രേമ, അനന്തപുരം രാജകുമാരിയിലെ അധ്യാപിക, വാണിഭത്തിലെ റാണി, മാനസയിലെ മാനസ, മിസ്സ് രതിയിലെ സൗമ്യ എന്നിങ്ങനെ മറിയ ചിത്രങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. അനന്തപുരം രാജകുമാരിയിൽ അഭിനയിക്കവേ ഒരഭിമുഖത്തിൽ മറിയ വെളിപ്പെടുത്തി:
ഇപ്പോഴാണ് എൻ്റെ സമയം വന്നത് നായികയായി ഒരേ സമയം ആറു ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.ശരീര ഭംഗിയും അഭിനയ പാടവവും വെളിപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങൾ. ഒപ്പം തമിഴിലും കന്നഡത്തിലും ധാരാളം സിനിമകൾ. ഇതിലധികം ഭാഗ്യം സിനിമയിൽ ഒരു നടിയ്ക്ക് കിട്ടാനില്ല.

Malayalam B Grade Actress Mariya Photos - Filmi Tamasha2001 ൽ ശിവയുടെ സംവിധാനത്തിൽ സ്വന്തം പേരിൽ ഒരു ചിത്രത്തിൽ അഭിനയിക്കാനും മറിയയ്ക്ക് അവസരം ലഭിച്ചു. ദയാൽ എന്ന നടനാണ് മറിയയിൽ മറിയയുടെ നായകനായി എത്തിയത്.2003 ൽ നീല തരംഗം ഏറെക്കുറെ നിലച്ച കാലഘട്ടത്തിൽ ഈ സിനിമ പ്രദർശനത്തിനെത്തി മൂന്നാഴ്ച ഓടി ഹിറ്റ് പദവി നേടിയത് അക്കാലം വാർത്തയായിരുന്നു.മറിയ പ്രേതമായി എത്തിയ നിശീഥിനിയും 2003 ലെ വിജയചിത്രമായി.

ദേവൻ നായകനായ ഈ ചിത്രത്തിൽ ചിത്ര പാടിയ പാട്ടുണ്ടായിരുന്നു.
ഫോർട്ടുകൊച്ചി എന്ന ചിത്രത്തിൽ ഒരു ഐറ്റം നമ്പറും ഇതിനിടയിൽ മറിയ ചെയ്തു.2002 ൽ. കാതരയ്ക്കു ശേഷം താൻ അഭിനയിച്ച ഒരു ചിത്രം പോലും കണ്ടിട്ടില്ലെന്ന് പറയുന്ന മറിയ തൻ്റെ ചിത്രങ്ങളിലെ രംഗങ്ങളെല്ലാം പൂർണമനസ്സോടെ താൻ അഭിനയിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. 2003 ൽ ആസ്ട്രേലിയ സന്ദർശിച്ച മറിയ ഒന്നര മാസം യോഗ അഭ്യസിച്ചു.പിന്നീടവർ സിനിമകളിൽ നിന്ന് വിട്ടുനിന്നു.പതിനെട്ടു വർഷം പിന്നിടുമ്പോഴും മറിയ ഇപ്പോൾ എവിടെ ആണെന്നോ എന്തു ചെയ്യുന്നു എന്നോ ആർക്കുമറിയില്ല.

???? shijeesh uk
???? MARIYA

You May Also Like

‘അടവ്’.. മരിക്കാത്ത ഓര്‍മ്മകളിലൂടെ ജീവിക്കുന്നു..

ഡിസംബറിലെ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പ്രഭാതം …രാത്രി വൈകി കിടന്നതിനാല്‍ ഉറക്കം തെളിഞ്ഞു പോയെങ്കിലും കിടക്ക വിട്ടു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. പുതപ്പെടുത്തു തല വഴി മൂടിപ്പുതച്ചു ചുരുണ്ട് കൂടി കിടന്നു…

സിസ്റ്റർ ലൂസി അധ്വാനിച്ച പണംകൊണ്ടു കശ്മീർ യാത്ര ചെയ്തതിനെ പരിഹസിക്കുന്ന പാതിരി അന്യൻ വിയർക്കുന്ന പണം കൊണ്ട് ലോകസഞ്ചാരം നടത്തുന്നവൻ

അപ്രിയ സത്യങ്ങളുടെ തോഴിയായ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പലരുടെയും കണ്ണിലെ കരടായിട്ടു കുറച്ചുകാലമായി. അവരെ തേജോവധം ചെയ്യാനും തെറിവിളിക്കാനും ദ്രോഹിക്കാനും നടന്ന കുഞ്ഞാടുകൾ ഒത്തിരിയുണ്ടായിരുന്നു.

ഇന്ത്യൻ സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന തസ്തിക ഇല്ലാത്തത് എന്തുകൊണ്ടാകും ?

ഇന്ത്യൻ സിനിമയിൽ അധികം ഇല്ലാതെ പോകുന്ന ഒരു തസ്തികയാണ് കാസ്റ്റിംഗ് ഡയറക്ടറുടേത്. മലയാളത്തിൽ ഈ സംഭവം ആദ്യമായി കണ്ടത് വിനീത് ശ്രീനിവാസന്റെ ‘തിര’യിൽ ആണ്.അതിൽ നടൻ കൂടിയായ ദിനേശ് പ്രഭാകറായിരുന്നു

അഭിനയിക്കാൻ അറിയാത്ത ആ നാലു പിള്ളേർ കാരണമാണ് ആ സിനിമ പൊളിഞ്ഞതെന്ന് സംവിധായകൻ

3വർഷങ്ങൾക്കു മുൻപ് എം എ നിഷാദ് എന്ന സംവിധായകൻ കൗമുദി ടീവി ക്കു വേണ്ടി നൽകിയൊരു അഭിമുഖത്തെ കുറിച്ചാണ് ഞാൻ എഴുതുന്നത്. ഈ ഒരു വീഡിയോ