Connect with us

ഈ ലോകം അസഹിഷ്ണുതയോടെ വിജയിക്കുന്ന അശോകൻമാരുടേത് മാത്രമല്ല മാന്യമായി മത്സരിക്കുന്ന അപ്പുകുട്ടന്മാരുടേത് കൂടിയാണ്

ജീവിതത്തിൽ ഏറ്റവും അനീതി നിറഞ്ഞ മത്സരം എന്ന് തോന്നിയിട്ടുള്ളത് അരശുമൂട്ടിൽ അപ്പുക്കുട്ടനും, തൈപ്പറമ്പിൽ അശോകനും ഏറ്റുമുട്ടിയ

 30 total views

Published

on

Shijil Karthi

ജീവിതത്തിൽ ഏറ്റവും അനീതി നിറഞ്ഞ മത്സരം എന്ന് തോന്നിയിട്ടുള്ളത് അരശുമൂട്ടിൽ അപ്പുക്കുട്ടനും, തൈപ്പറമ്പിൽ അശോകനും ഏറ്റുമുട്ടിയ കാവിലെ പാട്ടുമത്സരമാണ്. ഓരോ മത്സരവും, പ്രതീക്ഷകളോടും, തയ്യാറെടുപ്പുകളോടും നേരിടുന്ന അപ്പുക്കുട്ടൻ ദിവസങ്ങളോളം സാധകം ചെയ്ത് കഠിനാധ്വാനത്തിന് ശേഷമാണ് കാവിലെ പാട്ടുമത്സരത്തിന് ഇറങ്ങിയത്.

അപ്പുകുട്ടന്റെ കൂടി ഹോം ഗ്രൗണ്ട് ആയിരുന്നിട്ടും, ഗ്രൗണ്ട് സപ്പോർട്ട് മുഴുവൻ അശോകന് ആയിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ടതിന്റെ സമ്മർദ്ദം ഒരു വശത്ത്, വീട്ടുകാരും,ഭാവി വധുവും നൽകുന്ന സമ്മർദം വേറൊരു വശത്ത്. ഏത് വിരാട് കോലിയും പ്രെഷറിൽ വീണു പോകുന്ന സാഹചര്യം. എന്നിട്ടും മത്സരത്തിന്റെ ഒരു നിമിഷത്തിലും അശോകന് പിന്നിൽ പോകാതെ അപ്പുക്കുട്ടൻ കട്ടയ്ക്ക് പ്രതിരോധം തീർത്തു.

പ്രൊഫഷണൽ വിധികർത്താക്കളെ കാണാൻ ഇല്ലാത്ത ആ മത്സരത്തിൽ, സംഗീതത്തിൽ അത്ര അറിവ് ഇല്ലാത്ത കാഴ്ചക്കാരായ നാട്ടുകാർ തന്നെ ആയിരുന്നിരിക്കണം വിധികർത്താക്കൾ. തുടക്കം മുതൽ സ്വന്തം ആരോഗ്യവും കായികബലവും ഉപയോഗിച്ചു അപ്പുകുട്ടനെ തോല്പിക്കാനാണ് അശോകൻ ശ്രമിക്കുന്നത്. അടുത്തേക്ക് വരുമ്പോൾ പിടിച്ചു തള്ളുക, അനാവശ്യമായി വേദന ഉളവാക്കുന്ന തരത്തിൽ ശരീരത്തിൽ സ്പര്ശിക്കുക തുടങ്ങിയ മ്ലേച്ഛകരമായ പ്രവർത്തികൾ അശോകന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നത് മത്സരത്തിൽ ഉടനീളം കാണാം.
“ഇത് പാട്ട് മത്സരമാണ്, ഗുസ്തി മത്സരമല്ല.”

എന്ന് അശോകനെ ഉപദേശിക്കാനോ, തിരുത്താനോ, അശോകന് മഞ്ഞ കാർഡ് കൊടുക്കാനോ ഒരു റഫറിയെ പോലും മത്സരത്തിന്റെ പരിസരത്ത് കാണാനുമില്ല. ലോകത്ത് ഇന്ന് വരെ നടന്നിട്ടുള്ള ഏതെങ്കിലും പാട്ട് മത്സരത്തിൽ എതിരാളിയെ ആരെങ്കിലും ശാരീരികമായി കീഴ്പ്പെടുത്തി വിജയിച്ചതായി അറിവില്ല.
തുടർച്ചയായുള്ള ശാരീരിക അതിക്രമങ്ങൾക്ക് ഇരയായ അപ്പുകുട്ടന്റെ ശബ്ദം ഒന്ന് പതറിയ നേരത്ത്, സ്വന്തം കുടുംബത്തിൽ ഉള്ള സ്ത്രീകളും, കുട്ടികളും ഉൾപ്പടെ ഒരു സമൂഹം നോക്കി നിൽക്കുമ്പോൾ, കായികബലം ഉപയോഗിച്ചു അദ്ദേഹത്തിന്റെ മുണ്ട് വലിച്ചൂരി തലയിൽ കെട്ടിയ അശോകന്റെ പ്രവർത്തി അത്യന്തം മനുഷ്യവിരുദ്ധമാണ്.

ആ മ്ലേച്ഛ പ്രവൃത്തിക്ക് അനുഭാവം പ്രകടിപ്പിച്ച് കയ്യടിക്കുകയും, ചിരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിൽ ജീവിക്കാൻ പേടിയാകുന്നു. ഈ ലോകം എന്നും വിജയിക്കുന്ന അശോകൻമാരുടേത് മാത്രമല്ല, വിജയിക്കാനായി മാന്യമായി മത്സരിക്കുന്ന അപ്പുകുട്ടന്മാരുടേത് കൂടിയാണെന്ന തിരിച്ചറിവ് എന്നാണ് നമുക്ക് ഉണ്ടാകുക.

 31 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement