വ്യവസായങ്ങളും ഹൈടെക്കും മെട്രോയും ഒക്കെയുള്ള കേരളത്തിന് ഇതെന്തിന്റെ കേടാണ് ?

155

ഷിജിൽ വലിയവളപ്പിൽ

പ്രതീകവത്ക്കരിക്കാനും, ചിത്രീകരിക്കാനും തലോലിച്ച് കൊണ്ടു നടക്കുന്ന ഭൂതകാല കുളിരും പാരമ്പര്യ കാൽപ്പനികതയുമാണു് ഏതൊരു ജനതയുടേയും ദൗർബല്യം. അതിരറ്റ പാരമ്പര്യ അഭിമാനബോധത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് കാൽപ്പനികതയിൽ ഭൂതകാലത്തിൽ മുങ്ങി നീരാടാനാണ് താൽപ്പര്യം.ബ്രിട്ടീഷുകാരന്റെ കപ്പൽ അടുക്കുന്നത് വരെ അരി ആഹാരവും, ഗോതമ്പ് റൊട്ടിയും കഴിക്കാൻ കാത്തു നിന്നിരുന്ന, പോഷകാഹാര കുറവ് കൊണ്ട് വയറൊട്ടി നെഞ്ചിൻ കൂട് തള്ളിയ ഒരു ജനതയാണു് അഭിമാനബോധ കഥകളിൽ അഭിരമിച്ച് ദൈവങ്ങളും, പാരമ്പര്യ ചിഹ്നങ്ങളും, അർഥനഗ്നമായ മേനികളും കാർഷിക ഉത്പന്നങളും പാരമ്പര്യവസ്ത്രങ്ങളും, പാരമ്പര്യ കലകളും, മതസൗഹാദ്ദത്തിന്റെ വേഷം കെട്ടലുകളും ആവിഷ്ക്കരിച്ച് ആത്മരതി പൂകുന്നത്.ആവിഷ്ക്കരിക്കേണ്ടത് ആധുനിക കാലത്തെയാണ്. പഴകി ദ്രവിച്ച, മൂല്യച്യുതി അടഞ്ഞ വാറോലകളും, മാമ്മൂലുകളും, അസ്തി പഞ്ജരം പോലുമല്ലാതിരുന്ന പാരമ്പര്യത്തിന്റെ പഴമ മണം വമിക്കുന്ന ഭാണ്ഡക്കെട്ടുകളല്ല. ആധുനികമായ വ്യവസായങ്ങളും ഹൈടെക്ക് പൊതുവിദ്യാലങ്ങളും,വിദ്യാലയങ്ങളും, പൊതു ആരോഗ്യ കേന്ദ്രങ്ങളും മെട്രോയും, വിമാന താവളങ്ങളും, ഷിപ്പുമെന്റുകളും, ഗെയിലും, മേൽപ്പാലങ്ങളും ഒക്കെ ഉള്ള നാടാണങ്കിലും, ആ ഒരു ഭൂതകാലക്കുളിരുണ്ടല്ലോ, ഞങ്ങൾക്ക് അതിന്റെ സുഖമൊന്നു വേറെയാണ്