പോയ പ്രതാപം അടുത്ത ജനുവരിയിൽ തിരിച്ചു പിടിക്കാം ബോളിവുഡിന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
288 VIEWS

സൗത്ത് ഇന്ത്യൻ സിനിമകളുടെ പ്രതാപകാലമാണ് ഇപ്പോൾ. ഇതുവരെ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന ബോളീവുഡ് സിനിമാ ഇൻഡസ്ട്രിയുടെ നിറം മങ്ങുകയാണ്. ബോളീവുഡ് സംവിധായകൻ രാംഗോപാൽ വർമ്മയുടെ ഇന്നത്തെ പരാമർശങ്ങളും ശ്രദ്ധിക്കുക. താരങ്ങൾക്കുവേണ്ടി പണം മുടക്കുക എന്നതിൽ നിന്നും സിനിമയുടെ മേക്കിങ്ങിനു വേണ്ടി പണം മുടക്കിയാൽ മാത്രമേ ബോളിവുഡിൽ നിന്നും പാൻ ഇന്ത്യൻ ചിത്രങ്ങൾ ഉണ്ടാകൂ എന്നാണു അദ്ദേഹം പറഞ്ഞത്. കെജിഎഫ് ബോംബിട്ടത് ബോളീവുഡിന് മേലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്താണ് ശരിക്കും ബോളിവുഡിന്റെ പ്രശ്നം ? ഷിജിൻ എം എഴുതിയ കുറിപ്പ് വായിക്കാം.

ഷിജിൻ എം

മിഡ്‌ 70s,80s & മിഡ്‌ 90s ൽ അമിതാബും ധർമേന്ദ്രയും ജിതേന്ദ്രയും മിഥുൻ ചക്രവർത്തിയുമൊക്കെ ഉള്ള സിനിമകളിൽ ഉപയോഗിച്ച് പഴകിയ ആയ തീംസ് വെച്ചാണ് ഈ 2022ലെത്തി എത്തി നിൽകുമ്പോൾ സൗത്ത് ഇന്ത്യൻ സിനിമകൾ ഹിന്ദി ബെൽറ്റിൽ പോയി അവിടത്തെ റെക്കോർഡുകൾ തൂക്കിയടിച്ച് ആറാടുന്നത്
എന്ന സത്യം മുന്നിലുള്ളപ്പോൾ ബോളിവുഡ് എവിടെയാണ് പിഴച്ചത് എന്ന് മനസിലാക്കണം..

1)Based on a True Story:-
ഈ genre കുറെയൊക്കെ ജനങ്ങൾക്ക് ബോറടിച്ചു എന്നതാണ് ബെൽ ബോട്ടം എന്ന സിനിമ പരാജയപ്പെട്ടത്.. എന്നാൽ ഇതേ തീം വളരെ ഭംഗിയായി ക്രാഫ്റ്റ് ചെയ്ത കശ്മീർ ഫയൽസ് ഒരു റെക്കോർഡ് ബ്രെക്കർ ഹിറ്റ്‌ ആയത് exception case എന്ന് വേണമെങ്കിൽ പറയാം..

2) Inspiration:-
ഈ തീം വെച്ച് ആദ്യത്തെ theme ആയി combine ചെയ്‌ത്‌ ബോളിവുഡ്ൽ അവസാനമായി ഒരു ഗംഭീര ഹിറ്റടിച്ച സിനിമ ദംഗൽ മാത്രമായിരിക്കും..അതിനു ശേഷം വന്ന സിനിമകൾ എല്ലാം ഒരേ വരി പിടിച്ചാണ് എത്തിയത്..എന്നാൽ സൗത്തിൽ ഈ theme വെച്ച് ഇറങ്ങിയ ബിഗിൽ, സർപ്പട്ടയ് പരമ്പറൈ ചിത്രങ്ങൾ ഹിറ്റുകൾ ആയി. ഒന്ന് OTT ആണെങ്കിൽ പോലും..

ഇനി സൗത്തിൽ RRR ഒഴികെയുള്ള രണ്ട് സിനിമകൾ,, KGF ന്റെ ആദ്യഭാഗം.ഇതെല്ലാം എങ്ങനെയാണ് ഹിന്ദി ഓഡിയൻസിൽ ഇത്രയും കണക്റ്റ് ആയത്..??ഉത്തരം ഒന്നേയുള്ളൂ.. ഇമോഷണലി പ്രേക്ഷകരെ കണക്ട് ചെയ്യിക്കുന്ന ഒരു ഹീറോ. അങ്ങനെയുള്ളവരെ ഇന്നും ബോളിവുഡ് പ്രേക്ഷകർക്ക് ഇഷ്ടമാണ്. അതിനുള്ള സിഗ്നൽ രണ്ട് റീമേക് സിനിമകൾ കൊണ്ട് പ്രേക്ഷകർ നൽകിയിട്ടും സിനിമാക്കാർ പഠിച്ചില്ല..

1)റൗഡി റാത്തോർ
2) അഗ്നിപത് (KGF ആയി ഏറ്റവും അധികം കണക്ട് ചെയ്യാൻ ആവുന്ന സിനിമ ഇതാകുമെന്ന് തോനുന്നു)
ആക്ഷൻ എന്നാൽ fast n furious ലെവൽ സാധനത്തിന് പുറകെ ഓടുന്ന ബോളിവുഡ് ഫിലിം മേക്കേഴ്സിനോട് പറയാനുള്ളത്. അവിടത്തെ പ്രേക്ഷകർക്ക് ഇതൊന്നും വേണ്ട.. ഇമോഷണലി കണക്റ്റ് ആവുന്ന ഒരു നായകനും നല്ലൊരു ആക്ഷൻ പ്ലോട്ടും മതി.. Already kgf, pushpa ഒക്കെ അവിടെ പോയി വിജയം നേടിയത് കൊണ്ട് ഇനി ഇതിന്റെ വരി പിടിച്ച് ഇമ്മാതിരി പടം ഇറക്കുന്നതും ബുദ്ധിയല്ല.. Pathan പോലുള്ള 1-2 സിനിമകൾ action genre ൽ വരാനിരിക്കെ.. Screen presence ൽ ആരെയും വെല്ലാൻ കഴിവുള്ള SRK പോലൊരു താരം ഉള്ളപ്പോൾ ബുദ്ധിപരമായി സ്ക്രിപ്റ്റ് കൊണ്ടുപോയാൽ പോയ പ്രതാപം അടുത്ത ജനുവരിയിൽ തിരിച്ചു പിടിക്കാം ബോളിവുഡിന് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത