ശാസ്ത്രീയമായി പെരുമാറുന്ന ഇടപെടുന്ന ഒരു ഭരണകൂടം ഉണ്ടെങ്കിൽ ഏതൊരു വിശ്വാസ ജനതയും അതിനൊപ്പം മാറ്റമുണ്ടാകും

82

Shijin Royit Cyril George Fernandez

ശാസ്ത്രീയമായ രീതിയിൽ ഒറ്റെക്കെട്ടായി ഇതുപോലെ ഇടപെടുന്ന ഒരു സർക്കാരിനെ നമ്മൾ ജീവിച്ചിരിക്കുമ്പോൾ കാണാൻ ഇടയായതിൽ വളരെ സന്തോഷം .ഏറ്റവും ആദ്യം പറയേണ്ടത് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെക്കുറിച്ചു തന്നെ .എത്ര പക്വതായടെയാണവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് .ആരോഗ്യമന്ത്രി മാസാണ് കൊലമാസ്സാണ് എന്നൊക്കെ പറയാതിരിക്കാൻ നിവർത്തിയില്ല .ഏതേലും വാട്സ്ആപ് ഗ്രൂപ്പിൽ ഫൈക് മെസ്സേജ് വരുമ്പോൾ അതിലെ ശാസ്ത്രീയമായി ചൂണ്ടിക്കാണിച്ചുകൊടുക്കുമ്പോൾ നമ്മളെ ചീത്ത വിളിച്ചിരുന്ന ഒരുപ്പാട്‌ ആളുകൾ ഇന്ന് വാട്സാപ്പിൽ ഫൈക് പറഞ്ഞു പരത്തരുത് പകരം ശൈലജ ടീച്ചർ പറയുന്നത് കേൾക്കു എന്നൊക്കെ പറയണമെങ്കിൽ അത് നല്ലൊരു മാറ്റമാണ് .ശാസ്ത്രീയമായി പെരുമാറുന്ന ഇടപെടുന്ന ഒരു ഭരണകൂടം ഉണ്ടെങ്കിൽ ഏതൊരു വിശ്വാസ ജനതയും അതിനൊപ്പം മാറ്റമുണ്ടാകും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇന്ന് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത് .പിന്നെ കുറച്ചു ചാണകം അത് നമ്മൾ വൃത്തിയാക്കുക തന്നെ ചെയ്യും എന്നുതന്നെയാണ് ഞാൻ കരുതുന്നത് .അതുപോലെ എടുത്തുപറയേണ്ട കുറച്ചാളുകൾ ഉണ്ട് . ഡോ നെൽസൺ ജോസഫ് , ഡോ ജിനേഷ് പി എസ്, ഡോ. ഷിംന അസീസ് , ഇവരുടെയൊക്കെ ശാസ്ത്രീയപരമായ എഴുത്തുകൾ ആളുകളിലേക്ക്‌ അത്രയധികം സ്വാധീനം ചെലുത്തുന്നുണ്ട് എന്നൊക്കെ ഈ കൊറോണ കാലം കാണിച്ചുതരുന്നുണ്ട് .ഇതുപോലെയുള്ള ഡോക്ടർമാർ സമൂഹത്തിൽ ഉള്ളിടത്തോളം കേരള ജനത ആരോഗ്യ കാര്യത്തിൽ വിഷമിക്കേണ്ടതില്ല . അതിൽ എടുത്തുപറയേണ്ട ഒരു ഗ്രൂപ് ആണ് കേരളത്തിന്റെ ആരോഗ്യ സംഘടന എന്ന് മാറ്റിയെഴുതേണ്ട ഇൻഫോക്ലിനിക് എനിക്കുതോന്നുന്നു ഇതൊക്കെ സാധ്യമാകുന്നതിൽ സർക്കാരിന് നല്ലൊരു പങ്കുണ്ടെന്നാണ് .ഇന്നത്തെ മുഖ്യൻ അല്ലാതെ ഇന്നത്തെ ആരോഗ്യമന്ത്രീ അല്ലാതെ മറ്റൊരു സെൻകുമാർ തല ആയിരുന്നു എങ്കിൽ ഒന്നാലോചിച്ചു നോക്കു. അവർ ചൂടിന്റെയും പോളിന്റെയും ഹെഗ്‌ഡെയുടേം വാട്സാപ്പ് മെസ്സേജുകൾ ആളുകളിലേക്ക്‌ ഇറക്കി വിട്ടുകൊണ്ട്, മുസ്ലിം സമുദായ സ്ത്രീയാണോ ഫേസ്ബുക് പോസ്റ്റ് എഴുതുന്ന ഡോക്ടർ എന്ന് പറഞ്ഞുകൊണ്ട് ഗോമൂത്ര പഠനങ്ങൾ നടത്തി ആളുകളെ വർഗീയമായും വൈറസ്സായും സമാധി ആക്കിയേനേ .മറ്റൊരുകൂട്ടാൻ ഹൈക്കമാന്റിനോട് ചോദിച്ചിട്ടു വരാം എന്നുപറഞ്ഞു മുങ്ങിയെനേ. .