യോഗയും പ്രകൃതി ചികിത്സയും യുനാനിയും ഹോമിയോയും ആയുർവേദവും ഒക്കെ വിളയാടി കേരള ജനതയ്ക്ക് ടാസ്ക് കൊടുത്തു ജീവിക്കുന്ന കപടരുടെ നാട്ടിൽ രജിത്തിനും ജീവിക്കണം

0
237

Shijin Royit Cyril George Fernandez

രജിത് കുമാറുമായി നേരിട്ട് സംസാരിച്ചിട്ടും ഇടപഴകിയിട്ടുമുണ്ട് .അതിന്റെ അടിസ്ഥാനത്തിൽ പറയുകയാണ് അയാൾ ബിഗ്‌ബോസിൽ എന്താണോ അങ്ങനെ തന്നെയാണ് പുറത്തും യാതൊരു അഭിനയും അയാൾ അവിടെ കാഴ്ച വെക്കുന്നില്ല .അതുകൊണ്ടുതന്നെ അയാൾ നല്ലൊരു പ്ലയെർ ആണെന് ആളുകൾ പറയുന്നത് അംഗീകരിക്കാൻ എനിക്ക് കഴിയില്ല .അയാളെ ജനം ഇഷ്ടപ്പെടുന്നത് കേരളത്തിലെ പൊതുബോധം ആണ് അല്ലാതെ അയാൾ തകർത്തു കളിക്കുന്നത് കൊണ്ടല്ല .അശാസ്ത്രീയതും സ്ത്രീവിരുദ്ധതയും അയാൾ ബിഗ്ഗ്‌ബോസിൽ കാഴ്ചവെക്കുന്നുണ്ട് അത് നമ്മുടെ പൊതു സമൂഹം ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന തരത്തിലാണ് കാഴ്ച വെക്കുന്നത് .അതൊക്കെ പറഞ്ഞു ഫലിപ്പിക്കാൻ അയാൾക്ക്‌ കഴിയും … അയാൾ ബിഗ്ഗ്‌ബോസ് വിട്ടു പുറത്തെത്തിയാൽ ഇതിലും കൂടുതലായിരിക്കും അതിന്റെ മൈലേജ് . ട്രാൻസ്ജെൻ കാര്യവും മൃഗത്തിനെ വേദനിപ്പിച്ചു കൊല്ലുമ്പോൾ കെമിക്കൽ മനുഷ്യന്റെ സ്വഭാവ മാറ്റുന്ന കാര്യവും ജീൻസ് ജീനിനെ മാറ്റുമെന്നുമെല്ലാം ഇയാൾ പറയുന്നത് സയൻസ് തള്ളിക്കളഞ്ഞ കാര്യങ്ങളാണ് .ഇതൊക്കെ ഇയാൾ ബിഗ്‌ബോസിലൂടെ വിളിച്ചു പറഞ്ഞതാണ് .. സ്ത്രീവിരുദ്ധമായ പലതും രജിത് അതിനകത്തു പറയുന്നുമുണ്ട് .
സത്യത്തിൽ അറിവില്ലാത്ത പഠിപ്പില്ലാത്ത ഒരാളാണ് രെജിതെങ്കിൽ ഇത് പ്രശനമില്ലായിരുന്നു.. ഇവിടെ രജിത് ഒരു അധ്യാപകനാണ് ശാസ്ത്രം വിളമ്പി പല സ്ഥലത്തും കുട്ടികൾക്കും മുതിർന്നവർക്കും അറിവ് പകരേണ്ട ആളാണ് .. അയാൾ ഇങ്ങനെ അശാസ്ത്രീയത പറയുമ്പോൾ അതിനു കൂട്ടുനിൽക്കാൻ കഴിയുന്നില്ല.അല്ലാതെ ഫക്രുവോ മഞ്ജുവോ അതിനകത്തിരുന്നു അശാത്രീയത പറഞ്ഞാൽ ഒരു കുഴപ്പവും ഇല്ല .മൃഗത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവിടെ എല്ലാവരും വായ പൊളിച്ചു സപ്പോർട് ചെയ്യുന്നത് കണ്ടില്ലേ അതാണ് പൊതുബോധം .ഇയാൾ മണ്ണുകൊഴച്ചു പരിണാമം ഉണ്ടാക്കി അത് പുതു തലമുറയിലേക്കു അടിച്ചേൽപ്പിക്കുന്ന പുതുപുത്തൻ അവതാരമാണ് .ഇയാൾക്ക് ഇത്രയധികം മൈലേജ് കൊടുത്തു കൊണ്ടുവന്നതിൽ നമ്മുടെ കേരളക്കരയിലെ എല്ലാ ചാനലുകൾക്കും പങ്കുണ്ട് ..

ഓർമ്മയുണ്ടോ ആദ്യകാലങ്ങളിൽ ചാനൽ ചർച്ചകളിലെ രെജിത്തിനെ ?ചാനലുകളും പൊതുബോധത്തിനൊപ്പം നിൽക്കുന്നവയാണല്ലോ .കൂടാതെ ബിഗ്ഗ്‌ബോസിനകത്തു മറ്റുള്ളവർ ഒറ്റപ്പെടുത്തുന്ന ഭാര്യ മരിച്ച മകൾ മരിച്ച ‘അമ്മ മരിച്ച ആരോരുമില്ലാത്ത ഒരാളോട് മനുഷ്യത്വ പരമായി തോന്നുന്ന ഒരു അടുപ്പം മാത്രമാണ് കേരള ജനതയ്ക്ക് ഇന്ന് കാണുന്ന രെജിത്തിനെ സപ്പോർട്ട് അടിക്കാൻ കാരണം ..കേരളത്തിൽ ടീവിയിലൂടെ ഈ ഷോ കാണുന്ന ഒട്ടുമിക്ക ആളുകളും കപട ശാസ്ത്രം ഇഷ്ടപ്പെടുന്നവരും കേട്ട് സുഖിക്കുന്നവരും ആണെന്നതിൽ തർക്കമില്ല .എന്റെ കാര്യം അറിയാമല്ലോ ഞാൻ സംസാരിച്ചുതുടങ്ങിയാൽ മറ്റുള്ളവർക്ക് സ്പേസ് കൊടുക്കാൻ ഇഷ്ടമല്ലാത്ത ആളാണ് 2012 ൽ ഇയാളോട് കുറെ അധികം സംസാരിക്കാൻ ഇടവന്നപ്പോൾ ഇയാൾ എനിക്ക് സമയം തരാതെ അശാസ്ത്രീയ കാര്യങ്ങൾ പറഞ്ഞു എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് അന്നെനിക്ക് സയൻസ് വലിയ പിടിയുമില്ല ഞാൻ ഒരു ശാസ്ത്ര വിരുദ്ധനും ആയിരുന്നു അതുകൊണ്ടു എനിക്ക് കേട്ടിരിക്കാൻ വലിയ സുഖം തോന്നി .അയാൾക്കൊരു സ്വഭാവം ഉണ്ട് മറ്റുള്ളവരുടെ മുൻപിൽ നല്ലവൻ ആണെന്ന് പറയിപ്പിക്കാൻ വേണ്ടി ഏതു അറ്റം വരെയും പുള്ളി പോകും .ഇത് ബിഗ്ഗ്‌ബോസിലെ കാര്യമല്ല ജീവിതത്തിൽ പുള്ളി അങ്ങനെയാണ് .മറ്റൊരുകാര്യം ഈ ബിഗ്ഗ്‌ബോസിൽ ഒരുപക്ഷേ ജസ്ല ഒഴിച്ചാൽ ബാക്കിയെല്ലാം ഇയാള് പറയുന്ന മൊണ്ണ അശാസ്ത്രീയത അംഗീകരിക്കുന്നവരാണ് ..മറ്റുള്ളവർ പറയുന്നത് ഇയാൾക്ക് അറിവൊക്കെ ഉണ്ട് .. പിന്നെ മറ്റെന്തോ കുറവുണ്ടെന്നാണ് … എന്ത് മറ്റെന്തോ ?മറ്റു മത്സാരാർത്ഥികൾ ഇയാളോടുള്ള കലിപ്പ് പുറത്തു ഇയാൾക്ക് കിട്ടുന്ന അംഗീകാരം തന്നെയാണ് … അവർ എങ്ങനെയോ പുറത്തെ കാര്യങ്ങൾ വിശദമായി അറിയുന്നുണ്ട് .. അതുകൊണ്ടുതന്നെ ഇത് നമ്മൾ കാണുന്ന പോലെ അത്രക്കങ്ങു സത്യസന്ധമായ പ്രോഗ്രാമോന്നുമല്ല .ഇതൊരു ഗെയിം ആണെന്ന് മനസ്സിലാക്കുന്നതുകൊണ്ടു യുക്തിവാദികൾക്ക് ജസ്ല ഒരു ബാധ്യത അല്ല .അതുകൊണ്ടു രെജിത്തിനെ യുക്തൻ പറഞ്ഞെ എന്നുള്ള ഓഞ്ഞ ന്യായം മാണ്ട .. ജസ്ല എന്റെ സുഹൃത്തുമല്ല യാതൊരു പരിചയവുമില്ലാത്ത ഒരാൾ … പുള്ളിക്കാരിയുടെ പല നിലപാടുകളോടും ഒട്ടും യോജിപ്പുമില്ല .. പിന്നെ ഒരു നിരീശ്വര വാദി എന്നുള്ള നിലയിൽ അതിനകത്തു എത്തിപ്പെട്ടതിൽ സന്തോഷിക്കുന്നു .. നമ്മുക്കും ഒരു സ്പേസ് കിട്ടിത്തുടങ്ങിയല്ലോ .പട്ടിത്തീട്ടമെന്ന് വിളിച്ച പാഷാണവും, കുഷ്ഠരോഗിയുടെ മനസ്സാണെന്നു പറഞ്ഞ മഞ്‌ജുവും, മനുഷ്യ മൃഗമെന്നു വിളിച്ച ഫക്രുവും , തൊലിഞ്ഞവൻ എന്ന് വിളിച്ച ആര്യയും, ഏതിനും എടുത്തുചാടി വായിടുന്ന ജസ്ലയും തന്നെയാണ് രജിത് കുമാറിന് ഇത്രയും മൈലേജ് കേരളത്തിൽ ഇപ്പൊ ഉണ്ടാക്കി കൊടുത്തിരിക്കുന്നത് എന്നതിൽ ഒരുതരി സംശയവുമില്ല .ഇതെല്ലം ഏഷ്യാനെറ്റിന്റെ കളിയാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത് .മോഹൻലാലിനെ ഒന്നും പണയുന്നില്ല വൊക്കെ ബൈ .സാബുമോൻ ലൈവിൽ വന്നു ഇയാൾക്കെതിരെ സംസാരിച്ചപ്പോൾ ചിലർ കമന്റിട്ടതാണെന്ന് ഇയാൾ പുറത്തു സ്ത്രീ വിരുദ്ധത പറയുന്നത് നോക്കിയല്ല അയാളെ സപ്പോർട് ചെയ്യുന്നത് .അങ്ങനെ ആണെങ്കിൽ കഴിഞ്ഞ പ്രാവശ്യം സാബുവിന് വോട്ട് ഞങ്ങൾ ചെയ്തില്ലേ നിങ്ങളും സ്ത്രീവിരുദ്ധത പറയുന്ന ആളല്ലേ എന്നാണ് .പൊന്നു സൂർ ത്തുക്കളെ കഴിഞ്ഞ പ്രാവശ്യം ചെയ്ത തെറ്റ് നിങ്ങൾ ഈ പ്രാവശ്യം തുടരരുത് എന്നാണ് പറയുന്നതും.പിന്നെ ഇതൊക്കെ നടക്കുന്നത് യോഗയും പ്രകൃതി ചികിത്സയും യുനാനിയും ഹോമിയോയും ആയുർവേദവും ഒക്കെ വിളയാടി കേരള ജനതയ്ക്ക് ടാസ്ക് കൊടുത്തു ജീവിക്കുന്ന കപടരുടെ നാട്ടിൽ രെജിത്തിനും ജീവിക്കണം അയാൾ കപ്പടിക്കട്ടെ .കട്ട സപ്പോട് സെർ .