fbpx
Connect with us

Entertainment

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

Published

on

Shijo Manuel

ഇന്ന്, ആഗസ്റ്റ് 18. സംഗീത സംവിധായകൻ ജോൺസന്റെ ചരമദിനം. ഒപ്പം അദ്ദേഹം ഈണമിട്ട് കൈതപ്രം എഴുതി എനിക്കേറെ പ്രിയപ്പെട്ടൊരു പാട്ടിന്റെ ജൻമദിനവും – ‘നീലരാവിലിന്നു നിന്റെ താരഹാരമിളകി…’ മലയാളത്തിലെ ഏറ്റവും മികച്ച യുഗ്മശാനങ്ങളിലൊന്നായ ആ ഗാനം ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽ പിറവിയെടുത്തിട്ട് ഇന്ന് മുപ്പത് വർഷങ്ങൾ പൂർത്തിയാകുന്നു. ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്. പാട്ടുകളുടെ ജൻമദിനങ്ങൾ ഒരിക്കലും ആഘോഷിക്കപ്പെടാറില്ല. ഗാനരചനയും സംഗീതസംവിധാനവും വെവ്വേറെ സമയങ്ങളിലായി നടക്കുന്നതിനാൽ പാട്ട് റെക്കോർഡ് ചെയ്യുപ്പെടുന്നതാണ് ജനനസമയം എന്ന് കരുതുകയാണ്. ആ നാളും മുഹൂർത്തവും മുൻതലമുറ വരെയുള്ള ചില ഗായകർ പാട്ടെഴുതിയെടുത്ത് റെക്കോർഡിംഗിനുപയോഗിക്കുന്ന ബുക്കുകളിൽ മാത്രമായി രേഖപ്പെടുത്തിയിട്ടുണ്ടാവും.

നേരിട്ടറിയാവുന്ന ചിലരുടെ അത്തരം ബുക്കുകൾ ഒരുപാട് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. ദിവസം, സമയം, റെക്കോർഡിംഗ് സ്റ്റുഡിയോ, റെക്കോർഡിസ്റ്റ്, സിനിമ/ആൽബത്തിന്റെ പേര്, ഗാനരചന, സംഗീതം, സഹഗായകർ , പ്രൊഡക്ഷൻ ബാനർ എന്നുതുടങ്ങി എല്ലാ പാട്ടുകളുടെയും കഴിയുന്നത്ര വിവരങ്ങൾ രേഖപ്പെടുത്തിയവയായിരുന്നു ട.ജാനകിയുടെ റെക്കോർഡിംഗ് ബുക്കുകൾ. തിരക്കുകൾക്കിടയിൽ വിശ്വസിച്ചേൽപ്പിച്ച ജോലിക്കാരുടെ അശ്രദ്ധ മൂലം പൊടിയായിത്തീർന്ന ആ ശേഖരത്തെക്കുറിച്ച് വളരെ വേദനയോടെയാണ് അവർ എന്നോട് പറഞ്ഞത്.തുടക്കകാലത്ത് എല്ലാ വിവരങ്ങളും എഴുതി സൂക്ഷിച്ചുവെങ്കിലും മറ്റു ചില കാരണങ്ങളാൽ അത് തുടർന്നില്ലായെന്ന് യേശുദാസ് ഒരു അഭിമുഖത്തിൽ പറഞ്ഞത് വായിച്ചതോർമ്മ വരുന്നു.

SPB യും എല്ലാ വിവരങ്ങളും എഴുതി സൂക്ഷിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.പുതിയ തലമുറയിലെ ഗായകർ മിക്കവരും ഐപാഡിലോ ടാബിലോ എഴുതിയെടുത്ത് അത് നോക്കി പാടുന്നതാണ് കാണാറുള്ളത്. ഡീറ്റെയിൽസ് ഒക്കെ എഴുതി സൂക്ഷിക്കുന്നവർ വളരെ ചുരുക്കമാണെന്ന് ചില സംഭാഷണങ്ങളിൽ നിന്നും മനസ്സിലായിട്ടുണ്ട്. (അവരവർ പാടിയതു തന്നെ പുറത്ത് വരുമോ എന്ന് ഒരുറപ്പുമില്ലാത്തപ്പോൾ അതൊക്കെ എഴുതിയെടുത്ത് വെറുതെ സമയം കളയണോ !)

ഗായകരായ ജെൻസിയുടെയും മിൻമിനിയുടെയും റെക്കോർഡിംഗ് ബുക്കുകളിൽ ചിലത് കൈമോശം വന്നുവെങ്കിലും ഉള്ളതെല്ലാം വളരെ നല്ല രീതിയിൽ എന്റെ കൈവശം സംരക്ഷിക്കപ്പെടുന്നുണ്ട്. ആ പേജുകളിലൂടെ കടന്നുപോകുമ്പോൾ പല ചരിത്രങ്ങളുടെയും ജനനമുഹൂർത്തം കാണാം.ചില കാര്യങ്ങൾ കൃത്യമായി ഓർത്തുവയ്ക്കുവാൻ വ്യക്തമായ പല കാരണങ്ങളും കാണും. 2011 ആഗസ്റ്റ് മാസത്തിലാണ് ആർകൈവ് ചെയ്യുവാനുളള ആഗ്രഹത്തോടെ മിനിയുടെ കൈവശം അവശേഷിച്ചിരുന്ന പഴയ പാട്ടുബുക്കുകൾ തിരഞ്ഞെടുത്ത് പേജുകൾ ഓരോന്നായി ശ്രദ്ധാപൂർവ്വം ഇളക്കിമാറ്റി ഫയൽ ഫോൾഡറുകളിലേയ്ക്ക് മാറ്റുന്നത്. 1991 ജനുവരി 24 ന് ‘ലവ് 91’ എന്ന ചിത്രത്തിന് വേണ്ടി (സിനിമ റിലീസ് ആയത് ‘മീരാ’ എന്ന പേരിലായിരുന്നു) ഇളയരാജയുടെ സംഗീതത്തിൽ വാലി എഴുതി മനോയും മിനിയും ചേർന്നു പാടിയ ‘ലവ്വ്ണ്ണാ ലവ്വ്’ എന്ന പാട്ടു മുതൽ ‘കന്നത്തിൽ മുത്തമിട്ടാൽ’ എന്ന സിനിമയിലെ ‘സട്ടെന നനയ്ന്തത് നെഞ്ചം’ വരെയുളള പാട്ടുകൾ അതിലുണ്ടായിരുന്നു.

പ്രിയപ്പെട്ട ചില പാട്ടുകൾ ‘ജനിച്ച ദിവസങ്ങൾ’ അറിയാനുള്ള പരതലുകൾക്കിടയിലാണ് 1992 ആഗസ്റ്റ് 17, 18 എന്നീ തീയതികൾ പ്രാധാന്യത്തോടെ ശ്രദ്ധിച്ചത്. 17 നാണ് ‘വിയറ്റ്നാം കോളനി’ എന്ന സിനിമയിലെ ‘പാതിരാവായി നേരം’ , ‘ഊരുവലം വരും വരും’ എന്നീ രണ്ട് പാട്ടുകളും AVM G സ്റ്റുഡിയോയിൽ വച്ച് ലൈവ് ആയി പാടി റിക്കോർഡ് ചെയ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം, ആഗസ്റ്റ് 18 – ന് പ്രസാദ് ലാബിൽ വച്ച് റെക്കോർഡ് ചെയ്ത ഗാനമാകട്ടെ, ജോൺസന്റെ സംഗീതത്തിൽ കൈതപ്രം എഴുതി യേശുദാസും മിൻമിനിയും ചേർന്ന് പാടി പുറത്തിറങ്ങിയ ‘കുടുംബസമേതം’ എന്ന ചിത്രത്തിലെ ‘നീലരാവിലിന്നു നിന്റെ താരഹാരമിളകി’ എന്ന ഗാനവും. (ലൈവ് റെക്കോർഡിംഗിൽ മിൻമിനിയ്ക്കൊപ്പം യേശുദാസിന് വേണ്ടി ട്രാക്ക് പാടിയത് നടേശനും – സംഗീതസംവിധായകനായ വിദ്യാധരന്റെ സഹോദരനായ നടേഷ് ശങ്കർ). റെക്കോർഡിംഗ് കണ്ടക്ട് ചെയ്തത് രാജാമണി.

Advertisement

പാട്ട് പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമിടയിൽ വരികളിൽ വന്നിട്ടുളള തിരുത്തലുകളൊക്കെ കൗതുകത്തോടെ നോക്കുന്നതിനിടയിൽ ഒരുപാടോർമ്മകളും കൂടെയെത്തി.1992-93 കാലഘട്ടത്തിൽ കട്ടപ്പനയിലെ എന്റെ ITC പഠനകാലം, കട്ടപ്പന സെൻട്രൽ ജങ്ക്ഷനിലെ ചെറിയൊരു കാസറ്റ് കടയിൽ നിന്നും ഈ ഗാനം ആദ്യമായി കേട്ടത്, അവിടെയുള്ള സംഗീത തീയേറ്ററിൽ നിന്നും ഈ ചിത്രം കണ്ട ദിവസം (മോനിഷയുടെ മരണശേഷമാണ് ഈ സിനിമ കണ്ടത്. അത്കൊണ്ട് തന്നെ ഒരു വിങ്ങൽ ഏറെക്കാലം മനസ്സിനെ അലട്ടിയിരുന്നു), ‘വെളളിനക്ഷത്ര’ത്തിൽ ഈ പാട്ടുകളുടെ റിവ്യൂ വായിച്ചത്, ‘കുടുംബസമേതം’ കാസറ്റ് ആദ്യമായി വാങ്ങിയത് (പിന്നീടും പല തവണ വാങ്ങിയിട്ടുണ്ട്) എന്നിങ്ങനെ പലതും ഓർത്തുപോയി.

എന്തായാലും അപ്പോൾ ഒരു കാര്യം ഞാൻ തീർച്ചയാക്കി – ദിവസങ്ങൾക്കുള്ളിൽ 19 വർഷം പൂർത്തിയാകുന്ന ആ പാട്ടിന് അന്നേ ദിവസം ജൻമദിനമാണെന്ന് ശ്രോതാക്കളെ അറിയിച്ച് റേഡിയോയിൽ കേൾപ്പിക്കണം.പക്ഷേ 2011 ആഗസ്റ്റ് 18 എനിക്കായി കാത്തുവച്ചിരുന്നത് ഞാൻ ആലോചിച്ചിട്ടുപോലുമില്ലാതിരുന്ന വിയോഗവാർത്തയായിരുന്നു. ഒരു തവണ മാത്രം നേരിൽ കാണുകയും ഒത്തിരി തവണ ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുളള പ്രിയപ്പെട്ട സംഗീതസംവിധായകൻ ജോൺസൻ ഇനിയില്ല എന്ന വേദനയിൽ ആലോചനകളും തീരുമാനങ്ങളും വെറുതെയായിത്തീർന്നു.

പിറ്റേന്ന് തൃശൂരിലെത്തി അവസാനമായി അദ്ദേഹത്തെ ഒരു നോക്കുകൂടികണ്ട് മടങ്ങിയ ഓർമ്മകളോടു ചേർന്ന് ‘നീലരാവിലെ’ പ്രണയം എന്നെന്നേയ്ക്കുമായി എന്റെയുളളിൽ വിഷാദം മാത്രമായി മാറി. ഏതാനും വർഷങ്ങൾക്ക് മുൻപ് യേശുദാസ് താൻ പാടിയതിൽ പ്രിയപ്പെട്ട പത്തു ഗാനങ്ങളിലൊന്നായി മനോരമ ഓണപ്പതിപ്പിൽ അനീഷ് നായരുമായി നടത്തിയ അഭിമുഖത്തിൽ ഈ പാട്ടിനെ തിരഞ്ഞെടുത്തതും പിന്നീടെപ്പോഴോ ഈ പാട്ടിന്റെ ചിത്രീകരണകഥകൾ സംവിധായകൻ ജയരാജ് പറഞ്ഞ് ഒരു വാരികയിൽ വായിച്ചതും ഈ പാട്ടോർമ്മകൾക്ക് അകമ്പടിയാണ്.

(ഈ കുറിപ്പ് വായിച്ചിട്ടു ‘യേശുദാസിന്റെ ഭാഗം കൂടി മിക്സ് ചെയ്തപ്പോഴല്ലേ ഗാനം പൂർണ്ണമാകുന്നത്, അന്നല്ലേ ഗാനത്തിന്റെ യാഥാർത്ഥജൻമദിനം’ എന്നൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി. ആലോചിക്കുമ്പോൾ ശരിയാണെങ്കിലും മുഖ്യഗായികയും സംഘഗായകരും ഗാനരചയിതാവും സംഗീതസംവിധായകനും പശ്ചാത്തലസംഗീതജ്ഞരും ഒരുമിച്ച് ചേർന്ന് ലൈവായി റെക്കോർഡ് ചെയ്ത ആ നിമിഷങ്ങളിലാണ് പാട്ട് ജനിച്ച് വീണത് എന്ന് കരുതാനാണിഷ്ടം !)
ചരിത്രങ്ങളായി മാറിയ പാട്ടുകളുടെ ശില്പികൾ ഒരുമിച്ചു കൂടി ആ പാട്ടുകളിലൊന്നിന്റെയെങ്കിലും ജൻമദിനം ചരിത്രത്തിലെന്നെങ്കിലും ആഘോഷിച്ചേക്കുമോ !

 609 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment2 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment2 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment3 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment3 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment3 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment4 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment4 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment4 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment5 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment16 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment17 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »