fbpx
Connect with us

Featured

R.D.ബർമനും ആക്രിക്കടയും ആരും കേൾക്കാത്ത പാട്ടുകളും

Published

on

R.D.ബർമനും ആക്രിക്കടയും ആരും കേൾക്കാത്ത പാട്ടുകളും.

Shijo Manuel

Shijo Manuel

Shijo Manuel

ആദ്യമായി ഒരു പാട്ടിന്റെ റെക്കോർഡിങ് കാണുന്നത് നേരിട്ടല്ല – ജോഷി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ‘സായംസന്ധ്യ’ എന്ന ചിത്രത്തിലെ ‘പൂന്തെന്നലേ നീ പറന്ന് പറന്ന് പറന്ന് വാ’ എന്ന ഗാനരംഗത്തിലാണ്. തോപ്രാൻകുടിയിലെ യുവറാണി തീയേറ്ററിൽ വച്ച് എന്റെ പത്താമത്തെ വയസ്സിലായിരുന്നു അത് കണ്ടത്.

പിന്നീട് അത്തരം ചില ഗാനരംഗങ്ങൾ സിനിമകളിൽ കാണുമ്പോഴും കലവൂർ ബാലൻ സംഗീതം നൽകി മിൻമിനി പാടിയ ‘തുളസീ കൃഷ്ണതുളസീ’ എന്ന (കഠിന)ലളിതഗാനം ദൂരദർശനിൽ തുടർച്ചയായി കാണാറുണ്ടായിരുന്നപ്പോഴും എന്നെ ഏറ്റവും അധികം ആകർഷിച്ചത് വട്ടത്തിൽ കറങ്ങിക്കൊണ്ട് ഗാനം റെക്കോർഡ് ചെയ്യപ്പെട്ടുകൊണ്ടിരുന്ന ആ സ്പൂളുകളായിരുന്നു.പിൽക്കാലത്ത് വട്ടം കറങ്ങി പാട്ട് കേൾപ്പിക്കുന്ന കാസറ്റുകളുടെയും റെക്കോർഡുകളുടെയും സീഡികളുടെയും ഇടയിൽ സന്തോഷപൂർവ്വം വട്ടം കറങ്ങിക്കഴിയുമ്പോഴും , അത്യാവശ്യം ധനസ്ഥിതിയുള്ള ചില സംഗീതസ്നേഹിതരുടെ വീട്ടിൽ മാത്രം കാണാറുണ്ടായിരുന്ന ‘റീൽ ടു റീൽ’ അഥവാ ‘സ്പൂൾ ടേപ്പ് പ്ലെയർ’ സ്വന്തമാക്കണമെന്ന ഒരു മോഹം ഉള്ളിൽ ഉണ്ടായിരുന്നു.

Outer cover of the book ' Pancham - An anthology of R D Burman's musical works

Outer cover of the book ‘ Pancham – An anthology of R D Burman’s musical works

ഓഡിയോ കാസറ്റുകൾ, സീഡികൾ എന്നിങ്ങനെയുള്ള മറ്റ് ഗാനശേഖരസ്രോതസ്സുകൾ പോലെ വാണിജ്യാടിസ്ഥാനത്തിൽ മുൻകൂട്ടി ശബ്ദലേഖനം ചെയ്തിട്ടുള്ള റീലുകൾ അഥവാ സ്പൂൾ ടേപ്പുകൾ വിപണിയിൽ വന്നിട്ടുണ്ടായിരുന്നില്ല. കൂടാതെ വലിയ വില കൊടുത്ത് ബ്ലാങ്ക് സ്പൂളുകൾ വാങ്ങി അവയിൽ പാട്ടുകൾ റെക്കോർഡ് ചെയ്തു കേൾക്കുന്നത് അനാകർഷകമായി എനിക്ക് തോന്നുകയും ചെയ്തിരുന്നു. അതുമല്ലാതെ, സ്പൂൾ ടേപ്പ് മെഷീനുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അറിവില്ലായ്മയും കൂടിയായപ്പോൾ ആ കേൾവിയോട് ഞാൻ അകലം പാലിച്ചു പോന്നു.

പിന്നീട് , ഏകദേശം നാലു വർഷങ്ങൾക്കു മുൻപാണ് ഒരു 7″ സ്പൂൾ പ്ലെയർ ഞാൻ സ്വന്തമാക്കിയത്. ആ പ്ലെയറിനോടൊപ്പം ആരോ പകർത്തി വെച്ച ചില പഴയ മലയാളഗാനങ്ങൾ അടങ്ങിയ ഒന്ന് രണ്ട് സ്പൂൾ ടേപ്പുകളും സ്വന്തമായി കിട്ടി. നിലവാരം കുറഞ്ഞ ടേപ്പുകൾ ആയിരുന്നതിനാൽ എപ്പോഴും പ്ലെയറിന്റെ ഹെഡ്ഡിൽ പൊടി പിടിക്കുകയും അങ്ങനെ പാട്ടിന്റെ ശബ്ദം കുറയുകയും ചെയ്തിരുന്നു. അതിന്റെ വൃത്തിയാക്കലും പാട്ട് കേൾക്കുവാനായി ടേപ്പുളള റീലിൽ നിന്നും കാലിയായ റീലിലേയ്ക്ക് പ്ലയറിന്റെ പിഞ്ച് റോളറുകൾക്കിടയിലൂടെ ടേപ്പ് ചുറ്റി കൈ കൊണ്ട് കൃത്യമായി തിരിച്ച്… അങ്ങനെയെല്ലാം കൂടി വളരെ ആയാസകരമായി ആ കേൾവി മാറുകയും പെട്ടെന്ന് തന്നെ മടുക്കുകയും ചെയ്തു.

Advertisement

എന്റെ ഈ മടുപ്പ് ചില സംഗീതസ്നേഹിതരുമായി പങ്കു വെച്ചപ്പോൾ അവരാണ് ‘black coated’ ടേപ്പുകളിൽ അധികം പൂപ്പൽ പിടിക്കില്ലെന്നും അവ ഉപയോഗിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകുമെന്നും നിർദ്ദേശിക്കുന്നത്. ആ തിരിച്ചറിവുമായി അന്ന് എറണാകുളത്തുണ്ടായിരുന്ന രാജയെ കണ്ടു.(തമിഴ്നാട്ടുകാരനായ രാജയെക്കുറിച്ച് മുൻപൊരിക്കൽ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹമായിരുന്നു കേരളത്തിലെ ഒട്ടുമിക്ക സംഗീതപ്രേമികൾക്കും പഴയകാല റെക്കോർഡുകൾ, കാസറ്റുകൾ, റെക്കോർഡ് പ്ലെയറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയെല്ലാം എത്തിച്ചു കൊടുക്കുന്നവരിൽ പ്രമുഖൻ. എന്റെ ചില അഭ്യുദയകാംക്ഷികൾ ‘രാജയുടെ ആക്രിക്കട’ എന്ന് പറയുന്ന ആ മുറിയിൽ നിന്നുമായിരുന്നു എന്റെ ശേഖരത്തിലെ റെക്കോർഡുകളുടെ ഏറിയ പങ്കും കിട്ടിയിട്ടുള്ളത്)

Back side of the Spool cover

Back side of the Spool cover

ഒന്നു രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ ഒരിക്കൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ പുത്തൻ പോലെയുള്ളതുമായ കുറേ സ്പൂൾ ടേപ്പുകൾ എനിക്ക് തരാമെന്ന് രാജാ വാക്ക് തരികയും അതിനായി കുറച്ചു പണം മുൻകൂറായി വാങ്ങുകയും ചെയ്തു. വാക്ക് പാലിക്കുന്നതിൽ വളരെ വിമുഖത ഉണ്ടായിരുന്ന രാജാ പക്ഷേ ഈ കാര്യത്തിൽ കൃത്യമായി വാക്ക് പാലിച്ചു. സ്പൂൾ ടേപ്പുകൾ എത്തിയിട്ടുണ്ടന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചെങ്കിലും രണ്ടു ദിവസങ്ങൾക്കുശേഷമാണ് എനിക്കവിടെ പോകാൻ സാധിച്ചത്. പുത്തൻ പോലെ തോന്നിച്ചിരുന്ന ടേപ്പുകളിൽ അധികവും ഹിന്ദി സിനിമാഗാനങ്ങളുടേതാണെന്ന് കവറുകളുടെ പിന്നിൽ നിന്നും മനസ്സിലായി. ബോംബെയിലെ ഏതോ സ്റ്റുഡിയോയിൽ നിന്നും അവർ ഒഴിവാക്കിയതാണെന്നും തങ്ങൾ രണ്ടുമൂന്നു പേർ ഒരുമിച്ചാണ് അത്രയും ടേപ്പുകൾ അവിടെ നിന്നും വാങ്ങിയതെന്നും രാജ വാചാലനായി. കൊണ്ടുവന്നതിൽ പകുതിയിലേറെയും വിറ്റുപോയതിലുള്ള ചെറിയൊരഹങ്കാരവും അദ്ദേഹം കാണിക്കാതിരുന്നില്ല !

Master Spool of above said songs

Master Spool of above said songs

പുതിയതാണെന്നും ക്വാളിറ്റി കൂടുതലാണെന്നും കൂട്ടിച്ചേർത്ത് മുൻപ് പറഞ്ഞിരുന്നതിലധികം വില ചോദിച്ചതിനാൽ മുഴുവൻ പരതിയ ശേഷം തിരഞ്ഞെടുത്ത അഞ്ച് ടേപ്പുകൾ മാത്രമാണ് ഞാൻ വാങ്ങിയത്. ഈ ടേപ്പിലേയ്ക്ക് മറ്റു പാട്ടുകൾ പകർത്തുന്നതിനേക്കാളും അതിലുള്ള പാട്ടുകൾ എന്താണെന്ന് കേട്ടുനോക്കുവാനായിരുന്നു എനിക്ക് കൗതുകം. (രാജയുടെ മറ്റ് ഉപഭോക്താക്കളാരും അങ്ങനെയാവാൻ വഴിയില്ല!) അതിനാൽത്തന്നെ അവയിൽ

Music : R.D.Burman എന്ന് കണ്ട മാസ്റ്റർ സ്പൂളിലെ പാട്ടുകൾ ഏതാണെന്ന് അറിയാനാണ് ഞാൻ ആദ്യം ശ്രമിച്ചത്. ടൈറ്റിലിൽ ‘Aaja Meri Jaan’ എന്ന് കണ്ടതിനാൽ ഇവയേത് പാട്ടുകൾ എന്നൊരു വലിയ സംശയം ഉണ്ടായി. കാരണം എന്റെ കൈവശമുള്ള ‘ആജാ മേരി ജാൻ’ എന്ന സിനിമയുടെ കാസറ്റിലെ പാട്ടുകളുടെ സംഗീതം അമർ-ഉത്പൽ എന്നിവരുടേതായിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ആകാംക്ഷ അടക്കാനാവാതെ ടേപ്പിന്റെ പിന്നിൽ കണ്ട പാട്ടുകളുടെ വരികൾ വച്ച് ഗൂഗിളിൽ പരതി. ഒരു വിവരവും ലഭിച്ചില്ല.വീട്ടിലെത്തി സ്പൂൾ പ്ലെയറിലിട്ട് ഗംഭീര റെക്കോർഡിംഗ് ക്വാളിറ്റിയുള്ള പാട്ടുകൾ കേട്ട് നോക്കിയപ്പോൾ ആദ്യഗാനം പിടി കിട്ടി. എസ്.പി.ബാലസുബ്രഹ്മണ്യം ഏതാനും വർഷങ്ങൾക്കു മുൻപ് എറണാകുളത്ത് J.T.Pack-ൽ നടത്തിയ ഗാനസന്ധ്യയിൽ താൻ ആർ.ഡി.ബർമനു വേണ്ടി അവസാനം പാടിയ ഗാനമാണെന്ന് സൂചിപ്പിച്ച് ഇത് പാടിയിരുന്നു. അനുരാധ പട്വാളിന്റെ ഹിറ്റ് ഗാനങ്ങൾ ഉൾക്കൊള്ളിച്ച് T-Series റിലീസ് ചെയ്ത ഈ ഗാനവുമുള്ള ഓഡിയോ സിഡി എന്റെ കൈവശമുണ്ടെന്നും ഓർമ്മ വന്നു.

പിന്നീട് സ്പൂളിൽ ഉണ്ടായിരുന്നതെല്ലാം നല്ല പാട്ടുകളായിരുന്നുവെങ്കിലും എങ്ങും കേട്ട് പരിചയമുണ്ടായിരുന്നില്ല. അതിനാൽ കൂടുതൽ അന്വേഷിക്കുവാനൊന്നും ഞാനും മെനക്കെട്ടില്ല. ഏതാനും നാളുകൾക്ക് ശേഷം ഇതേ രാജായുടെ കൈയിൽ നിന്ന് തന്നെ വിശ്വാസ് നെരൂർക്കർ സമാഹരിച്ച ‘Pancham – An Anthology Of R.D.Burman’s Musical Works’ എന്നൊരു പുസ്തകം കിട്ടി. ആ പുസ്തകത്തിൽ ആർ.ഡി.ബർമൻ സംഗീതം നൽകിയിട്ടുള്ള പ്രകാശിതവും അപ്രകാശിതവുമായ എല്ലാ ഭാഷയിലെയും ഗാനങ്ങളുടെ സമ്പൂർണ്ണപട്ടിക ഉണ്ടായിരുന്നു.

Page no 410 of 'Pancham - An anthology ', which says the songs have never been released

Page no 410 of ‘Pancham – An anthology ‘, which says the songs have never been released

അതിൽ Undiscovered Treasure എന്ന ചാപ്റ്ററിൽ (പേജ് 410) untitled album, not available on any disc or cassette എന്ന് സൂചിപ്പിച്ച് ഈ പാട്ടുകളുൾപ്പെടെ 9 പാട്ടുകളുടെ ലിസ്റ്റ് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. യഥാർത്ഥത്തിൽ ഈ പാട്ടുകൾ പുറത്തിറങ്ങിയിട്ടില്ലേയെന്നറിയാൻ ‘R.D.Burman – The Man The Music’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവും അത് വഴി ദേശീയ അവാർഡ് ജേതാവുമായ Balaji Vittal നോട് തിരക്കിയപ്പോൾ അദ്ദേഹവും ഈ പാട്ടുകൾ കേട്ടിട്ടില്ല എന്ന് തീർത്ത് പറഞ്ഞു. അനേകം ആസ്വാദകരുള്ള ആർ.ഡി.ബർമന്റെ ആരും കേൾക്കാത്ത പാട്ടുകൾ ആസ്വാദകരിലെത്തിക്കുവാനായാണ് ആക്രിക്കടയിൽ നിന്നും അവ എന്നെത്തേടിയെത്തിയതെന്ന് ഞാൻ ഉറപ്പിച്ചു. അതൊരു നല്ല നിയോഗമെന്ന് കരുതി സന്തോഷിച്ചെങ്കിലും അവയുടെ യഥാർത്ഥ ഉടമസ്ഥരിലൂടെയല്ലാതെ എങ്ങനെ പുറത്തെത്തിക്കുമെന്നും ഞാൻ സംശയിച്ചു. കൈവശമുള്ള സ്പൂളിലെ വിവരങ്ങൾ അനുസരിച്ച് അവ T-Series ന്റെ പ്രൊഡക്ഷൻ ആണെന്ന് എനിക്ക് തോന്നിയെങ്കിലും ആർ.ഡി.യുമായുള്ള എന്തോ അഭിപ്രായവ്യത്യാസത്തിലാണ് അവ പുറത്തിറക്കാതിരുന്നതെന്ന് ഞാൻ ഊഹിച്ചു.

Outer cover of the book 'R D Burman - The Man, The Music'

Outer cover of the book ‘R D Burman – The Man, The Music’

ഈ ആൽബത്തിലെ ബാക്കി പാട്ടുകൾ മറ്റൊരു സ്പൂളിൽ ഉണ്ടാകുമെന്നും അവ രാജയുടെ കയ്യിൽ നിന്ന് എങ്ങനെയെങ്കിലും വീണ്ടെടുത്തിട്ട് മതി ബാക്കി കാര്യങ്ങൾ എന്നും ഞാൻ കരുതി. ആ സമയത്താണ് രാജയുടെ അപ്രതീക്ഷിതമായ മരണം. പിന്നീട് കോവിഡ് കാലവും അതുമായി ബന്ധപ്പെട്ട പലവിധ പ്രശ്നങ്ങളുമായി മുന്നോട്ടു പോയപ്പോൾ ഞാനും ഈ കാര്യങ്ങൾ മനപ്പൂർവ്വം അവഗണിച്ചു.ഇന്നാണ് വീണ്ടും ഇതിനെക്കുറിച്ച് ആലോചിച്ചത്. കഴിയുന്നതും ചുരുക്കി ഒരു പോസ്റ്റ് ഇടാമെന്ന് കരുതിയെങ്കിലും ദൈർഘ്യമേറിയാലും കഥകളെല്ലാം വ്യക്തമായിത്തന്നെ എഴുതാമെന്നും തീരുമാനിച്ചു. എഴുതിത്തുടങ്ങിയിട്ടാണ് ഒരിക്കൽ കൂടി പാട്ടുകൾ ഇന്റർനെറ്റിൽ ഒന്ന് പരതിയത്. Punchammagic Pune എന്ന പേരിൽ ആരോ രണ്ട് മാസം മുൻപ് ഇതിലെ ചില പാട്ടുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായി കണ്ടു. മാസ്റ്റർ സ്പൂളിലെ നിലവാരവുമായി വളരെ അന്തരമുണ്ട്. അക്കാലത്ത് തന്നെ ഈ ആൽബവുമായി ബന്ധപ്പെട്ട ആരെങ്കിലും കാസറ്റിലേയ്ക്കോ മറ്റോ പകർത്തിയിരുന്നതായിരിക്കാം എന്ന് തോന്നുന്നു.

T. Raja (Antique seller)

T. Raja (Antique seller)

വീണ്ടും ഇതിനെക്കുറിച്ച് എഴുതുന്നതിൽ കാര്യമില്ലെന്ന് അപ്പോൾ തോന്നിയെങ്കിലും ആലോചിച്ചപ്പോൾ എഴുതണം എന്ന് മനസ്സ് പറഞ്ഞു. കാരണം, ലോകം മുഴുവനും ആരാധകരുള്ള ആർ.ഡി. ബർമന്റെ ആരും കേൾക്കാതെ പോയ പാട്ടുകളുടെ മാസ്റ്റർ സ്പൂളാണ് ആക്രിക്കടയിൽ കിടന്നിരുന്നത്. എന്റെ കയ്യിൽ എത്തിയത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഈ പാട്ടുകൾ മായാതെ കിടക്കുന്നത്. ആരുടെയൊക്കെ അനാസ്ഥ കൊണ്ടായാലും ഇന്നലെകളെ ഇകഴ്ത്തി ചരിത്രത്തെ ചവറ്റുകൊട്ടയിലാക്കി നമ്മൾ എങ്ങോട്ടാണ് മുന്നേറുന്നത് ? നാം കാണുന്ന കാഴ്ചകളും കേൾക്കുന്ന കേൾവികളും ഇനി വരുന്നവർക്ക് കൂടി വേണ്ടി കാത്തുസൂക്ഷിക്കുവാൻ നാം ബാധ്യസ്ഥരല്ലേ ? ഇവയൊക്കെയും സൂക്ഷിക്കുവാൻ കൃത്യമായ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

 736 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
condolence2 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment41 mins ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment1 hour ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment4 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment4 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment4 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment4 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence5 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment5 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment15 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment15 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment15 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »