അഭിനന്ദനങ്ങൾ ഫഹിമ ഷിറിൻ ഈ നിശ്ചയദാർഢ്യത്തിന് !

291

എഴുതിയത്  : ഷിജു ദിവ്യ

അഭിനന്ദനങ്ങൾ Kalmeyi S H (ഫഹിമ ഷിറിൻ) ഈ നിശ്ചയദാർഢ്യത്തിന്.
ചേളന്നൂർ എസ്. എൻ. കോളേജ് വിമൻസ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെതിരെ നിയമപോരാട്ടം നടത്തി നേടിയ വിജയത്തിന് സ്നേഹാഭിവാദ്യങ്ങൾ.

ഇന്റർനെറ്റ് ഉപയോഗത്തിന് അനിവാര്യമാണ് മൊബൈൽ ഫോൺ. അറിവുനേടലും വിവരാവകാശവും പൗരസമൂഹത്തിന്റെ മൗലികാവകാശങ്ങളുടെ ഭാഗമാണ്. ഇന്റർനെറ്റും മൊബൈൽ ഉപയോഗവും അതിന്റെ ഭാഗവുമാണ്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈലിന് നിയന്ത്രണമില്ലാത്തപ്പോൾ പെൺകുട്ടികൾക്ക് മാത്രമായുള്ള നിയന്ത്രണം ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന ലിംഗവിവേചനമാണ്.

തീർച്ചയായും ഒരു ഷേക്ക് ഹാൻഡിന് കൽമേയിയുടെ മാതാപിതാക്കൾ Haksar RKയ്ക്കും സൗദ മഠത്തിലിനും #Soudha_Madathil അർഹതയുണ്ട്. ഇത്തരമൊരു കേസിൽ എന്താവും ഭൂരിപക്ഷം രക്ഷിതാക്കളുടെയും നിലയെന്നാണ് നാം പ്രതീക്ഷിക്കുക? കൂടുതൽ കടുത്ത സദാചാര നിയമങ്ങൾക്കാവും അവർ കയ്യടിക്കുക . എന്നാലിവിടെ അവർ മകളുടെ വളരുന്ന പൗരബോധത്തിനും ആത്മാഭിമാനത്തിനും ഒപ്പം നിന്നു.

മതാത്മകതയും സദാചാരപ്പോലീസിങ്ങും പെരുകിപ്പൊങ്ങുന്ന സമകാലിക ക്യാമ്പസ് ജീവിതത്തിലും പൊതുജീവിതത്തിലും ഈ പോരാട്ടം നേടിയതൊരു രാഷ്ട്രീയ വിജയമാണ്.

Advertisements
Previous articleവിദേശ പഠനം: അവസരങ്ങളും തെറ്റിദ്ധാരണകളും
Next articleപഴയ ഗ്രാമക്കാഴ്ച്ചകൾ (അനുഭവം)
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.