Shiju Panaparambil

മഹാഭാരതം ഡിസ്നി ഹോട്ട് സ്റ്റാർ സീരീസ് ആക്കുന്നു എന്ന് വാർത്തകൾ വരുന്നുണ്ട്. ഗെയിം ഓഫ് ത്രോൻസ് പോലെയുളള പല സീരീസുകളെയും നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വന്നാൽ മഹാഭാരതം പിന്നിലാക്കും എന്നാണ് പലരുടെയും വാദം. കൾച്ചറലി കാര്യമായ, നല്ല ക്വാളിറ്റിയും ഡെപ്തും ഉള്ള ഒരു എപ്പിക് തന്നെയാണ് മഹാഭാരതം . നമ്മുടെ സ്വന്തം ആയത് കൊണ്ട് നമുക്ക് ഒരു ബയാസ് തോന്നിയേക്കാം എങ്കിലും ഒരു സാഹിത്യ സൃഷ്ടി എന്ന നിലയിൽ ഗെയിം ഓഫ് ത്രോൺസിന് ആധാരമായ ബുക്കുകളുടെ ക്വാളിറ്റി മഹാഭാരതത്തിന് ഇല്ല.

മൂലകൃതിയെന്നനിലക്കു ഏകദേശം 1200 പേജുകൾ വരുന്ന മഹാഭാരതത്തെക്കാൾ ധാരാളം കണ്ടന്റ് പതിനായിരത്തിൽ അധികം പേജുകൾ വരുന്ന ഗെയിം ഓഫ് ത്രോൻസ് ബുക്കുകളിൽ ഉണ്ട്. മഹാഭാരതത്തിൽ ഹീറോയിക് ആയ ധാരാളം കഥാപാത്രങ്ങൾ ഉണ്ടെങ്കിലും വളരെ കുറച്ചു കഥാപാത്രങ്ങൾക്ക് മാത്രമേ കാരക്ടർ ഡെപ്ത്, കാരക്ടർ ആർക് എന്നിവ അവകാശപ്പെടാൻ പറ്റൂ. കർണൻ, ഭീഷ്മർ, ദ്രൗപദി എന്നിവ പോലെയുള്ള ചില കാരക്ടറുകൾ മാത്രം. അതെ സമയം ഗെയിം ഓഫ് ത്രോൺസ് കണ്ടവർക്ക് അല്ലെങ്കിൽ അതിൻ്റെ ബുക്കുകൾ വായിച്ചവർക്ക് അറിയാം അതിലെ കഥാപാത്രങ്ങളുടെ ഡേപ്ത്, കാരക്ടർ ആർക് എന്നിവ ( സീരീസിലെ അവസാന സീസണുകളിൽ മോശം ആയിരുന്നു എന്നത് സമ്മതിക്കുന്നു , പക്ഷേ ബുക്കിൽ വേറേ ലെവൽ ആണ് )

കീഴ്ജാതിക്കാരെ ചൂഷണം ചെയ്യുന്നത്, അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ( ഏകലവ്യൻ, ഘടോൽ കചൻ) , ചതിയെയും വഞ്ചനയെയും ദൈവ ഹിതം ആയി കാണിക്കുന്നത് ( കൃഷ്ണൻ) അവിഹിതങ്ങളെ വരെ ദേവ സന്താനങ്ങൾ എന്ന് പറഞ്ഞു വെളുപ്പിക്കുനത് (കുന്തി) തുടങ്ങി അങ്ങേയറ്റം പിന്തിരിപ്പൻ ആയ കാര്യങ്ങൾ ഉള്ള മഹാഭാരതം പണ്ടത്തെ ബീയാർ ചോപ്രയുടെ മഹാഭാരതം പോലെ ഭക്തന്മാരെ ആകർഷിച്ചേക്കാം എന്നല്ലാതെ ഒരു ക്വാളിറ്റി സീരീസ് ആയി മാറാൻ പോകുന്നില്ല.

Leave a Reply
You May Also Like

വിജയം വരിച്ചു നിൽക്കുമ്പോൾ ഒരു പരാജയ സംവിധായകന് ഡേറ്റ് നൽകാൻ മോഹൻലാൽ കാണിച്ച ധൈര്യം പ്രശംസനീയമാണ്

Bineesh K Achuthan പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ പ്രഥമ ചിത്രമായ താവളം റിലീസായിട്ട് ഇന്ന്…

ഗോൾഡിന്റെ പരാജയത്തിന് ശേഷം അൽഫോൻസ് പുത്രൻ ന്റെ അടുത്ത ചിത്രം തമിഴിൽ

അൽഫോൺസ് പുത്രൻ എന്ന പേര് പരിചയമില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ച…

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനായി അഭിനയിച്ചത് ആരെന്നറിയാമോ ?

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനും കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്‍. ഒരു കാലഘട്ടത്തിന്റെ വികാരവും.…

നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഉള്ള നടൻ

രാഗീത് ആർ ബാലൻ നായകന് മുകളിൽ കയ്യടി ലഭിക്കാൻ ഉള്ള ഒരു കഴിവ് ഉള്ള നടൻ…