“യന്ത്രത്തിന് മനുഷ്യനെ പോലെ ചിന്തിക്കാൻ കഴിയുമോ?”

0
186

ശിൽപ നിരവിൽപുഴ

“യന്ത്രത്തിന് മനുഷ്യനെ പോലെ ചിന്തിക്കാൻ കഴിയുമോ?”

“ഒരിക്കലുമില്ല. രണ്ടും രണ്ടാണ്, ചിന്തിക്കുന്നതും രണ്ട് രീതിയിലാണ്..”
ഒരു സുഹൃത്തെഴുതിയ ( അമ്മാളു അമ്മ ) മൂത്തോൻ സിനിമയെ കുറിച്ചുള്ള റിവ്യൂയിലാണ് ആദ്യമായി Alan Turingനെ കുറിച്ചു കേൾക്കുന്നത്. Father of artificial intelligence. സ്വവർഗാനുരാഗിയാണ് എന്ന പേരിൽ അദ്ദേഹത്തെ നിർബന്ധിത Chemical castration ട്രീറ്റ്‌മെന്റിന് വിധേയനാക്കുകയായിരുന്നു. പിന്നീട് 41ആമത്തെ വയസിൽ സയനൈഡിന്റെ അംശമുള്ള ആപ്പിൾ കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു. ആത്‍മഹത്യ ആണോ എന്ന് തീർച്ച പോലുമില്ലത്രേ.

9 Secrets About The Imitation Game, Straight From Its Screenwriter | WIREDഒരു സാധാരണ മനുഷ്യന്റെ മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന മനസമാധാനം കെടുത്തുന്ന കഥയാണ് അലന്റെ മരണം. പൊതുവെ ഇതൊക്കെ വായിച്ചാൽ ഗൂഗിളിലും കിട്ടാവുന്ന പുസ്തകങ്ങളിലും ഒക്കെ അരിച്ചുപെറുക്കി കൂടുതലറിയാനും മനസിലാക്കാനും ശ്രമിക്കാറുണ്ട്. എന്നാൽ ഇതങ്ങനെ ചെയ്തിരുന്നില്ല. യാദൃശ്ചികമായി The imitation game എന്ന സിനിമ വെറുതെ കാണുകയുണ്ടായി. കണ്ടുതുടങ്ങിയപ്പോഴാണ് ഇത് അദ്ദേഹത്തിന്റെ കഥയാണെന്ന് മനസിലായത്.

The True Story of The Imitation Game | Timeഅലനായി അഭിനയിച്ച Benedict Cumberbatchന്റെ അഭിനയം അസാധ്യമാണെന്നു പറയാതെ വയ്യ. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ, ജർമനിയുടെ ആശയവിനിമയത്തിന്റെ താക്കോൽ ആയ എനിഗ്മ കോഡ് decrypt ചെയ്യാൻ ഗവണ്മെന്റ് ഒരു കൂട്ടം പേരെ ഏർപ്പാടാക്കുന്നു. അതിന് വേണ്ടി അദ്ദേഹം ഡിസൈൻ ചെയ്ത ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടിങ്ങ് എഞ്ചിൻ ആദ്യത്തെ ഡിജിറ്റൽ കംപ്യൂട്ടർ ആയാണ് കണക്കാക്കുന്നത്.2 വർഷം നേരത്തെ യുദ്ധം അവസാനിക്കുവാനും 14 ദശലക്ഷത്തോളം ജീവൻ സംരക്ഷിക്കുവാനും അലന്റെ കണ്ടുപിടിത്തം കാരണമായെന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്.

The Imitation Game' Dramatizes the Story of Alan Turing - The New York Timesഅങ്ങനെ ഉള്ള ഒരു മനുഷ്യനെ അയാളുടെ സെക്ഷ്വാലിറ്റിയുടെ പേരിൽ ഗവണ്മെന്റ് നിർബന്ധിത ഹോർമോൺ ട്രീറ്റ്‌മെന്റിന് വിധേയനാക്കുകയായിരുന്നു. ജയിൽ വാസം ഒഴിവാക്കാൻ അതിന് തയ്യാറായ അലൻ പക്ഷെ വെറും 41 വയസ്സിൽ സയനൈഡിന്റെ അംശമുള്ള ആപ്പിൾ കഴിച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യ ആണോ എന്ന് പോലും തീർച്ചയല്ലത്രേ.

സിനിമ കണ്ട് തീരുമ്പോൾ വല്ലാത്തൊരു മരവിപ്പാണ്. നമുക്ക് ചുറ്റും അലനെ പോലെ എത്രയെത്ര മനുഷ്യർ ഇന്നും അവരുടെ സെക്ഷ്വാലിറ്റിയുടെ പേരിൽ നിരന്തരം ക്രൂശിക്കപ്പെടുന്നുണ്ടാവും. അങ്ങിങ്ങായി നന്മയുടെ നേരിയ പുൽനാമ്പുകൾ കാണുമെന്നതൊഴിച്ചാൽ ഒരുകാലത്തും ലോകവും ഇവിടുത്തെ മനുഷ്യരുടെ മനസും അത്ര വിശാലമല്ല…!