Connect with us

വിശ്വാസം, അതൊരു മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.

ചുറ്റുമുള്ള മനുഷ്യർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം സമയമാണ് എന്നാണ് നാളിന്നോളം വിശ്വസിച്ചിരുന്നത്. എന്നാലത് പോലെ തന്നെ മറ്റൊന്നുണ്ട്, വിശ്വാസം. ഞാൻ നിങ്ങളെ

 33 total views

Published

on

Shilpa Niravilpuzha

ചുറ്റുമുള്ള മനുഷ്യർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം സമയമാണ് എന്നാണ് നാളിന്നോളം വിശ്വസിച്ചിരുന്നത്. എന്നാലത് പോലെ തന്നെ മറ്റൊന്നുണ്ട്, വിശ്വാസം. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു എന്ന് പറയുന്നത്, എന്നെ നിങ്ങൾക്ക് വിശ്വസിക്കാം എന്ന് പറയുന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. പക്ഷേ അതൊരു മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.

Rape Abuse And Incest National Network (RAINN) പറയുന്നത് നാലിൽ മൂന്ന് റെയ്പ്പുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്നുണ്ടെന്നാണ്. പോലീസിൽ നിന്നോ മീഡിയയിൽ നിന്നോ നാട്ടുകാരിൽ നിന്നോ ഒക്കെ അനുഭവിക്കാൻ പോവുന്ന ആക്രമണങ്ങളും ചോദ്യങ്ങളും പരിഹാസങ്ങളുമൊക്കെ ഭയന്ന് നോർമൽ ലൈഫിലേക്ക് ഇനി തിരിച്ചു വരാൻ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ചരണ്ട് എത്ര victimകളാണ് ഒന്നും മിണ്ടാതെ സഹിച്ചിരിക്കുന്നുണ്ടാവുക. ഒരിക്കൽ ആക്രമിക്കപെട്ട ഒരു സ്ത്രീയെ വീണ്ടും കൂട്ടം ചേർന്ന് ആക്രമിക്കുന്നതിന് അറിഞ്ഞോ അറിയാതെയോ നാമെത്ര വട്ടം ഭാഗമായിക്കാണും.

Marie എന്ന പെൺകുട്ടി താൻ rape ചെയ്യപ്പെട്ടു എന്ന് പോലീസിനോട് തുറന്നുപറയുകയും യാതൊരു തെളിവുമില്ലാതെ അതിശയിപ്പിക്കുന്ന വിധത്തിൽ രക്ഷപ്പെട്ട ക്രിമിനലിനെ കുറിച്ചൊരു തുമ്പും കിട്ടാത്ത പോലീസ് അങ്ങനെ ഒരാളേ ഇല്ലെന്ന് പറയുകയും false reportingന്റെ പേരിൽ marieയുടെ തലയിൽ കുറ്റം ചുമത്തുകയും ചെയ്യുന്നു.

Netflix's 'Unbelievable' Retells a Confounding Story of Injustice - The New  York Times3 വർഷങ്ങൾക്കിപ്പുറം മറ്റൊരു സംസ്ഥാനത്തിൽ ഡിറ്റക്റ്റിവ് Karenഉം Graceഉം അന്വേഷിക്കുന്ന കേസുകളിലൂടെ ഇതെല്ലാം ഒരൊറ്റയാൾ തന്നെയാണെന്ന് വ്യക്തമാവുന്നു. സീരിയൽ റേപ്പിസ്റ്റിന്റെ പിന്നാലെ അവസാനിക്കുന്ന വഴികളിലൊക്കെ ആത്മാവിന്റെ ഒരംശം ബാക്കിവച്ചു കൊണ്ട് അവർ രണ്ടുപേരും നടത്തുന്ന ശക്തമായ പോരാട്ടത്തിന് ഒടുവിൽ Marie കുറ്റക്കാരി അല്ലെന്ന് തെളിയുമ്പോൾ സമയം ഏറെ വൈകിയിരുന്നു. നഷ്ടപ്പെട്ടുപോയ മനസമാധാനം, സുഹൃത്തുക്കൾ, ജോലി, സന്തോഷം..ഇതൊക്കെ എന്ത് നൽകിയാണ് നികത്തുക എന്ന് Marie ചോദിക്കുന്നുണ്ട്.

പറഞ്ഞത് Unbelievable എന്ന സീരിസിലെ കഥയാണെങ്കിലും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചെയ്‍തിരിക്കുന്നത് എന്നറിയുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ എന്തൊക്കെയോ നമ്മളെ അലട്ടിക്കൊണ്ടിരിക്കും.ഒരു സ്ത്രീ താൻ അക്രമിക്കപ്പെട്ടെന്നു പറയുമ്പോൾ യാതൊരു കാരണവുമില്ലാതെ അതവരുടെ തന്നെ തെറ്റാണെന്ന് തെളിയിക്കാൻ കാണിക്കുന്ന ആവേശം എവിടെ നിന്നാണുണ്ടാവുന്നത്? ആ സ്ത്രീയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ എന്ന് ചിന്തിക്കാൻ കഴിയുമ്പോൾ, നാളെ എനിക്കോ എനിക്ക് പ്രിയപ്പെട്ടവർക്കോ ഇതേ അവസ്ഥ വരാം എന്ന ബോധ്യമുണ്ടാവുമ്പോൾ, ഇനിയൊരാൾ കൂടി ഇതനുഭവിക്കാൻ ഇടയാവരുത് എന്ന നിശ്ചയദാർഢ്യമുണ്ടാവുമ്പോൾ,.. അത് കൊണ്ടായിരിക്കാം ഏതോ ഒരു കേസ് എന്നല്ലാതെ Karenഉം Graceഉം അതവരുടെ തന്നെ ജീവിതമായി തന്നെ കാണുന്നത്.

അവസാന എപ്പിസോഡിൽ കുറ്റവാളിയോട് ഒരു സ്ത്രീ കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട്. എന്നെ ആക്രമിക്കാൻ തിരഞ്ഞെടുത്തതിന്റെ പിന്നിലെ കാരണം എന്തായിരുന്നുവെന്ന്. എന്റെ ജീവിതത്തിലെ എന്ത് routine ആണ് നിങ്ങളെ എന്റെ അരികിലേക്ക് കൊണ്ടുവന്നതെന്ന്, അതറിഞ്ഞിരുന്നെങ്കിൽ ഇനിയതൊഴിവാക്കി ജീവിതത്തിലേക്ക് എനിക്ക് മടങ്ങി പോവാമായിരുന്നെന്ന്. എന്റെ ജീവിതത്തിലെ ഒരൊറ്റ രാത്രി കാരണം പിന്നീടുള്ള എല്ലാ രാത്രികളിലും എനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മറ്റൊരാൾ പറയുന്നുണ്ട്.

ഒരു നട്ടുച്ചയ്ക്ക് ചുറ്റുമുള്ള ട്രെയിൻ യാത്രക്കാർ മുഴുവൻ കാൺകെ ശരീരത്തിൽ കൈവച്ച ഒരുവനോട് ഒച്ചയുയർത്തി സംസാരിക്കുമ്പോൾ ഒന്ന് കൂടെ നിൽക്കുന്നത് പോയിട്ട്, ഏതോ ഒരന്യഗ്രഹജീവിയെ എന്നോണമുള്ള തുറിച്ചുനോട്ടം പിൻവലിക്കാൻ പോലും തയ്യാറാവാത്ത മനുഷ്യരെയാണ് കണ്ടിട്ടുള്ളത്. അനുഭവത്തിന്റെ വെളിച്ചത്തിൽ, നമുക്ക് നമ്മൾ മാത്രമേ ഉണ്ടാവുള്ളൂ ഒട്ടുമിക്കപ്പോഴും..
ഇന്നോ നാളെയോ ഞാനോ നിങ്ങളോ സുരക്ഷിതരല്ലാത്ത ഒരിടത്ത്, എന്ത് വിശ്വസിച്ചാണ് നാം ജീവിക്കുക? മൈലുകൾക്കപ്പുറം അതിശയിപ്പിക്കുന്ന 2 മനുഷ്യരുടെ രൂപത്തിൽ Marieയുടെ ജീവിതത്തിലേക്ക് കാലം വീണ്ടും വെളിച്ചം കൊണ്ടുവന്ന പോലെ, നമ്മളെയും സംരക്ഷിക്കാൻ നമുക്ക് വേണ്ടിയും സംസാരിക്കാൻ എവിടെയോ ആരോ ഉണ്ടാവുമെന്ന വിശ്വാസം..! 🙂
A must watch..!

Advertisement

 

 34 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement