പെൺകുട്ടികൾ പരസ്പരം കൊഞ്ചിക്കുന്നത് പോലെ ആൺകുട്ടികൾക്കിടയിൽ ചെയ്തു കണ്ടിട്ടുണ്ടോ ?

Shilpa Niravilpuzha

ഈ അടുത്തൊരു സുഹൃത്ത് പറഞ്ഞതാണ്.നിങ്ങൾ പെൺകുട്ടികൾ പരസ്പരം കൊഞ്ചിക്കുന്നത് പോലെ ആൺകുട്ടികൾക്കിടയിൽ ചെയ്തു കണ്ടിട്ടില്ലെന്ന്.വെള്ളമടിച്ചു നഗ്നസത്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതും പ്രണയനൈരാശ്യങ്ങൾ പങ്കുവക്കുന്നതിനുമപ്പുറത്തേക്ക്, ഒരാൾ മറ്റൊരാളുടെ മടിയിൽ കിടന്ന് ഹൃദയം തുറന്ന് സംസാരിക്കാറില്ലെന്ന്. എനിക്ക് തോന്നുന്നത് ഒരേ പോലെ മുറിവേറ്റവരുടെ ഒരേ പോലെ വേദനിച്ചവരുടെ അടുപ്പത്തിന് പതിവിൽ കവിഞ്ഞ ആഴമുണ്ടാവുമെന്നാണ്.അത് കൊണ്ടാവാം പെൺസൗഹൃദങ്ങൾക്ക് കൂടുതൽ നിഷ്കളങ്കത് തോന്നുന്നത്.രണ്ട് മല ചേർന്നാലും നാല് മുല ചേരില്ല,പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ എന്നൊക്കെ ഉള്ള നിലവാരമില്ലാത്ത പഴഞ്ചൊല്ലുകൾ ഇന്നും വിറ്റുപോവുന്ന ഇടമായത് കൊണ്ട് വെറുതേ ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂ.

Room in Rome : Programata : Movies : SofiaRoom in Rome എന്ന സ്പാനിഷ് സിനിമ രണ്ട് പെണ്ണുങ്ങളുടെ കഥയാണ്.യാദൃശ്ചികമായി കണ്ട് മുട്ടുന്ന ആൽബയും നടാഷയും ഒരുമിച്ചു ചിലവഴിക്കുന്ന ഒരു രാത്രിയാണ് സിനിമയുടെ ആധാരം.”That’s how I became a woman..!” എന്ന് ആൽബ പറയുമ്പോൾ ചുവരിലുള്ള ചിത്രങ്ങൾ അതിന് മാറ്റു കൂട്ടുന്നുണ്ട്.
“Never before in my whole life I’ve known a love like this.Not this way and it can’t be for nothing.”
എന്ന് അവർ തിരിച്ചറിയുന്നിടത്ത് അത് നമ്മുടെ കൂടി വിങ്ങലാവുന്നു.ഒരൊറ്റ രാത്രിയുടെ ആയുസ്സ് മാത്രമുള്ള പ്രണയവും സൗഹൃദവും മറ്റെന്തും വിങ്ങൽ തന്നെയാണ്.നമുക്കെന്തും ‘forever’ ആവുന്നതാണ് സന്തോഷം ല്ലേ.😀

Room in Rome (2010)Spanishൽ ആൽബ എന്നതിനർത്ഥം സൂര്യോദയം എന്നാണ്.അടുത്ത ദിവസം രാവിലെ നമുക്കിടയിലുള്ളതെല്ലാം ഈ നാലുചുവരുകൾക്കിടയിൽ ഉപേക്ഷിച്ചു മടങ്ങിപ്പോവാം എന്ന് തീരുമാനിച്ചിറങ്ങുന്ന ആൽബയും നടാഷയും വല്ലാതെ വിഷമിപ്പിച്ചു.ഇരു കൈകളും കോർത്ത് രണ്ടു വശങ്ങളിലേക്ക് പിരിയുമ്പോൾ കഥയിവിടെ അവസാനിക്കല്ലേ എന്ന് മനസുരുകി.
എന്തായാലും പഴയ മുറിക്ക് മുന്നിൽ രണ്ട്‌ പതാകകൾക്കിടയിൽ അവർ കൊരുത്തിട്ട മൂന്നാമത്തെത് പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അടയാളമായി കാലമൊരുപാട് അവശേഷിക്കുമായിരിക്കാം.

ചിലതൊക്കെ കുറച്ചു കാലത്തേക്ക് മാത്രമാവുമ്പോളാണ് ഭംഗി കൂടുന്നത് എന്ന് വേണമെങ്കിൽ സമാധാനിക്കാം ല്ലേ..😊
“സിനിമയേക്കാൾ പത്തിരട്ടി ഇഷ്ടമായത് “Loving strangers” എന്ന പാട്ടാണ് എന്ന് പറയാതെ വയ്യ.കണ്ട് തീർന്നപ്പോൾ തൊട്ട് ലൂപ്പിലിട്ട് കേട്ടു തുടങ്ങിയതാണ്, നിർത്താൻ പറ്റുന്നില്ല..😐not everyone’s cup of tea🤗