ഉന്നതരുടെ അറിവോടെയല്ലാതെ അതീവ സുരക്ഷാമേഖലകളിൽ ഭീകരർക്ക് സൗകര്യമൊരുക്കികൊടുക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ധൈര്യപ്പെടുമെന്ന് നിഷ്കളങ്കരെ നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

0
446

Shimna Latheef .

2001 ഡിസംബർ 13 ന് വാജ്പെയീ ഭരണ കാലത്താണ് പാർലമെന്റ് മന്ദിരം ആക്രമിക്കപ്പെടുന്നത്. അതിൽ കുറ്റവാളിയായി പിടിക്കപ്പെട്ട അഫ്സൽ ഗുരുവിന് വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ്, മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എഴുതിയ ‘ മനസ്സാക്ഷിക്കൊരു തൂക്കുകയർ’ എന്ന ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിരുന്നു.

‘അഫ്സലിന്റെ വിശദീകരണം നമ്മൾ മുഖവിലക്കെടുക്കേണ്ടതില്ല. എന്നാൽ അഫ്സൽ പരാമർശിക്കുന്ന കഥാപാത്രങ്ങളിലേക്കു നമ്മുടെ ശ്രദ്ധ പതിയേണ്ടത് അനിവാര്യം. മാധ്യമ പ്രവർത്തകനെന്ന നിലയിൽ എന്റെ മനസ്സിനെ അലോസരപ്പെടുത്തിയ ഒരു കാര്യമുണ്ട്. കേസുണ്ടാക്കുന്നതിൽ നമ്മുടെ അന്വേഷണ ഏജൻസികൾ പുലർത്തുന്ന രൗദ്രതയാണത്. “നിന്നെക്കൊണ്ട് ചെറിയൊരുകാര്യം ദില്ലിയിൽ സാധിക്കാനുണ്ട്” എന്ന് മുഹമ്മദ് അഫ്സലിനോട് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് നമ്മുടെ മനസ്സിൽ ഒരു കിരികിരിപ്പ് ഉണ്ടാകുന്നില്ലേ? അഫ്സലിന്റെ കഥയിലൂടെയും അനുകൂല പ്രതികൂല വാദമുഖങ്ങളിലൂടെയും കണ്ണ് പായിക്കുമ്പോൾ മനസ്സിലൊരു തേളിഴയുന്ന പ്രതീതി.’

ആ കിരികിരിപ്പാണ് കഴിഞ്ഞ ദിവസം തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ ദേവേന്ദർസിംഗ്. ഉന്നതരുടെ അറിവോടെയല്ലാതെ അതീവ സുരക്ഷാമേഖലകളിൽ ഭീകരർക്ക് സൗകര്യമൊരുക്കികൊടുക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ധൈര്യപ്പെടുമെന്ന് നിഷ്കളങ്കരെ നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

BJP ഭരണകാലത്തു അതീവ സുരക്ഷാ മേഖലകളിൽ സ്ഫോടനം നിറച്ച കാർ എങ്ങനെയെത്തുന്നു എന്നോ തീവ്രവാദികൾ ആയുധവുമേന്തി എങ്ങനെയെത്തുന്നു വെന്നുമൊന്നും ആലോചിച്ചു ഇനിയാരും തല പുകക്കേണ്ടതില്ല. മാത്രമല്ല കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ മാന്യദേഹമാണ് ഇദ്ദേഹം. കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാരിന്റെ ക്ഷണപ്രകാരം ശ്രീനഗർ സന്ദർശിച്ച 15 രാജ്യങ്ങളുടെ പ്രതിനിധികളുടെ സുരക്ഷാ ചുമതല ദേവേന്ദറിനായിരുന്നെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisements