മലയാള ചലച്ചിത്ര നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയില്‍ ജനിച്ചു. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ല്‍ ഈ അടുത്ത കാലത്ത്, ചാപ്റ്റോഴ്സ് എന്നീ ചിത്രങ്ങളില്‍ അഭിനിയിച്ചു. 2013ല്‍ അന്നയും റസൂലും എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ ഇതിഹാസ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു.
എന്നാൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ താരം മലയാള സിനിമയിൽ കത്തിക്കയറുകയായിരുന്നു. ഇപ്പോൾ ഷൈൻ ഇല്ലാത്ത ചിത്രം ഇല്ല എന്നുതന്നെ പറയാം എന്ന അവസ്ഥ ആയിട്ടുണ്ട്. താരത്തെ കുറിച്ച് പൊതുസമൂഹത്തിനു ചില ധാരണകൾ ഉണ്ട് എന്നതാണ് സത്യം. ഷൈനിന്റെ ചില പെരുമാറ്റ രീതികളെ ലഹരിവസ്തുക്കളുമായി ബന്ധപ്പെടുത്തുന്ന പ്രവണത പൊതുവെ തന്നെ ഉണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതിന്റെ പേരിൽ ദുബായി എയർപോർട്ടിൽ വച്ച് താരത്തെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടിരുന്നു. ഇതെല്ലം തന്നെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വിടുന്നവർ ലഹരിയുമായി ബന്ധപ്പെടുത്തിയാണ് നോക്കി കാണുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഷൈനിനു പറയാൻ ഉള്ളത് എന്തെന്ന് കേൾക്കാം , ഷൈനിന്റെ വാക്കുകൾ
“ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല. പിള്ളേര് വലിക്കുന്നതാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നതല്ല. അഭിനയിക്കാൻ കിട്ടുന്ന കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന സമയം ആനന്ദകരമാക്കാറുണ്ട്. സ്ക്രീനിനു പുറത്ത് സന്തോഷമായി ഇരുന്നാൽ ക്യാമറയ്ക്ക് മുന്നിൽ നന്നായി പെർഫോം ചെയ്യാൻ പറ്റും. അഭിനയിക്കുന്നതിന് തൊട്ടു മുൻപ് വരെ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം” – ഷൈൻ പറഞ്ഞു.