കുട്ടിക്കാലത്തു താൻ ലാലേട്ടനെ കൂടുതൽ ശ്രദ്ധിക്കാനുള്ള കാരണം ഷൈൻ വെളിപ്പെടുത്തുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
172 VIEWS

ഒരു താരമെന്ന നിലയിലേക്കുള്ള പ്രശസ്തിയിലേക്ക് കുതിച്ചുചാട്ടമായിരുന്നു ഷൈൻ ടോം ചാക്കോ നടത്തിയത്. വെയിൽ, ഭീഷ്മപർവ്വം തുടങ്ങിയ സിനിമകളിലെ ഷൈനിന്റെ അഭിനയം വളരെ പ്രശംസിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ ഷൈൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയം.

ലാലേട്ടന്റെ അഭിനയം കണ്ടാണ്‌ താൻ സിനിമയിലേക്ക് വന്നതെന്നും ലാലേട്ടന്റെ ഹ്യൂമർ ആണ് ഏറ്റവും പ്രിയപ്പെട്ടതെന്നും ഷൈൻ പറയുന്നു. തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിയും ലാലേട്ടൻ തന്നെ. കുട്ടിക്കാലത്തൊക്കെ സിനിമകൾ കാണുമ്പൊൾ ഏറ്റവും ശ്രദ്ധിച്ചിരുന്നത് ലാലേട്ടനെ ആയിരുന്നു. 1987 മുതൽ താൻ സിനിമകൾ കണ്ടുതുടങ്ങി .അക്കാലങ്ങളിൽ ലാലേട്ടനും മമ്മുക്കയുമായിരുന്നു സിനിമകൾ കൂടുതൽ ചെയ്തിരുന്നത് . കളിയും ചിരിയും നിറഞ്ഞ അഭിനയമായിരുന്നത് കൊണ്ട് ലാലേട്ടനെ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത് – ഷൈൻ പറയുന്നു, അന്ന് ഞങ്ങൾ കുട്ടികളുടെ താരമായിരുന്നു ലാലേട്ടൻ . എന്നാൽ അഭിനയത്തിൽ വന്നു ഇത്രകാലമായിട്ടും ലാലേട്ടനെ പരിചയപ്പെടാൻ സാധിച്ചില്ലെന്നും ഒരുമിച്ചു വർക്ക് ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും കായംകുളം കൊച്ചുണ്ണിയിൽ താൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരുമിച്ചൊരു സീനിൽ ഇല്ലായിരുന്നെന്നും ഷൈൻ പറയുന്നു .

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്