കഴിഞ്ഞ ദിവസം നടൻ ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കിച്ച് നടി മറീന മൈക്കിള്‍ അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയിയിരുന്നു. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് സംഭവം നടന്നത്. സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് മറീന മൈക്കിള്‍ സംസാരിച്ചു. പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനുശേഷമാണ് നടി ഇറങ്ങിപ്പോയത്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വാസം എടുക്കാന്‍ പറ്റാത്തതുപോലെ ബുദ്ധിമുട്ട് വന്നെന്നും നാലുദിവസം ഡോക്ടര്‍ റസ്റ്റ് എടുക്കാന്‍ പറഞ്ഞെങ്കിലും ഒരു ദിവസമാണ് കിട്ടിയതെന്നും ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ഉടന്‍ താന്‍ പ്രതിഫലം കിട്ടുമോ എന്ന് ചോദിച്ചതോടെ പ്രൊഡ്യൂസേഴ്‌സിന് പ്രശ്‌നമായെന്നും നടി പറഞ്ഞു. അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുത്തു. എന്നാല്‍ ഇതൊരു പുരുഷനായിരുന്നുവെങ്കില്‍ ആദ്യം അദ്ദേഹവുമായി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു എന്നും സ്ത്രീ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും നടി പറഞ്ഞു.

ഇതിന് പിന്നാലെ നടൻ ഷൈൻ ടോം ചാക്കോ മറീനയോട് കയ‍ർക്കുകയും നടി അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് തനിക്കെതിരെ ഉണ്ടാകുന്നതെന്നാണ് മറീന ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. സിനിമയിലുള്ള എല്ലാ പുരുഷന്മാരെയും കുറിച്ചല്ല പറഞ്ഞതെന്നും, തനിക്ക് നേരിട്ട അനുഭവമാണ് പങ്കുവച്ചതെന്നും മറീന തന്റെ വീഡിയോയിലൂടെ വിശദീകരിച്ചു.

മറീനയുടെ വാക്കുകൾ എനിക്ക് ഒരുപാട് വിഷമം തോന്നിയ വിഷയത്തില്‍ പ്രതികരിക്കാൻ പറ്റാത്ത സന്ദർഭത്തിൽ നടത്തിയൊരു ചർച്ചയാണത്. ഞാൻ എന്താണ് പറയാൻ വന്നതെന്ന് അംഗീകരിക്കുക പോലും ചെയ്യുന്നില്ലെന്ന് തോന്നി. ഞാൻ ആണുങ്ങൾക്ക് എതിരെ പറഞ്ഞു, ഇവൾ ഫെമിനിസ്‌റ്റ് ആണ്, വിക്‌ടിം കാർഡ് പ്ലേ ചെയ്യുകയാണ് എന്നൊക്കെയാണ് അഭിമുഖത്തിന് താഴെ വന്നിരിക്കുന്ന പ്രതികരണങ്ങൾ. ഞാൻ എല്ലാ ആണുങ്ങളും എന്ന് ഒന്നും പറഞ്ഞില്ല. എന്റെ സുഹൃത്തായിട്ടുള്ള ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാന്‍ ഉദ്ദേശിച്ചത്. വ്യക്തിപരമായി ഏതെങ്കിലും ആർട്ടിസ്‌റ്റിനോ നിങ്ങൾക്കോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

അന്ന് ഞാൻ പറഞ്ഞുവന്ന കാര്യം- ഞാൻ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിന് ചെന്ന സമയത്ത് എനിക്ക് പീരിയഡ്സായി. സ്വാഭാവികമായും നല്ലൊരു മുറി ഉണ്ടെങ്കിൽ പോലും നല്ലൊരു ബാത്ത്റൂം കൂടി വേണമെന്ന് നമ്മൾ ആഗ്രഹിക്കുമല്ലോ. ശാരീരികമായി അത്രയും ബുദ്ധിമുട്ടുന്ന സമയം. ആദ്യ ദിവസം മുറിയിൽ കത്യമായ ബാത്ത്റൂം പോലുമില്ല. പക്ഷേ ലീഡ് ആയിട്ടുള്ള പുരുഷ അഭിനേതാക്കൾക്ക് അവർ കാരവാൻ കൊടുത്തിരുന്നു. ഒരു തവണ അവരോട് ഇക്കാര്യം സംസാരിച്ചപ്പോൾ കാരവാൻ ഉപയോ​ഗിക്കാൻ പറഞ്ഞു. പക്ഷേ എനിക്കത് കൺഫർട്ടബിളായി തോന്നിയില്ല. കാരണം അത് അവർക്ക് കൊടുത്തതാണല്ലോ. ഷൂട്ടിന് താമസ സൗകര്യം ഒരുക്കിയത് ഒരു ബാർ ഹോട്ടലിന് അടുത്താണ്. ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ഹോട്ടലിന് താഴെ ഫുൾ കള്ള് കുടിച്ച ആളുകളാണ്. ഡ്രൈവർ ചേട്ടനോട് ഞാൻ ഇറങ്ങി ഓടുമെന്നാണ് പറയുന്നത്. അശ്വിനാണ് എന്റെ അസിസ്‌റ്റന്റ്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ച് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് ഓടി അകത്ത് കയറി. പിന്നെ ഞാൻ പുറത്ത് ഇറങ്ങിയിട്ടെ ഇല്ല. ഭക്ഷണം ഓർഡർ ചെയ്യാൻ തോന്നിയാൽ അതിന് പോലും സാധിക്കില്ലായിരുന്നു. കാരണം താഴെ ഇങ്ങനെയാണ്. ഒടുവിൽ ക്രൂവിനോട് വേറെ നല്ലൊരു ഹോട്ടലിലേക്ക് മാറ്റി തരുമോന്ന് ചോദിച്ചു. ആരെങ്കിലും കേറി പിടിച്ചുവെന്ന് ഞാൻ ഒരു പരാതി പറഞ്ഞാൽ അവരെന്താ ചോ​ദിക്കുക, നിങ്ങൾ വേണമെങ്കിൽ ചോദിച്ച് മേടിക്കണമായിരുന്നു എന്ന്.

ഈ വിഷായത്തിൽ സജിൻ കൂവള്ളൂർ കൂവളപ്പോരിന്റെ സോഷ്യൽ മീഡിയ കുറിപ്പ് പ്രസക്തമാകുന്നു.

സിജിന്‍ കൂവള്ളൂർ

ഷൈന്‍ ടോം ചാക്കോ നല്ലൊരു അഭിനേതാവാണ്, സെറ്റി വന്നാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നല്ല നിലയില്‍ പെരുമാറുകയും നല്ല പ്രകടനം കാഴ്ച വക്കുകയും ചെയ്യുന്ന ഒരാൾ ആണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വ്യക്തി എന്ന നിലയിൽ ഷൈനെ പരിചയവും ഇല്ല. എന്നാൽ അഭിമുഖങ്ങളിൽ ഷൈന്‍ വെറും ഷോ ആണ് .

സംഭവം ഷൈൻ പറയുന്നത് ഒക്കെ കറക്റ്റ് ആണ് എന്ന് ഒക്കെ മുന്‍പ് പലപ്പഴും തോന്നിയിരുന്നു. ഷൈനിന്റെ ചില രീതികള്‍ കാരണം തെറ്റിദ്ധരിക്കപ്പെടുന്നു എന്നും കരുതിയിരുന്നു എന്നാല്‍ ഇപ്പോള്‍ മനസിലാകുന്നു ആ പറയുന്നതില്‍ കഴമ്പില്ല എന്ന്. പറയുന്നതില്‍ ചിലതൊക്കെ ശരി ആണ്, പക്ഷെ ചിലതൊക്കെ ശരി ആണെന്ന് നമുക്ക് തോന്നുന്നത് മാത്രമാണ്. സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും ഷൈനിന്റെ വാക്കുകളില്‍ കാണാന്‍ കഴിയില്ല. ഷൌട്ട് ചെയ്താണ് പൊതുവെ സംസാരം എങ്കിൽ സ്ത്രീകളോട് സംസാരിക്കുമ്പോൾ അത് വളരെ അസഹീയമാം വിധം കൂടും . പ്രത്യേകിച്ച് ജൂനിയര്‍ ആണെങ്കില്‍. പിന്നെ മറ്റുള്ളവരെ മുഴുമിക്കാന്‍ സമ്മതിക്കില്ല ഇടയില്‍ കയറി ഷൌട്ട് ചെയ്യുക, ചളി അടിക്കുക ഒക്കെ ചെയ്ത് അറ്റന്‍ഷന്‍ സീകിംഗിംനു ശ്രമിക്കും. ശരിയാണല്ലോ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പ്രത്യേകിച്ച് മെയിൽ ഷോവനിസ്റ്റുകൾക്ക് കയ്യടിക്കാൻ തോന്നുന്ന നിലയിൽ ഹിപ്പോക്രാറ്റിക് ഉള്ള സ്റ്റേറ്റ്മെന്റുകൾ ആണ് ഭൂരിപക്ഷവും.

കൂടെ ഇരിക്കുന്നവര്‍ക്ക് ഒരു ബഹുമാനവും കൊടുക്കാതെ ഉള്ള ഈ പെരുമാറ്റം പോലും ഷൈനിന്റെ അഭിനയം ആണ് . കൂടെ ഇരിക്കുന്നത് മമ്മുക്കയോ, കമലോ മറ്റ് സീനിയേര്‍സോ ആണെങ്കില്‍, കൂടെ ഉള്ള അവതാരകര്‍ കുറച്ചു നിലവാരം ഉള്ളവര്‍ ആണെങ്കില്‍ ഷൈന്‍ ഈ ഷോ ഇറക്കാറില്ല . ഏതെങ്കിലും മൂലക്കെ കടിച്ചു പിടിച്ച് ഇരിക്കുന്നുണ്ടാകും . കാരണം അവിടെ ഷൈന്‍ അല്ല ഫോക്കസ് പോയന്റ്. പക്ഷെ ഷൈന്‍ ഫോക്കസ് പോയന്റ് ആകുന്നിടത്ത് കൂടെ ഇരിക്കുന്നവര്‍ ജൂനിയര്‍ ആണെങ്കില്‍, പ്രത്യേകിച്ച് ഹൈദരാലിയെ പോലെ ഒക്കെ ഉള്ള അവതാരകര്‍ കൂടിയാലാല്‍ പിന്നെ തീര്‍ന്നു. നമുക്ക് മാത്രമല്ല കൂടെ വന്നിരിക്കുന്നവര്‍ക്കും കൂടി അരോചകം ആക്കി ഒരു ഷൈന്‍ ഷോ അങ്ങ് അരങ്ങേറും . ഇതൊക്കെ ഷൈനിന്റെ വെറും അഭിനയം ആകാം പക്ഷെ അത് ബോറും അസഹനീയവും ആണ്.

You May Also Like

500 കോടി നേടിയ ‘ഗദ്ദർ 2’ നു ശേഷം, കാർഗിൽ യുദ്ധവും ഉൾപ്പെടുത്തി ‘ഗദ്ദർ 3’ 2025 ൽ

സണ്ണി ഡിയോൾ ചിത്രം ‘ഗദർ 2’ കഴിഞ്ഞ വർഷം ആരും പ്രതീക്ഷിക്കാത്ത റെക്കോർഡുകൾ സൃഷ്ടിച്ചു. 2023…

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയിൽ വാദ…

മിമിക്രിയുടെ പരമ്പരാഗത നാട്ടുനടപ്പുകളെ അവഗണിച്ചു കൊണ്ട് ഓരോ വേദിയിലും പുത്തൻ നമ്പറുകൾ ഇറക്കുന്നൊരാൾ

Sanal Kumar Padmanabhan സ്കൂൾ ആർട്സ് ഡേയ്ക്ക് മിമിക്രിയും മോണോ ആക്ടും മാത്രം കാണുവാൻ താല്പര്യപെട്ടിരുന്ന..സ്‌കൂൾ…

ടെൻഷനുള്ള സമയത്ത് വെറുതെ ഒന്ന് കണ്ട് കുറച്ച് ചിരിക്കാൻ പറ്റിയ ഒരു കൊച്ചു ചിത്രം’ നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം’

Sanjeev S Menon നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം. ” ലുക്ക് ഹിയർ മിസ്റ്റർ ലൂക്ക് ”…