Entertainment
മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

‘പന്ത്രണ്ട് ‘ എന്ന സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകർ പ്രേക്ഷകരോട് അഭിപ്രായം ആരാഞ്ഞുകൊണ്ടിരിക്കുമ്പൾ ആണ് സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്ത ഷൈൻ ടോം ചാക്കോ തിയേറ്ററിൽ നിന്നും ഓടിയിറങ്ങിയത് മാധ്യപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. എന്നാൽ അദ്ദേഹത്തോടാകാം കൂടുതൽ വിശേഷങ്ങൾ ചോദിക്കുക എന്ന് കരുതുമ്പോൾ ആണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം റിലേ ഓട്ടം തുടങ്ങിയത്. ചില മാധ്യമക്കാരും പിറമെ ഓടിയെങ്കിലും താരത്തെ ഓവർടേക് ചെയ്യാൻ സാധിച്ചില്ല എന്നുമാത്രമല്ല തിയേറ്ററിനു ചുറ്റിനും ഓടിയ ഷൈൻ റോഡിലിറങ്ങിയും ഓട്ടം തുടങ്ങി. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പന്ത്രണ്ട്. ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ.
724 total views, 4 views today