ദസറയ്ക്കു ശേഷം മലയാളതാരം ഷൈന്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്‌ നാഗ ശൗര്യ നായകനാകുന്ന രംഗബലി. ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖമാണ് വൈറലായിരിക്കുന്നത്. ഷൈനിന്റെ സ്‌റ്റൈലിനെ കുറിച്ച് പറയവെ നല്ല ഷര്‍ട്ടാണെന്ന് അവതാരക പറഞ്ഞതോടെയാണ് ഷര്‍ട്ടിന്റെ അഴിച്ച് അവതാരകയ്ക്ക് നല്‍കാന്‍ ഷൈന്‍ തയാറായത്. ഇതോടെ അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഊരി മാറ്റുകയാണ് ഷൈന്‍ ആദ്യം ചെയ്തത്.

ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈന്‍ ആവശ്യപ്പെട്ടു. ഊരി നല്‍കിയാല്‍ ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറയുകയും ചെയ്തു. ഇതിനിടെ ഷര്‍ട്ട് അഴിക്കുന്നത് സിനിമയുടെ സംവിധായകന്‍ പവന്‍ ബസംസെട്ടി തടയുകയായിരുന്നു. ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു. ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങളും പ്രമോഷനുകളിലുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്, അതുപോലെ ഷൈനിന്റെ സംസാര രീതിയും പെട്ടന്നുള്ള ശരീരചലനങ്ങളും ആംഗ്യങ്ങളുമൊക്കെ ട്രോളുകളായും നിറയാറുണ്ട്.

Leave a Reply
You May Also Like

കൊടുംവിഷമുള്ള മൂർഖൻ ഒളിക്കാൻ കേറിയത് അടിച്ചു പാമ്പായി കിടന്നവന്റെ ഷർട്ടിനുള്ളിൽ, ജീവന്മരണ പോരാട്ടം , പിന്നെന്തു സംഭവിച്ചു വീഡിയോ കാണാം

പാമ്പുകളെ ഭയമില്ലാത്തവർ വളരെ ചുരുക്കമാണ്. ദൂരെക്കാഴ്ചയിൽ തന്നെ പാമ്പുകൾ നമ്മിൽ ഭയമുണർത്തുന്നു. അപ്പോൾ പിന്നെ അവ…

ലോകപ്രശസ്തി നേടിയ ഇന്ത്യൻ ഹൊറർ സിനിമയാണ് ‘തുംബാദ്’, കണ്ടിരിക്കേണ്ട സിനിമ

റാഹി അനിൽ ബാർവെ സംവിധാനം ചെയ്‌ത 2018 ലെ ഇന്ത്യൻ ഹിന്ദി ഭാഷ ഹൊറർ ചിത്രമാണ്…

“‘നൈറ്റ് ഷൂട്ട്…നൈറ്റ് ഷൂട്ട്…നൈറ്റ് ഷൂട്ട്…എനിക്കതു ഇഷ്ടമില്ല”, ആടുജീവിതത്തിന്റെ ലൊക്കേഷനിൽ നിന്നും പൃഥ്വിരാജ്

ബിഗ് ബജറ്റ് ചിത്രം ആടുജീവിതം ഒരുങ്ങുകയാണ് എന്ന വാർത്ത മലയാള സിനിമാപ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.…

തൃഷ, അനശ്വരരാജൻ – രാംഗി ഒഫീഷ്യൽ ട്രെയ്‌ലർ

തൃഷ കേന്ദ്ര കഥാപാത്രമായ ‘റാംഗി’ഒഫീഷ്യൽ ട്രെയിലർ, ചിത്രം ഡിസംബർ 30 ന് റിലീസ് ചെയുന്നു. എം.…