Entertainment
പത്രക്കാരെ കണ്ടപ്പോൾ എന്തിനാണ് ഓടിയത് ? ഷൈൻ മറുപടി പറയുന്നു

പന്ത്രണ്ട് ‘ എന്ന സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകർ പ്രേക്ഷകരോട് അഭിപ്രായം ആരാഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്ത ഷൈൻ ടോം ചാക്കോ തിയേറ്ററിൽ നിന്നും ഓടിയിറങ്ങിയത് മാധ്യപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. എന്നാൽ അദ്ദേഹത്തോടാകാം കൂടുതൽ വിശേഷങ്ങൾ ചോദിക്കുക എന്ന് കരുതുമ്പോൾ ആണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം റിലേ ഓട്ടം തുടങ്ങിയത്. ചില മാധ്യമക്കാരും പിറമെ ഓടിയെങ്കിലും താരത്തെ ഓവർടേക് ചെയ്യാൻ സാധിച്ചില്ല എന്നുമാത്രമല്ല തിയേറ്ററിനു ചുറ്റിനും ഓടിയ ഷൈൻ റോഡിലിറങ്ങിയും ഓട്ടം തുടങ്ങി. എന്നാലിപ്പോൾ താൻ ഒരു എന്റെർടൈനിനു വേണ്ടിയാണ് ഓടിയതെന്നു ഷൈൻ പറയുന്നു. മധ്യപ്രവർത്തകരെ പേടിച്ചാണോ ഓടിയതെന്ന ചോദ്യത്തിന് ആണ് ഷൈൻ അങ്ങനെയൊരു ഉത്തരം പറഞ്ഞത്. ഷൈൻ പ്രധാനവേഷത്തിൽ അഭിനയിച്ച ‘അടിത്തട്ടി’ന്റെ പ്രദർശനം കാണാനെത്തിയപ്പോൾ ആണ് ഷൈൻ തന്റെ അഭിപ്രായം പറഞ്ഞത്. ‘‘അറുപത് ദിവസം ജയിലിൽ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല.’’ ഷൈൻ പറഞ്ഞു.
780 total views, 4 views today