പൗരത്വബോധമെന്നാൽ ജനഗണമന കേൾക്കുമ്പോൾ എണീറ്റ് നിൽക്കുന്നതോ, നിൽക്കാത്തവനെ തല്ലുന്നതോ അല്ല, അതിനപ്പുറം രാഷ്ട്രം എന്റേതാണെന്ന ബോധമാണ്

266

എഴുത്തുകാരനും റെയിൽവേയിൽ ടി ടി ഇയും ആയ Shini Lal എഴുതുന്നു .

പൗരത്വബോധം എന്നാൽ സിനിമാ തിയേറ്ററിൽ ജനഗണമന കേൾക്കുമ്പോൾ എണീറ്റ് നിൽക്കുന്നതോ, അങ്ങനെ നിൽക്കാത്തവനെ വളഞ്ഞിട്ട് തല്ലുന്നതോ അല്ല. അതിനപ്പുറം രാഷ്ട്രം എന്റേതാണെന്ന ബോധമാണ്. നിർഭാഗ്യവശാൽ എല്ലാ ക്ലാസിലും പെടുന്ന ഇന്ത്യക്കാർ രാഷ്ട്രത്തിന്റെ മുതലുകളോട് പെരുമാറുന്ന രീതി എത്രയും മോശമാണ്.

Related imageഇന്ത്യയിലെ ജനം വർഗ്ഗ- വർണ്ണ വ്യത്യാസമില്ലാതെ കയറിയിറങ്ങി പോകുന്ന ഇടമാണ് തീവണ്ടികൾ. ട്രെയിൻ ടോയ്‌ലറ്റുകളിൽ ഉപയോഗിക്കുന്ന അമ്പത് രൂപ വിലയുള്ള കപ്പ് ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയിടുകയാണ് രീതി.

ഒരു രാജ്യം അതിന്റെ ജനതയിൽ അർപ്പിച്ചിട്ടുള്ള അവിശ്വാസത്തിന്റെ ഉദാഹരണമാണ് ആ ചങ്ങല. ആ അവിശ്വാസം സാധൂകരിക്കുന്ന വാർത്തകളും കണക്കുമാണ് എന്നും പുറത്തു വരുന്നത്.

ശതാബ്ദിയുടെ ഏ.സി. കോച്ചുകകിൽ siding door ആണുള്ളത്. എന്നാൽ ശീലം കൊണ്ട് യാത്രക്കാർ അത് പിടിച്ച് വലിക്കുകയോ തള്ളുകയോ ചെയ്യും. ഇത് കാരണം ഡോർ ചിലപ്പോൾ അതിന്റെ ചാലിൽ നിന്നും പുറത്തുചാടും. ഒരിക്കൽ ശതാബ്ദി എക്സ്പ്രസ്സ് വർക്ക് ചെയ്യുമ്പോൾ മലബാറിലെ ഒരു നഗരത്തിൽ മേയറും പിന്നെ എം.പിയുമായ അഭിവന്ദ്യയായ പ്രൊഫസർ, ഡാമേജായ ഡോറും കൊണ്ട് ആളുകളെ കൊല്ലാനാണോ പ്ലാൻ എന്ന് രോഷാകുലയായി. എല്ലാവരെയും ബോധ്യപ്പെടുത്താനെന്ന വിധം അവർ തകർന്ന ആ ഡോർ പലവട്ടം വലിച്ചടിച്ചു. ഞാൻ പറഞ്ഞു: ശരിയാക്കാൻ സമയം തരണം. മാഡം, ഇത് നാഷണൽ പ്രോപ്പർട്ടിയാണ്.

അതോടെ അവർ കേന്ദ്ര ഗവൺമെന്റിനെ കുറെ ചീത്ത പറഞ്ഞു.

1853 ലാണ് ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്നത്. ഇത് നിങ്ങളെ ഫൈൻ ചെയ്ത ഏതെങ്കിലും ടി.ടി.ഇ യുടെ വകയല്ല. നിങ്ങളുടെ എതിർകക്ഷിയായ രാഷ്ട്രീയ പാർട്ടിയുടേതുമല്ല. ഗവണ്മെന്റുകൾ പലതും മാറി. ഭരണവ്യവസ്ഥകൾ മാറി. ഇനിയും മാറും. നാളെ ഇതെല്ലാം സ്വകാര്യ കമ്പനികളുടെ കൈകളിൽ എത്തിയേക്കാം. എന്നാലും ഓരോ തീവണ്ടിയും ഇന്ത്യയാണ്. ഇന്ത്യക്കാരന്റെതാണ്.

Image may contain: 1 person, smiling

താഴെ കളവിന്റെ/ നശീകരണത്തിന്റെ ഡാറ്റയുണ്ട്. വി.ജെ.ജയിംസിന്റെ എഴുത്ത് കണ്ടപ്പോൾ ഇങ്ങനെ പോസ്റ്റ് ചെയ്യണമെന്ന് തോന്നി.

താഴെ കളവിന്റെ/ നശീകരണത്തിന്റെ ഡാറ്റ.

ഇന്ത്യൻ റെയിൽവേയുടെ കോച്ചുകളിൽ നിന്നും ഈ വർഷം മാത്രം (സെപ്റ്റംബർ 30 വരെ)
മോഷണം പോയ വസ്തുക്കൾ.

*ബെഡ്ഷീറ്റ് 81290

*തലയിണകൾ 2150

*തലയിണ കവർ 12350

*മഗ്ഗുകൾ 29500

*ടാപ്പ് ഫിറ്റിങ്സ് 92390

*ഇലക്ട്രിക്കൽ ഫിറ്റിങ്സ് ഏതാണ്ട് 2 ലക്ഷം

ആധുനിക കോച്ചുകൾ ഉദ്ഘാടനം ചെയ്യപ്പെട്ട് ദിവസങ്ങൾക്കകം ടി വി സ്ക്രീൻ, ന്യൂസ്‌പേപ്പർ സ്റ്റാൻഡ് എന്നിവയും നഷ്ടപ്പെടാൻ തുടങ്ങി. കീറിയ സീറ്റ്‌ കവറു കൾ, കോറി വരച്ചും മറ്റും വൃത്തികേടാക്കിയ ഇന്റീരിയർ പാനലുകൾ ഒരു സ്ഥിരം കാഴ്ച്ചയായി.