‘ജഗമേ തന്തിര’ത്തിന് വേണ്ടി കാർത്തിക് സുബ്ബരാജ് ജോജുവിനെ എങ്ങനെ കണ്ടെത്തി ?
എസ്.ജെ സൂര്യ ഉൾപ്പടെയുള്ള നിരവധി താരങ്ങളെ, ശിവദോസ് എന്ന റോളിലേയ്ക്ക് പരിഗണിക്കുന്ന സമയം. ഒപ്പം ബോബി സിംഹ, വിജയ് സേതുപതി തുടങ്ങിയ സ്ഥിരം
126 total views

കാർത്തിക് സുബ്ബരാജും, ‘ജഗമേ തന്തിര’വും പിന്നെ മ്മടെ ജോജുവും.
ജോജുവിനെ എങ്ങനെ കണ്ടെത്തി ? കാർത്തിക് സുബ്ബരാജ് പറയുന്നു….
എസ്.ജെ സൂര്യ ഉൾപ്പടെയുള്ള നിരവധി താരങ്ങളെ, ശിവദോസ് എന്ന റോളിലേയ്ക്ക് പരിഗണിക്കുന്ന സമയം. ഒപ്പം ബോബി സിംഹ, വിജയ് സേതുപതി തുടങ്ങിയ സ്ഥിരം കൂട്ടുകെട്ടുകൾ കാർത്തിക്കിന്റെ വിളിപ്പുറത്തുണ്ട് താനും. ഏതാണ്ട് confirm ആയ എസ്.ജെ സൂര്യയ്ക്ക്, സിനിമയുടെ രണ്ടര മാസത്തോളം വരുന്ന ലണ്ടനിലെ ദീർഘമായ ഷെഡ്യൂളുമായി ഡേറ്റ് ക്ലാഷ് വരുമായിരുന്നതിനാൽ, അന്വേഷണം മറ്റു നടന്മാരിലേയ്ക്ക് നീണ്ടു.
karthik subbaraj
ചെറിയ, എന്നാൽ സുപ്രധാനമായ വേഷമായിരുന്നു ആദ്യം എന്നും, പിന്നീട് അത് രൂപാന്തരം പ്രാപിച്ചാണ് ട്രൈലറിൽ കണ്ട രീതിയിൽ എത്തിയതെന്നും ജോജു പറയുമ്പോൾ ആ വാക്കുകളിൽ അതിരറ്റ ആവേശവും, ആഹ്ലാദവുമുണ്ട്. ജോജു ആ റോൾ മികവുറ്റതാക്കിയിട്ടുണ്ട് എന്ന് കാർത്തിക് സുബ്ബരാജും തുറന്ന് സമ്മതിക്കുമ്പോൾ മലയാളികൾക്ക് ഏറെ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട് ആ വാക്കുകൾ. ഒപ്പം നായാട്ടിനെ മെൻഷൻ ചെയ്യാനും കാർത്തിക് മറന്നില്ല.
കാർത്തിക് സുബ്ബരാജിന് പറയാനുള്ളതും നമുക്ക് അറിയാവുന്ന അതേ കാര്യങ്ങൾ തന്നെ.
“അയാൾ ചെയ്ത കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് അയാൾക്കിപ്പോൾ കിട്ടുന്നതെല്ലാം. വർഷങ്ങളോളം ഒരു ജൂനിയർ ആർട്ടിസ്റ്റായി നടന്ന്, ചാൻസ് തേടിയലഞ്ഞ്, കഷ്ടപ്പെട്ടാണ് അയാൾ ഇവിടം വരെയെത്തിയത്. വിജയ് സേതുപതിയെ ഒക്കെ പോലെ”.
അതെ ജോജു ജോർജ്, ഇത് കേവലം ഒരു അവസരം മാത്രമല്ല. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്… കാത്തിരിപ്പിന് കാലം നൽകിയ മറുപടിയാണ്…കഴിവിന് കിട്ടിയ അംഗീകാരമാണ്…നിങ്ങളിലെ നടനെ തേടിയെത്തിയ ഭാഗ്യമാണ്. അതെ, മലയാളം കടന്ന് തമിഴിൽ എത്തിയ ജോജു ജോർജിന് ലഭിച്ചിരിക്കുന്നത് ഗംഭീര തുടക്കമാണ്. ബോബി സിംഹ, വിജയ് സേതുപതി തുടങ്ങിയ നിരവധി പ്രമുഖരുടെ മുന്നോട്ടുള്ള കുതിപ്പിന് തല്ലും, തലോടലും, താളവുമേകിയ കാർത്തിക് സുബ്ബരാജിനോടൊപ്പമുള്ള തുടക്കം ജോജുവിന് ഊർജ്ജമേകട്ടെ.’ജഗമേ തന്തിര’ത്തിനായി കാത്തിരിക്കുന്നു.
127 total views, 1 views today
