ദുന്തങ്ങളിൽ സന്തോഷിക്കുന്നവരെ അകറ്റി നിർത്തുക, അവരുടെ ലക്‌ഷ്യം നാടിനെ വിഭജിക്കുക എന്നതാണ്

37

Shinoj Panakkal

കേരളത്തിൽ ദുരന്തങ്ങൾ വരുമ്പോൾ അതുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ പോലും മതപരമായ,വർഗ്ഗീയപരമായ കമന്റുകൾ കാണാം. എന്നാൽ അതയച്ചവരുടെ പ്രൊഫെയിൽ നോക്കിയാൽ 99% വും ഫേക്ക്‌ ആയിരിക്കും. നാട്ടിൽ വർഗ്ഗീയത പടർത്താൻ വേണ്ടി പല തീവ്രവാദികളും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ .നമ്മൾ അവരുടെ ചതിയിൽ വീഴരുത്‌ .ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭേദമില്ലാതെ സാഹോദര്യത്തോടെ ജീവിച്ചിരുന്ന മലയാളികളിൽ മതപരമായ ചേരി തിരിവ്‌ ഉണ്ടായത്‌ ഈ അടുത്ത കാലത്താണ്.ശബരിമലയെ കുറ്റപ്പെടുത്തി മുഹമ്മദ്‌ പോസ്റ്റ്‌ ഇട്ടാൽ അത്‌ ഇട്ടത്ത്‌ യഥാർത്ഥത്തിൽ മുഹമ്മദാണോ കൃഷ്ണനാണൊ എന്ന് നമ്മൾക്ക്‌ അറിയില്ലല്ലോ..!മക്കയെ കുറ്റം പറഞ്ഞ്‌ പോസ്റ്റുകളോ കമന്റോ കൃഷണന്റെ പേരിൽ വന്നാൽ അത്‌ ഇട്ട വ്യക്തി ശരിക്കും കൃഷ്ണൻ ആണോ മുഹമ്മദ്‌ ആണോ എന്ന് നമുക്ക്‌ അറിയില്ലല്ലോ.കാരണം ഫേക്ക്‌ പ്രൊഫൈലുകൾ ഉണ്ടാക്കി മത വർഗ്ഗീയത പടർത്താൻ വലിയ തീവ്രവാദി സഘടനകൾ നമുക്കിടയിൽ ഉണ്ട്‌ .നമ്മൾ ചെയ്യണ്ടത്‌.

1: വിവാദ പരമായ പോസ്റ്റുകൾ കണ്ടാൽ പ്രൊഫൈൽ ഫേക്ക്‌ ആണൊ എന്ന് നോക്കുക ആണെങ്കിൽ റിപ്പൊർട്ട്‌ അടിക്കുക.
2: വിവാദ പരമായ പോസ്റ്റുകളുടെ screen shot ആരെങ്കിലും ഷെയർ ചെയ്യുന്നത്‌ കണ്ടാൽ സത്യമാണൊ എന്ന് അന്വേഷിക്കുക
3: നമ്മൾക്കൊ മറ്റുള്ളവർക്കൊ ആവശ്യമില്ലാത്ത അനാവശ്യമായ പോസ്റ്റുകൾ ഷെയർ ചെയ്യാതിരിക്കുക.
4: സോഷ്യൽ മീഡിയയിൽ അമിത വികാര പ്രകടനം നടത്തുന്നതിനു മുൻപ്‌ സത്യം അന്വേഷിക്കുക.
കാലവർഷം ശക്തിപ്പെട്ടു.അപകടങ്ങൽ വരാൻ തുടങ്ങി.ഒന്നിച്ചു നിൽക്കുക.മത വർഗ്ഗീയത കാണിക്കുന്ന എല്ലാവരും പമ്പര വിഡ്ഡികൾ ആണു.”ഭൂമിയിൽ നരകം ഉണ്ടാക്കി പര ലോകത്ത്‌ സ്വർഗ്ഗം തേടി പോകുന്ന പമ്പര വിഡ്ഡികൾ ആകാതിരിക്കുക”