ഭീമല നായക് അവിടെ സൂപ്പർ ഹിറ്റാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
356 VIEWS

എഴുതിയത് ഷിന്റൊ മാത്യു

ഭീമല നായക്
( spoiler alert)

ട്രൈലർ ഇറങ്ങിയപ്പോഴേ മലയാളികൾ ഏറെ ട്രോളിയ സിനിമ… മ്മടെ പുലികുട്ടികൾ ചെയ്തതിന്റെ ഏഴ് അയൽവക്കത്ത് എത്തില്ലാ എന്നും മറ്റും പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന സിനിമ… നീണ്ട കാത്തിരിപ്പിനു ശേഷം തിയേറ്ററുകളിൽ എത്തി..മലയാളത്തിലെ പോലെ രാത്രിയിലെ ചെക്കിങ്ങിൽ തന്നെ തുടങ്ങുന്ന സിനിമയിൽ പ്രശ്നങ്ങൾ തുടങ്ങുമ്പോൾ ബിജു മേനോൻ വേഷം ചെയ്യുന്ന പവൻ കല്യാൺ സ്പോട്ടിൽ ഇല്ല, വിളിച്ചു വരുത്തുകയാണ് അങ്ങനെ ഒരു ഹീറോ എൻട്രി..

പിന്നെ കഥ മുന്നോട്ട് പോകുമ്പോൾ ജെസിബിക്ക് പകരം ബോംബ് ആണ് വീട് തകർക്കാൻ ഉപയോഗിക്കുന്നത്… ഇടയ്ക്കിടെ ഓരോ പാട്ടും ഡാൻസും .. ബിജു മേനോന്റെ ഭാര്യയായ ആദിവാസി സ്ത്രീ ആയി നിത്യാമേനോനാണ് എന്നാൽ മലയാളത്തിലെ പോലെ അല്ല അൽപ്പം മോഡേൺ ആണ്.
കോശിയുടെ ഭാര്യയായി സംയുക്ത മേനോനും എന്നാൽ കുട്ടികൾ ഇല്ല പകരം ഗർഭിണിയാണ് എന്ന വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്.

മുണ്ടൂർ മാടനും ഞെരിക്കലും എല്ലാം തെലുങ്കിൽ മാറ്റി അവതരിപ്പിച്ചിരിക്കുന്നു..ബിജു മേനോന്റെ പോലെ ഗൗരവക്കാരനല്ല ഭീമല.. ഒരു സൗമന്യായ പോലീസുകാരൻ..റാണാ ദഗുപതിയുടെ ഡാനിയലും മോശമായിട്ടില്ല ഏറെക്കുറെ പൃത്വിയുമായി സാമ്യം തോന്നിപോയി.മലയാളത്തിനേക്കാൾ നായികമാർക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.. കൂടുതൽ സീനുകളിൽ അവരുണ്ട്..

കോശിയുടെ ഡ്രൈവർക്കും അപ്പനായ രഞ്ജിത്തിനും കൊടുത്ത പ്രാമുഖ്യം തെലുങ്കിൽ ഇല്ലാ എന്ന് തോന്നി… ഒരു പക്ഷേ മലയാളത്തിലെ അവരുടെ പെർഫോമൻസ് നമ്മൾക്ക് കൂടുതൽ ഇഷ്ടപെട്ടത് കൊണ്ടാകാം. ക്ലൈമാക്സ് മലയാളത്തിലെ അല്ല…നമ്മൾ ഒരിക്കലും കരുതാത്ത ക്ലൈമാക്സ് ആണ് ഭീമല നായകിന്റെ….രണ്ടിന്റേം ഇതിവൃത്തം ഒന്നാണെങ്കിലും അവതരിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്..

തെലുങ്കരുടെ എന്ന് വേണ്ട ഓരോ ഭാഷക്കാരുടെയും അഭിരുചികൾ വ്യത്യസ്തമാണല്ലോ അവർ അവർക്ക് വിജയിക്കുമെന്ന രീതിയിൽ ആ പ്രതീക്ഷയിൽ സിനിമകളിൽ മാറ്റങ്ങൾ വരുത്തും… മലയാളം മറ്റു ഭാഷയിലേക്ക് പോകുമ്പോഴെല്ലാം ഇത് പോലത്തെ പല വ്യത്യാസവും നമ്മൾ കണ്ടിട്ടുണ്ട്… കിരീടവും ഗോഡ് ഫാദറും മണിച്ചിത്രത്താഴുമെല്ലാം മറ്റു ഭാഷകളിൽ വന്നപ്പോൾ നമ്മൾക്ക് ഉൾക്കൊള്ളാനായില്ല അന്ന് ഇന്നത്തെ പോലെ ട്രോളുകളും സോഷ്യൽ മീഡിയയും സജീവമല്ലാത്തതിനാൽ ആ മാറ്റങ്ങളൊന്നും നമ്മളെ ബാധിച്ചില്ല….

ഇവിടെയും കണ്ണടച്ചേ മതിയാകൂ… കാരണം ഇത് ആ ഭാഷക്കാർക്ക് വേണ്ടി മാത്രമുള്ള സിനിമയാണ് അവർക്ക് ഇങ്ങനെയൊക്കെ എടുത്താലേ ആള് കയറൂ പടം വിജയിക്കുകയുള്ളു…ഒരു മലയാളം സിനിമ അങ്ങിനെ തന്നെ തെലുങ്കിൽ എടുത്താൽ വിജയിക്കില്ലെന്ന് അവർക്കറിയാം. തെലുങ്ക് ഭാഷ മനസിലാക്കാവുന്നവർക്ക് ഇഷ്ടപെടും… എന്തായാലും ഭീമല നായക് അവിടെ സൂപ്പർ ഹിറ്റാണ്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്