Shinto Mathew

മഹേഷിന്റെ പ്രതികാരത്തിൽ മഹേഷിന്റെ ഭാവന സ്റ്റുഡിയോയും ആർട്ടിസ്റ്റ് ബേബിയുടെ കടയും വെറും സെറ്റായിരുന്നു എന്ന് പറഞ്ഞിട്ട് വിശ്വാസം വന്നില്ല. മഹേഷും ജിംസി യും ആദ്യമായി കണ്ടുമുട്ടുന്ന… മഹേഷ്‌ ഓടി കയറുന്ന ആ കോണിപ്പടി വരെ സെറ്റായിരുന്നു..ആർട്ട് ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല പ്രത്യേകിച്ച് കലാസംവിധായകൻ അജയൻ ചാലിശേരിയെ.. സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരെ പ്രാധാന്യം നൽകിയ സിനിമ.ചെറുപ്പം മുതലേ മനസ്സിൽ കൊണ്ട് നടന്ന എന്നെങ്കിലും സ്വന്തമാക്കണമെന്ന് മോഹിച്ച സ്നേഹിച്ച പെണ്ണ്
“മഹേഷ് ഏട്ടാ….
ഞാൻ ആകെ confusedആണ്..
എനിക്ക് ഏട്ടനെ മറക്കാൻ പറ്റുമോന്നറിയില്ല……
ഞാൻ ഒരു ധൈര്യം ഇല്ലാത്തവളാ ഏട്ടാ…
പക്ഷേ നമ്മുക്ക് രണ്ടുപേർക്കും നല്ലതെവരൂ….???? ☺

May be an image of 6 people, people standing and outdoorsഎന്നും പറഞ് തേച്ചിട്ടു പോയപ്പോൾ, അവളുടെ കല്യാണ ദിവസം ദൂരെ നിന്ന് അവളെ തന്നെ നോക്കി നിന്ന ആ രാത്രി മഹേഷ്‌ കരഞ്ഞു..ദിവസങ്ങൾ നീണ്ട വിരഹദുഃഖത്തിന് വിരാമമിട്ടുകൊണ്ട് മഹേഷിന്റെ ജീവിതത്തിലേക്ക് ജിംസി എത്തി.. സ്വന്തം ശത്രുവിന്റെ പെങ്ങളാണെന്നറിഞ്ഞിട്ടും അവളെ സ്നേഹിച്ചൂ തിരിച്ച് അവളും..താനൊരു നല്ല ഫോട്ടോഗ്രാഫർ അല്ലായെന്ന് സ്വയം മനസിലാക്കിയ മഹേഷ്‌ പിന്നീട് അതിനുള്ള കഠിന ശ്രമത്തിലൂടെ, താൻ എടുത്ത ഫോട്ടോയിൽ തൊട്ടാൽ കൈവെട്ടും എന്നു പറഞ്ഞ അപ്പനേയും, ചേട്ടന് ഇതിനെ കുറിച്ച് വല്യ ധാരണയില്ലല്ലേ എന്ന് ചോദിച്ച ജിംസി നല്ല ഫോട്ടോകൾ എടുക്കാനറിയാം എന്ന് തെളിയിച്ച്‌ ” ചേട്ടൻ സൂപ്പറാ ” എന്ന് പറയിപ്പിച്ചു.ജിംസനെ തല്ലി തോൽപ്പിച്ച അന്ന് മഹേഷിന്റെ ജീവിതത്തിൽ മൂന്ന് നേട്ടമാണന്ന് ഉണ്ടായത്.ശത്രു സംഹാരം, പെണ്ണ്, ചെരിപ്പ്.മഹേഷിന്റെ പ്രതികാരത്തിലെ കാസ്റ്റിംഗ് ആണ് എടുത്ത് പറയേണ്ടത് ദിലീഷ് പോത്തന്റെ പ്രിയപ്പെട്ട ടീമായ സൗബിനും, അലൻസിയറും ഉണ്ണിമായയും ഒപ്പം ലിജോമോളും ജാഫർ ഇടുക്കിയും കൂടി ചേർന്നപ്പോൾ സംഭവം വേറേ ലെവൽ.

മഹേഷിന്റെ അച്ഛനായായി അഭിനയിച്ച ആന്റണി കൊച്ചിയും (വിൻസന്റ് ഭാവന ) ജിംസി അമ്മയും (ലീല ആന്റണി ) യഥാർത്ഥത്തിൽ ദമ്പതികൾ ആയിരുന്നു എന്നറിഞ്ഞതും അത്ഭുതമായി തോന്നി.
ആദ്യ ഗാനമായ ഒരുപാട് ബ്രില്യൺസുകൾ നിറഞ്ഞ ആ സിനിമയുടെ മുഖ്യ ആകർഷണമാണ് ബിജി ബാലിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകൾ. തെളിവേയിൽ അഴകും എന്ന് തുടങ്ങുന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്ന രണ്ട് ബാലതാരങ്ങളും ഫഹദിന്റെയും അനുഷ്രീയുടേയും മുഖങ്ങളോട് ഏറെ സാദൃശ്യമുള്ളവരാണെന്നുള്ളതും ഏറെ കൗതുകമുണർത്തുന്നതാണ്.

ഒപ്പം മരണ വീട്ടിലെ പ്രണയ രംഗങ്ങളും.. പെണ്ണിന്റെ അപ്പനും പള്ളീലച്ചനുമടക്കം ഓരോത്തരുടെയും മുഖഭാവങ്ങളും അതിമനോഹരം.ഇടുക്കിയെ പറ്റി ബിജിബാൽ തന്നെ പാടിയ “മല മേലെ തിരി വെച്ചു” എന്ന പാട്ടും ഏറെ മനോഹരമായ ഒന്നാണ്.. ഇടുക്കിയുടെ ദൃശ്യ-കാർഷിക ഭംഗിയും പ്രധാനപ്പെട്ട സ്ഥലങ്ങളും ഉൾകൊണ്ട ആ പാട്ട് തരുന്നത് വേറൊരു ഫീൽ തന്നെ.ആ പാട്ടിലെ തന്നെ ” അരയിൽ കൈ കുത്തി നിൽക്കും പെണ്ണ് ” എന്ന വരിയിൽ കാണിക്കുന്ന കൊച്ചു പെൺകുട്ടിയുടെ ( സമീറ സാബു ) ചർച്ചകൾ ഈയിടക്ക് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

മഹേഷിന്റെയും ജിംസിയുടേയും പ്രണയം പൂവിടുന്ന പാട്ടായ “മൗനങ്ങൾ മിണ്ടുമോരീ നേരത്ത് ” എന്ന ഗാനം പാടിയിരിക്കുന്നത് നായികയായ അപർണ്ണ ബാലമുരളിയും വിജയ് യേശുദാസും കൂടിയാണെന്നുള്ളത് അടുത്ത ട്വിസ്റ്റ്‌.

നാലാമത്തെ പാട്ടായ ” ചെറുപുഞ്ചിരി ഇന്നലെ ” എന്ന പാട്ട് തിയേറ്ററുകളിൽ ഇല്ലെങ്കിലും ഡിവിഡി ബ്ലൂ റേകളിൽ ഉണ്ടായിരുന്നു.. സൗമ്യ പോയതിന് ശേഷമുള്ള മഹേഷിന്റെ ജീവിതം ഒപ്പിയെടുക്കുന്ന പാട്ട് വളരേ ഹൃദ്യമാണ് നിഖിൽ മാത്യുവും ബിജിബാലുമാണ് പടിയിരിക്കുന്നത് ആദ്യ മൂന്ന് ഗാനവും രചിച്ചത് റഫീഖ് അഹമ്മദ്ദും ഈ ഗാനം രചിച്ചത് സന്തോഷ്‌ വർമ്മയുമാണ്.മലയാളികൾക്ക് മറക്കാനാവാത്ത നല്ലൊരു സിനിമയാണ് ആഷിക്ക് അബുവും ദിലീഷ് പോത്തനും ടീമും നൽകിയത്.ചിൻ അപ്പ്.. ചിൻ പൊടിക്ക് ഡൌൺ.. ഐസ് ഓപ്പൺ ????

You May Also Like

ആചാരത്തിനു വേണ്ടി വാദിച്ച പൂജാരിയുടെ തലവെട്ടിയ ശക്തൻതമ്പുരാൻ ഇന്നുണ്ടായിരുന്നെങ്കിൽ പൂരഭ്രാന്തന്മാരുടെയും തല വെട്ടിയേനെ

പൂരം നടന്നില്ലെങ്കിൽ ആചാര ലംഘനം ഉണ്ടാകുമെന്ന് പറയുന്നവർ ശക്തന്റെ ജീവചരിത്രം ഒന്ന് വായിച്ചിരിക്കുന്നത് നന്ന്. വിശ്വാസികൾ ഉണ്ടെങ്കിലേ ക്ഷേത്രം ഉള്ളു, ഉത്സവം ഉള്ളു.

യു.എസ്.ബിയിലെ റൈറ്റ് പ്രൊട്ടക്ഷന്‍ എങ്ങിനെ കളയാം?

യു.എസ്.ബിയിലെ റൈറ്റ് പ്രൊട്ടക്ഷന്‍ പലര്‍ക്കും വിഷമം ഉണ്ടാക്കുന്ന സംഗതി ആണല്ലോ. പലരും അതില്‍ കുടുങ്ങി കിടക്കുന്നത് കാണാം. ഇന്ന് ഞാന്‍ സോള്‍വ്‌ ചെയ്യാന്‍ പോകുന്നത് ഒരു പെന്‍ ഡ്രൈവിന്റെ റൈറ്റ്‌ പ്രൊട്ടക്ഷന്‍ എങ്ങിനെ റിമൂവ് ചെയ്തു അതിനെ ഫോര്‍മാറ്റ്‌ ചെയ്യാം എന്നാണ്‌.. ആദ്യം ചെയ്യേണ്ടത്‌ താഴെ കാണുന്ന ലിങ്കില്‍ പോയി ഓണ്‍ലൈന്‍ റിക്കവറി എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം.

കോള്‍ഡ്‌ ബ്ലഡ്‌ – കഥ

കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക്‌ പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ

എട്ടു മിനിറ്റ്, അയാൾ സിനിമ മൊത്തം തന്റെ ചുമലിലെടുത്തു വെച്ചിരിക്കുന്നു

വേമ്പുളിയെ അടിക്കത് ക്ക് ഉങ്കള്ക്ക് ആട്ടം ഇരിക്കും .. എന്നാ അത്ക്കാ റോസ് നെ അടിച്ചിട് മുടിയാത് .മഡ്രാസ് ല് ബോക്സിങ്ങ് പരമ്പരയിലെ റോസ്ക്ക്ട്ട് വര കാൽപാടം