ലണ്ടനിലെ വെർജിൻ ഗ്രൂപ്പ് മുതലാളി റിച്ചാർഡ് ബ്രാൺസനും ഒരിക്കൽ ഒരു ഫോൺകോൾ വന്നു, നിങ്ങൾക്ക് മെസേജുകൾ ആയി വരാറുള്ള അതെ ആവശ്യത്തിനായി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
351 VIEWS

Shinto Paul

ലണ്ടനിലെ വെർജിൻ ഗ്രൂപ്പ് മുതലാളി റിച്ചാർഡ് ബ്രാൺസന് ഒരിക്കൽ ഒരു ഫോൺകോൾ വന്നു. ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ വെസ്റ്റ്മിൻസ്റ്ററിൽ നിന്നും പ്രതിരോധമന്ത്രി മൈക്കിൾ ഫാലൻ ആണ് വിളിക്കുന്നത്. ബ്രാൻസൻ ഇരിക്കുന്ന റൂമിൽ മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവരെയൊക്കെ ഒഴിവാക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന പരമരഹസ്യമാണ്. പുറത്ത് ഇരുചെവിയറിയരുത്. വിഷയം അതീവ രഹസ്യാത്മകതയുള്ളതും ഗുരുതരവുമാണ്. ഒരു ബ്രിട്ടീഷ് സ്പെഷൽ ഏജൻ്റ് മിഡിൽ ഈസ്റ്റിലെ പ്രശ്നബാധിതരാജ്യങ്ങളൊന്നിൽ ബന്ദിയാക്കപ്പെട്ടിരിക്കുന്നു. അവർ ഒരു വൻ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട അതീവരഹസ്യമായ കാരണങ്ങൾക്കൊണ്ട് സർക്കാരിന് ഇയാളെ എങ്ങനെയെങ്കിലും മോചിപ്പിക്കണം.എന്നാൽ തീവ്രവാദികൾക്ക് മോചനദ്രവ്യം കൊടുക്കാൻ പാടില്ല എന്ന് പാർലമെൻ്റ് ചട്ടം കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ബ്രാൻസനേപ്പോലുള്ള മുതലാളിമാർ ഷെയറിട്ട് സംഭവം ഒതുക്കാൻ സഹായിക്കണം. അതാണ് ആവശ്യം.

അതിൻ്റെ ചെലവ് ഏതെങ്കിലും വിധത്തിൽ മുതലാക്കാൻ രഹസ്യമായി സർക്കാർ ഇവരെ അനുവദിക്കും. പക്ഷേ സംഭവം ഒരു കാരണവശാലും മറ്റൊരാൾ അറിയരുത്. പേർസണൽ സെക്രട്ടറിയോടുപോലും ഇതേക്കുറിച്ച് പറയരുത്.റിച്ചാർഡ് സംഭവം ഏറ്റു. ഒരു കണ്ടീഷൻ. പാർലമെൻ്റിലേക്ക് തൻ്റെ ഒരു വിശ്വസ്തനെ പറഞ്ഞയക്കും. അവിടെ വന്ന് മന്ത്രിയെ കാണുമ്പോൾ ഒരു കോഡ് പറയണം. അത് കിട്ടിയാൽ ഈ ഫോൺ സന്ദേശം യഥാർത്ഥത്തിൽ വരുന്നത് മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് ഉറപ്പിക്കാമല്ലോ. അതിനുശേഷം പണം ശരിയാക്കാം.

ഫോണിലെ മന്ത്രിക്ക് അത് സമ്മതിക്കാതിരിക്കാൻ വഴിയില്ലായിരുന്നു.പിറ്റേ ദിവസം ബ്രാൻസൻ പറഞ്ഞയച്ച ആൾ വെസ്റ്റ്മിൻസ്റ്ററിൽ എത്തി. മന്ത്രിയെക്കണ്ട് കോഡ് ഒക്കെ പറഞ്ഞു. യെവടെ. സംഭവം എന്തെന്ന് അറിയാതെ മന്ത്രി അന്തംവിട്ടത് മിച്ചം.അഞ്ച് മില്യൻ പൗണ്ട് കൊടുക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ദേശസ്നേഹിയും സർക്കാരിൻ്റെ ഗുഡ് ലിസ്റ്റിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവനുമായ ഏതൊരു ബിസിനസുകാരനും സാധാരണഗതിയിൽ വീഴാനിടയുണ്ടായിരുന്ന ഒരു ട്രാപ്പ് ആയിരുന്നു.ഇത്തരം തട്ടിപ്പുകളെക്കുറിച്ച് താൻ മുൻകൂട്ടി ജാഗരൂകനാവാനുള്ള കാരണത്തെക്കുറിച്ച് ബ്രാൻസൻ തൻ്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

തെക്കെ അമേരിക്കയ്ക്കടുത്തുള്ള ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിലൊന്നിലാണ് കാ ലങ്ങളായി ബ്രാൻസൺ വീടുവെച്ചുതാമസിക്കുന്നത്. ഒരിക്കൽ അവിടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. ആ പ്രദേശം പൂർണ്ണമായി പുറംലോകവുമായി വിച്ഛേദിക്കപ്പെട്ടു. വെദ്യുതി ടെലികമ്യൂണിക്കേഷൻ തുടങ്ങിയ സർവ്വതും താറുമാറായി. ഇതിനിടയിൽ അമേരിക്കയിലുള്ള ഒരു സമ്പന്നനായ മുതലാളിക്ക് സാറ്റലൈറ്റ് ഫോൺ വഴി ബ്രാൻസൺൻ്റെ ഒരു വിളി വന്നു. അത്യാവശ്യമായി സഹായിക്കണം. സ്വന്തം ബാങ്കുമായി ബന്ധപ്പെടാൻ പറ്റുന്നില്ല.അത്യാവശ്യം വട്ടചെലവിന് രണ്ട് മില്യൻ ഡോളർ വയർ-ട്രാൻസ്ഫർ ചെയ്തുതരണം. വളരെ സ്വാഭാവികമായ ആവശ്യം. മുതലാളി നേരിട്ട് ഫോണിൽ വിളിക്കുകയാണല്ലോ.കേട്ടതുപാതി വല്യമുതലാളിയെ സഹായിക്കാൻ കിട്ടിയ അവസരം പാഴാക്കിയില്ല. ചിന്നമുതലാളി ഉടനടി പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചു.

ബ്രാൻസൻ്റെ ശബ്ദം അനുകരിച്ച ഏതോ മിമിക്രി കലാകാരനാണ് വിളിച്ചത്. ഇത്തരം തട്ടിപ്പുകൾ പലതും മനുഷ്യർ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് കൂടുതലും സംഭവിക്കാറുള്ളത്. അൽപ്പം കണ്ണീച്ചോരയുള്ളവരൊന്നും കരുതിക്കൂട്ടി തട്ടിപ്പിനിറങ്ങില്ലല്ലോ.മറ്റൊന്ന്, കാശു കൊടുക്കുന്നവർ ഒരിക്കലും പുറത്ത് സംഭവം പറയാത്ത രീതിയിൽ എന്തെങ്കിലും ചീഞ്ഞ ഓഫർ ഇതിൽ ഉൾപ്പെടാറുണ്ട്. ആദ്യത്തെ സംഭവത്തിൽ ബ്രാൻസണ് ശരിക്കും അബദ്ധം പറ്റിയിരുന്നെങ്കിൽ ആ “അഴിമതിക്കഥ” അങ്ങോർക്ക് ഇതുപോലെ ആർജവത്തോടെ പുറത്ത് പറയാനാവുമായിരുന്നില്ലല്ലോ.

കോഡ് വേർഡ് വെരിഫിക്കേഷൻ എന്ന സംഭവം മുന്നോട്ട് വെച്ചതുകൊണ്ട് തട്ടിപ്പ് പൊളിഞ്ഞു.ആരെങ്കിലും നിങ്ങളെ ഈ രീതിയിൽ സാമ്പത്തിക ആവശ്യവുമായി ബന്ധപ്പെട്ടാൽ നിങ്ങൾ കൊടുക്കുന്നത് ആവശ്യപ്പെടുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്ന യഥാർത്ഥ വ്യക്തിക്ക് തന്നെയാണോ എന്ന് ഉറപ്പുവരുത്തുക.വ്യാപകമായ മറ്റൊരു തട്ടിപ്പാണ് ബ്ലാക്ക് മെയിലിങ്ങ്. നിങ്ങളറിയാതെ കമ്പ്യൂട്ടറോ ഫോണോ വഴി നിങ്ങളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന വ്യാജസന്ദേശം അയക്കുന്നതാണ് ഇതിൻ്റെ ഒരു രീതി. ഇരുപത്തിനാല് മണിക്കൂറിനകം തുക കൈമാറിയില്ലെങ്കിൽ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള സകലർക്കും പടം അയക്കും എന്നൊക്കെയുള്ള ഭീഷണി വന്നാൽ ഇരുചെവിയറിയാതെ പൈസ അയക്കുന്ന ആളുകൾ ഉണ്ട്.
ആരും ഇതെക്കുറിച്ച് പുറത്ത് പറയാറില്ല. ഇനി ശരിക്കും പടം വല്ലതും ഉണ്ടെങ്കിലോ എന്നൊക്കെയുള്ള ഭയം ആവാം കാരണം.ഈ ടൈപ്പ് തട്ടിപ്പുകളെക്കുറിച്ച് വിശദമായി പലരും മുൻപ് എഴുതിക്കണ്ടിട്ടുണ്ട്.പൊതുവിൽ ഇത്തരം തട്ടിപ്പുകളിലൊന്നിലും വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നാണല്ലോ.

NB : എന്തൊക്കെ സംഭവിച്ചാലും എനിക്കുവേണ്ടി ആരും കാശ് അയക്കരുത്. ഇനി യഥാർത്ഥത്തിൽ ഉള്ള അത്യാവശ്യക്കാർ ആരെങ്കിലും വിളിക്കുകയാണെങ്കിൽ അവരുടെ ഐഡൻ്റിറ്റി ഒന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ