Shinto Thomas

നല്ലത് ചെയ്‌താൽ നല്ലത് കിട്ടും എന്നാ വാചകം ചെറുപ്പം മുതലേ കേട്ടു വളർന്ന ഒരാളാണ് ഞാൻ. അതിപ്പോൾ ഉപദേശം വഴിയായാലും സാരോപദേശകഥകൾ അന്ന് അത് ഒരുപാടു വായിക്കാനും ഉണ്ടായിരുന്നു, അതുവഴി ആയാലും. മതപരമായ ചുറ്റുപാടും വളർന്നത് കൊണ്ട് അത് തുടർച്ചയായി കേൾക്കാനും അത് കുറച്ചൊക്കെ സ്വാധിനിക്കാനും കാരണമായിട്ടുണ്ട്. ജീവിതത്തിൽ പോകെ പോകെ പലതും കണ്ടു, കേട്ടു, പഠിച്ചു .കുറച്ചൊക്കെ മുതിർന്നപ്പോൾ നല്ലതു ചെയ്താൽ നല്ലത് കിട്ടും എന്ന് മാറി ബുദ്ധിമുട്ടുകൾക്കു ശേഷം മികച്ച ഒരു ലൈഫ് കിട്ടും എന്നും വളരെ മികച്ച കാര്യങ്ങൾ സംഭവിക്കും എന്നും കേൾക്കാൻ തുടങ്ങി. അത് മനസ്സിൽ കയറുകയും ചെയ്തു. ജീവിതം അത്ര തൃപ്തികരം അല്ലെങ്കിലും ചെയ്ത തെറ്റുകൾ ക്ഷമിച്ചു നമ്മൾ ചെയ്ത എന്തെങ്കിലും നല്ലത് പരിഗണിച്ചു ദൈവം ഒരു ബെറ്റർ ലൈഫ് തരും എന്ന് പ്രതീക്ഷിക്കാൻ തുടങ്ങി. പ്രത്യേകിച്ച് നല്ലതും ചീത്തയും തിരിച്ചറിയുന്ന കാലം മുതൽ. ഒരുപാട് നല്ലത് ചെയ്തില്ലെങ്കിലും മറ്റുള്ളവർക്ക് ദോഷം വരാത്ത രീതിയിൽ ജീവിക്കാൻ ശ്രമിച്ചു തുടങ്ങി.പിന്നീട് പല കാര്യങ്ങളും വന്നു.

പണ്ട് മുതലേ സിനിമ ഇഷ്ടം ആണ്. ജീവിതത്തിൽ സന്തോഷം നൽകിയ ഒരു ഘടകം അതായിരുന്നു. എന്നിരുന്നാലും സിനിമയിൽ ഒരു ലൈഫ് വേണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കാരണം അത് മനുഷ്യന്റെ കഥയാണല്ലോ. ഞാൻ നേരത്തെ പറഞ്ഞ ആ പ്രതീക്ഷയും മനസ്സിൽ ഇട്ടു ഈ ഇരുപത്തെഴാം വയസിൽ എത്തി നിൽക്കുമ്പോൾ ഞാൻ മനസിലാക്കിയ കുറച്ചു കാര്യങ്ങൾ ഉണ്ട്. അത് ഞാൻ പഠിച്ചത് ലൈഫിലെ അനുഭവങ്ങളിൽ നിന്നും കുറച്ചൊക്കെ സിനിമയിൽ നിന്നും ആണ്. ആ മനസിലാക്കിയ കാര്യങ്ങൾ കണ്ട സിനിമയിലെ കറച്ചു കഥാപാത്രങ്ങളെയാണ് ഞാൻ പറയാൻ പോകുന്നത്

[ ] 1≈ Lylla,Teefs,Floor (GoG vol- 3)

ഈ സിനിമ കണ്ടപ്പോൾ മുതൽ ഒരുപാട് ഇഷ്ടമാണ് ഇവരെ. ചെറുപ്പത്തിൽ തന്നെ ഫാമിലിയും ജീവിത പരിസരവും വിട്ട് ഹൈ എവലൂഷ്യനറിയുടെ അടുത്ത് ഏറ്റപ്പെട്ടവരാവാം ഇവർ. എക്സ്പരിമെന്റ് (ബോഡി പാർട്ട്‌ വെട്ടി മാറ്റി cybernetic compound വക്കുക ) മൂലം ഉള്ള കഷ്ടതകളും കൂട്ടിലടക്കപ്പെട്ട ജീവിതവും മനസ്സിൽ ഉള്ളപ്പോഴും അവിടേക്കു വരുന്ന റോക്കറ്റിനെ നല്ല രീതിയിൽ പരിഗണിച്ചിട്ടുണ്ട്, ആശ്വസിപ്പിച്ചിക്കുന്നുണ്ട് . ചിലപ്പോൾ റോക്കറ്റിൽ തങ്ങളെ തന്നെ കണ്ടിട്ടുണ്ടാവാം. ഇത്രയുമൊക്കെ അനുഭവിക്കുമ്പോഴും ആരവിടെ സന്തോഷം കണ്ടെത്തുന്നുണ്ട് കാരണം ‘പ്രതിക്ഷ’. മികച്ച ഒരു ജീവിതം ഉണ്ടാകും എന്ന പ്രതിക്ഷ. അതിനു താങ്ങായി നിൽക്കുന്നത് അവരുടെ ഫ്രണ്ട്ഷിപ്പും. സ്വപ്നം കണ്ട ലോകത്തെ കുറിച്ച് തമ്മിൽ പറയുന്നു.

അവിടെ ചെല്ലുമ്പോൾ ഇപ്പോൾ ഉള്ളതുപോലെ നമ്പറിൽ അറിയപ്പെടാതിരിക്കാൻ പേരുകൾ കണ്ടെത്തുന്നു.അവർ സ്വപനം കണ്ട ലോകം കിട്ടും. എന്ന പ്രതീക്ഷയിൽ.പക്ഷെ ഹൈ എവലൂഷ്യനറി അവരെ കൊല്ലാൻ തീരുമാനിക്കുമ്പോൾ റോക്കറ്റ് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും. അവരുടെ വിധിക്കു മാറ്റം ഒന്നും ഉണ്ടാകുന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചത് അവരുടെ തെറ്റും അല്ലല്ലോ .എനിക്ക് ഇവർ മെച്ചപ്പെട്ട ജീവിതത്തിനു 100% അർഹരാണ്. പക്ഷെ അവർക്കു അത് കിട്ടുന്നില്ല. ചിലപ്പോൾ ഇവിടെ ഉള്ളതിനേക്കാൾ കൂടുതൽ അവർ അർഹിക്കുന്നുണ്ടാവും

[ ] 2≈ Eduard Delacroix (GREEN MILE )

വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി. അതിനുവേണ്ടി കാത്തിരിക്കുന്നു. സെല്ലിലെ അയാളുടെ ജീവിതത്തിലേക്ക് ഒരു എലി കടന്നു വരുന്നു. അതിനു അയാൾ ഭക്ഷണം കൊടുക്കുന്നു, അയാൾ കൈ വിരിക്കുമ്പോൾ കയ്യിൽ കൂടി അവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നു, അയാൾ ഉരുണ്ട താടികഷ്ണം ഇടുമ്പോൾ അവൻ ഉന്തി തിരിച്ചു കൊണ്ട് വരുന്നു, അവർ ചങ്ങാത്തത്തിൽ ആകുന്നു. അവനു കിടക്കാൻ സ്ഥലം ഒക്കെ ഒരുക്കി കൊടുക്കുന്നു. അയാൾ ആ എലിക്കു ഒരു പേര് കണ്ടെത്തുന്നു Mr. Jingles. ശിക്ഷ നടപ്പാക്കുന്ന ദിവസം അയാൾ ആകുലപെടുന്നത് ജിംങ്ങൾസിനെ ഓർത്താണ്. ഞാൻ പോയാൽ ഇവൻ എന്ത് ചെയ്യും, സന്തോഷമായിട്ട് ഇരിക്കുമോ. ഒരുപക്ഷെ പേഴ്‌സി അതിനെ കൊന്നു കളയും എന്ന് പേടിച്ചിട്ടുണ്ടാവും. പൗളും ബ്രൂട്ടസും ചേർന്ന് അയാളെ ആശ്വസിപ്പിക്കുന്നു. നമുക്ക് ഇവനെ മൗസ് വില്ലയിലേക്ക് അയയ്ക്കാം, ഇവന് അവിടെ ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടാവും, എന്ന് പറയുന്നു. അതും വിശ്വസിച്ചു വളരെ സന്തോഷത്തോടെ ആ മനുഷ്യൻ മരണത്തിനായിട്ട് ഗ്രീൻ മൈലിലേക്കു നടക്കുന്നു. പക്ഷെ മരണത്തിനു തൊട്ടുമുൻപ് ആ മനുഷ്യൻ അറിയുന്നു അവർ പറഞ്ഞത് കള്ളമാണ്.മൗസ് വില്ല എന്ന് പറയുന്ന സ്ഥലം ഒന്നും ഇല്ല. അത് അയാളെ വേദനിപ്പിച്ചിട്ടുണ്ടാവും തീർച്ചയായിട്ടും.അതും മനസിലിട്ടാണ് ആ മനുഷ്യൻ വളരെ ദയനീയമായ മരണത്തിന് കീഴടങ്ങുന്നത്

ചിലപ്പോൾ ഈ ജയിൽ വാസത്തിനു ഇടയിൽ ആയിരിക്കും സഹജീവിയെ മതിക്കുക എന്ന കാര്യത്തെ കുറിച്ച് കൂടുതൽ ചിന്തിച്ചിട്ടുണ്ടാവുക. ആ സെല്ലിലെ ഏകാന്ത വാസത്തിൽ അയാൾക്ക്‌ കിട്ടിയ ഒരു കൂട്ടും ആയിരിക്കാം അത്. ഒരു കൈയബദ്ധത്തിൽ പറ്റിയ തെറ്റായിരിക്കാം. അതിന്റെ പേരിൽ വേണ്ടുവോളം പശ്ചാത്തപിച്ചിട്ടുണ്ടാവും മാപ്പ് അപേക്ഷിച്ചിട്ടുണ്ടാവും. അവിടെ കിടന്നു അയാൾക്ക്‌ അതല്ലേ ചെയ്യാൻ പറ്റൂ. അയാൾക്ക്‌ ഇനിയും ഒരു ചാൻസ് ഒന്നും കിട്ടില്ലല്ലോ. അതിനു വേണ്ടി അയാൾക്ക്‌ കിട്ടിയ പിടിവള്ളിയായിരിക്കാം ആ എലി. അത് അയാളെ വളരെ സന്തോഷിപ്പിക്കുന്നു. ഞാൻ പോയാലും അവനു ഇനിയും നല്ല ജീവിതം ഉണ്ടല്ലോ എന്ന സന്തോഷത്തിൽ മരിക്കാം എന്ന് അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാവാം. ‘പ്രതീക്ഷിച്ചിട്ടുണ്ടാവാം ‘. ആ പ്രതീക്ഷിച്ചതു ഇല്ലെങ്കിലും അല്പം ദയയുള്ള ഒരു മരണം എങ്കിലും അയാൾ അർഹിച്ചിരുന്നു

പറഞ്ഞു വന്ന കാര്യം പ്രതീക്ഷയാണല്ലോ. കഷ്ടകാലത്തും നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. മികച്ചകാര്യങ്ങൾ സംഭവിക്കും, മിറക്കിൾ വലതും ജീവിതത്തിൽ കടന്നു വരും എന്നാ പ്രതിക്ഷ.പ്രശ്നങ്ങളുടെ തുടക്കകാലത്തു ബുദ്ധിമുട്ടായിരിക്കും. പക്ഷെ വഴിയേ ചില താങ്ങുകൾ കിട്ടും പിടിച്ചു നില്ക്കാൻ. ലൈലക്കും ടീഫ്‌സിനും ഫ്ലോറിനും അവരുടെ സൗഹൃദം പോലെ, എഡ്‌വാർഡിനു ആ എലി പോലെ.ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം പക്ഷെ വിട്ട് കളയരുത്. കാരണം ഈ ബെറ്റർ ലൈഫ്, മിറക്കിൾ അതൊരു മിഥ്യയാണ്. അങ്ങനൊന്നില്ല. നമ്മൾ പൊരുത്തപ്പെട്ടു പോകുന്നു എന്ന് മാത്രം. അതിനു സഹായിക്കുന്നത് ഇത് പോലുള്ള ചെറിയ കാര്യങ്ങൾ ആണ്. ചിലപ്പോൾ ബെറ്റർ ലൈഫ് കിട്ടുന്നവർ ഉണ്ടാവും. കണ്ടെത്തുന്നവരും ഉണ്ടാവും . എന്നാലും ഇപ്പോഴും എന്റെ ഉള്ളിൽ ആ ചെറിയ പ്രതീക്ഷകൾ ഉണ്ട്. പക്ഷെ അതില്ലാതാവുന്ന നിമിഷം എന്റെ ലൈഫിലെ WORST ഫേസും തുടങ്ങും.വീണ്ടും പറയുന്നു’ പ്രതീക്ഷ ‘നല്ലതാണ്

Nb: ഇതെന്റെ പോയിന്റ് ഓഫ് വ്യൂ ആണ്. ഒരുപാട് പേർക്ക് മാറ്റം കാണും

You May Also Like

“ഈ ലോകം തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു വമ്പന്‍ ഐഡിയ “

‘പൂക്കാലം’ ക്യാരക്ടർ പോസ്റ്റർ. വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ…

പത്താനെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി ജവാൻ മാറുകയാണ്

ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രം വെള്ളിത്തിരയിൽ എത്തിയിട്ട് നാല് ദിവസമായി, ലോകമെമ്പാടും 1000 കോടിയിലധികം…

ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റീലിസിംഗ് തീയതി മാറ്റി, കാരണം കാലാവസ്ഥ

ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ…

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

Sanuj Suseelan രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും കണ്ടു. ഫിയദോർ ദസ്തയേസ്‌കിയുടെ ഇതേ…