ധർമ്മം അർഥം മോക്ഷം ഇത്രേം മതിയോ ? എന്തേ കാമത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല ?

73

Shintose Bharathiയുടെ പോസ്റ്റ്

ധർമ്മം അർഥം മോക്ഷം എന്നീ വിഷയങ്ങളെ കുറിച്ച് വളരെയേറെ ചർച്ചകൾ നടക്കുന്നുണ്ട് എന്ത് കൊണ്ട് കാമമെന്ന വിഷയത്തെ കുറിച്ച് ഇവിടെ ആരും സംസാരിക്കുന്നില്ല .ശരിയാണ് കാമമെന്നത് നാല് പുരുഷാർത്ഥങ്ങളിൽ പ്രധാനപെട്ടത് തന്നെയാണ് .നാല് പുരുഷാർത്ഥങ്ങൾക്കും തുല്യമായ സ്ഥാനം തന്നെയാണ് ഉള്ളത് .അതിനാൽ കാമത്തെ കുറിച്ചും പറയേണ്ടത് തന്നെയാണ് .അതിനെ ഒഴിച്ച് നിർത്തികൊണ്ടുള്ളൊരു ജീവിതം ഒരവിടെയും തന്നെ സാധ്യമല്ല .കാമമെന്നത് പ്രകൃതിയുടെ താളമാണ് അതിനാൽ നാമതിനെ വിധിയാം വണ്ണം മനസിലാക്കേണ്ടതുണ്ട് .പ്രകൃതി എന്നാൽ ശിവ ശക്തി സാമരസ്യ ഐക്യമായാണ് വാസ്തവത്തിൽ മനസിലാക്കേണ്ടത് .കാ” എന്നാൽ ശിവനും “മ എന്നാൽ ശക്തിയുമാണ് അത് രണ്ടിന്റെയും സംയോഗമാണ് വാസ്തവത്തിൽ കാമമെന്ന വാക്കിന്റെ അർത്ഥം .അതുകൊണ്ടാണ് ശിവനെ കാമേശ്വരനായും ദേവിയെ കാമേശ്വരിയായും വാഴ്ത്തപെടുന്നത് .ഇനി 51 എന്ന സംഖ്യയുടെ അർത്ഥവും കാമവുമായി തന്നെ ബന്ധപെട്ട് കിടക്കുന്നു .

Sex and Hinduism“കപടയാതി പരൽ പേരുകൾ ” അഥവാ അക്ഷരസംഖ്യ പരിശോധിക്കുകയാണെങ്കിൽ അതിലെ അർഥം 51 എന്നാണ് .51 ശക്തി പീഠങ്ങളെ കുറിച്ചാവാം 51 അക്ഷരങ്ങളെ കുറിച്ചാവാം. ഇതൊക്കെ തന്നെ നോക്കുകയാണെങ്കിൽ പ്രകൃതിയുമായി വളരെ സാമരസ്യപെട്ട് കിടക്കുന്നതാണ്.കാമമെന്നാൽ പ്രകൃതി തന്നെയാണ് പ്രകൃതി പ്രസവിത്രിയാണ് അത് കൊണ്ട് തന്നെ അതിന്റെ ധർമ്മം വളരെയേറെ അർത്ഥവത്താണ് വളരെയേറെ പ്രശംസനീയമാണ് .അതിനാൽ കാമത്തെ കുറിച്ചും ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്

പരമ പുരുഷാർത്ഥം മോക്ഷമാണെങ്കിലും കാമവും മുഖ്യമായ പങ്കു വഹിക്കുന്നുണ്ട് .അതിനാൽ കാമത്തെ ഉദ്ധീപിപ്പിക്കാൻ കാമോത്സവങ്ങൾ നടത്തിയിരുന്നു .പാശ്ചാത്യ മാതൃകയിലുള്ള വാലെന്റയിൻ day അല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.അനുഷ്ടാന പരമായ ചില കാര്യങ്ങളാണ് ഇതെല്ലാം തന്നെ .ദീർഘ സൗമംഗല്യ സിദ്ധിക്കും ഉത്തമ പുരുഷനെ ലഭിക്കുവാനുമായി ഭർതൃമതികളും കന്യകമാരും എല്ലാം തന്നെ കാമോത്സവം നടത്തിയിരുന്നു അതിന്റെ ഒരു ആവിഷ്കാരമാണ് തിരുവാതിര വൃതം എന്നത് . അതേ പോലെ ഗണികമാരും ദേവാദാസികളും ഇത് നടത്തിയിരുന്നു .

Can Kratom Enhance Sex? - EntheoNationകേരള സാഹിത്യം പരിശോധിക്കുകയാണെങ്കിൽ ഏറ്റവും പൗരാണികമായ കൃതികളുടെ പട്ടികയിൽ പെടുന്നതാണ് “ഉണ്ണി ചിരുതേവി ചരിതം” “ഉണ്ണിയാടി ചരിതം” ” ചന്ദ്രോത്സവ പ്രബന്ധം” എന്നിവയൊക്കെ.ദേവാദാസിമാർ നടത്തുന്ന കാമോത്സവത്തിന്റെ പേരാണ് ചന്ദ്രോത്സവം . ചന്ദ്രോത്സവം നടത്തിയെങ്കിൽ മാത്രമേ ഒരു ദേവാദാസിക്ക് സമുന്നതമായ കീർത്തി ലഭിക്കുകയുള്ളൂ എന്നാണ് പറയപ്പെടുന്നത് .ഒരുകാലത്ത് ദേവാദാസിമാർക്ക് കേരളത്തിൽ അനുവദിക്കപ്പെട്ടത് അത്രക്കും സമുന്നതമായ സ്ഥാനമാനങ്ങളായിരുന്നു .രാജാമ്മന്മാരും തമ്പുരാക്കന്മാരും കോവിലകങ്ങളിലാണ് വസിച്ചിരുന്നത് അതുപോലെ ദേവാദാസിമാർ വസിച്ചിരുന്ന ഇടവും കോവിലകങ്ങൾ പോലെ തന്നെ കണക്കാക്കപെട്ടിരുന്നു .അവർ അവരുടെ കാമമെന്ന പുരുഷാർത്ഥം പ്രയോഗിച്ച് 64 കലാ വിദ്യകളും പ്രാവീണ്യം നേടി പ്രതേകിച്ച് സംഗീതം നൃത്തം പോലുള്ള കലകൾ അഭ്യസിച്ച് ദേവ പ്രീതിക്കായി ആടുകയും പാടുകയും ചെയ്തവരായിരുന്നു .

How the Kama Sutra and colonial legacy still impact the sexuality of young  Hindus today - ABC Newsഒരിടകാലത്ത് സമൂഹം അവരെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഉള്ളത് ശരി തന്നെ എങ്കിലും അവർ വളരെയേറെ സ്വൈര്യചാരിണികൾ തന്നെയായിരുന്നു . 64 കലകൾ പ്രയോഗിക്കുന്നത് തന്നെ അതെല്ലാം”കാമ ശാസ്ത്രത്തിന്റെ ഭാഗമാണെന്നത് കൊണ്ട് തന്നെയാണ് .ചന്ദ്രോത്സവ പ്രബന്ധത്തിൽ “മേദനി വെണ്ണിലാവ്” എന്ന ദേവദാസി വളരെ വിപുലമായ രീതിയിൽ ഒരു ചന്ദ്രോത്സവം നടത്തിയതായി പറയപ്പെടുന്നു.അതിലെ സൗന്ദര്യം തുളുമ്പുന്ന വർണ്ണനകളാണ് ആ പ്രബന്ധത്തിൽ ഉടനീളം അവതരിക്കപ്പെട്ടിരിക്കുത് .

ദേവാദാസിമാർ ചെയ്യേണ്ട അനുഷ്ടാനമാണ് ഇത് അത് ചെയ്തെങ്കിൽ മാത്രമേ ഒരു ദേവാദാസിക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കുകയുള്ളൂ .പിന്നെ ഗണികമാർക്ക് സമൂഹത്തിൽ വലിയ സ്ഥാനം കൊടുക്കാൻ പഴയ രാജാക്കന്മാർ ശ്രമിച്ചിരുന്നു പ്രതേകിച്ച് ചാണക്യന്റെ കാലഘട്ടത്തിൽ .ചാണക്യൻ ചന്ദ്രഗുപ്ത മൗര്യന്റെ മന്ത്രിയായതോട് കൂടിയാണ് അവരെ അംഗീകരിക്കുകയും ഗണികമാർക്ക് നികുതി നിശ്ചയിക്കുകയും ഗണികോദ്യോഗസ്ഥൻ എന്നൊരാളെ നിയമിക്കുകയും ചെയ്തതായി പറയുന്നത് .
ഇത്തരത്തിൽ അവർക്ക് സമൂഹത്തിൽ വളരെയേറെ സ്ഥാനമാനങ്ങൾ നൽകി ബഹുമാനിച്ചിരുന്നു ഇവരെല്ലാം തന്നെ 64 കാമ കലാ വിദ്യകളിലും പ്രാവീണ്യം നേടിയവരായിരുന്നു അത് തന്നെയായിരുന്നു അവരുടെ കൃത്യതയും .ഇനി സുമംഗലിമാരും കന്യകമാരും കാമോത്സവങ്ങൾ നടത്തി വന്നതിന് പുറകിലും ഒരു കഥയുണ്ട് എന്താണെന്ന് വച്ചാൽ കാമദേവൻ ശിവന്റെ ക്രോധാഗ്നിയിൽ ദഹിച്ചതായ ഒരു കഥ ഏവർക്കും അറിയുമായിരിക്കും .

52 SHIVU P SKETCH ideas | lord shiva painting, shiva art, drawingsഹിമാലയ സാലുക്കളിൽ തപസ്സ് ചെയ്യുന്ന ശിവനെ വശികരിക്കാൻ ശുശ്രൂഷിക്കാനെന്നവ്യാജേന പാർവതി അങ്ങോട്ട് പോയി .”സഞ്ചാരിണി പല്ലവനി ലതേവ”അതായത് സഞ്ചരിക്കുന്ന വള്ളി എന്നപോലെ പല്ലവങ്ങളും കുസുമങ്ങളുമെന്ന പോലെ ദേവി അങ്ങോട്ട് പോയതായാണ് വർണ്ണന . ഈ അവസരത്തിൽ ഇന്ദ്രന്റെ പ്രേരണയാൽ കാമദേവൻ അവിടെ ഒളിഞ്ഞിരുന്ന് ശിവന്റെ നേർക്ക് “സമ്മോഹന അസ്ത്രം” പ്രയോഗിച്ചുവെന്നും പറയുന്നു .ശിവന് പാർവതി ദേവിയിൽ അനുരാഗം ജനിച്ചെങ്കിലേ സുബ്രഹ്മണ്യൻ എന്ന പേരിൽ ഒരു കുഞ്ഞ് ജനിക്കുകയുള്ളെന്നും താരകാസുരൻ തുടങ്ങിയ അസുരന്മാരെ വധിക്കാൻ കഴിയുകയുള്ളുവെന്നും ഇന്ദ്രൻ മനസിലാക്കിയിരുന്നു പാർവതി ദേവി അവിടേക്ക് എത്തിയപ്പോൾ സാമ്മോഹനമെന്ന അസ്ത്രം പ്രയോഗിച്ച അവസരത്തിൽ ശിവന് വികാര വിക്ഷേപങ്ങൾ ഉണ്ടായതായും പറയുന്നു .കുമാര സംഭവത്തിൽ വളരെ മനോഹരമായി അത് വിവരിച്ചിരിക്കുന്നു .
“ഹരസ്തു കിഞ്ചിത് പരിലുക്ത ധൈര്യാ
ചന്ദ്രോദയാരാംഭൈ ഭാസു രാശി ”
“ഉമാ മുഖേ ബിംബ ഫലാതരോഷ്ട്ടെ
വ്യാപാരയാ മാസ വിലോചനാനി ” എന്നിങ്ങനെ..

അതായത് ശിവനാവട്ടെ ധൈര്യം നഷ്ടപെട്ട് ചന്ദ്രോദയ സമയത്ത് കടലിൽ എങ്ങനെയാണോ വേലിയേറ്റമുണ്ടായി തീരുന്നത് അതേ പോലെ വികാര വിക്ഷേപങ്ങക്ക് അടിമപെട്ട് തന്റെ 3 കണ്ണുകളും പാർവതിയുടെ നേർക്ക് വ്യാപരിപ്പിച്ചു എന്നും പറയുന്നു .പെട്ടന്ന് ശിവന് ഉൾക്കാഴ്ച്ച ഉണ്ടായി എന്തുകൊണ്ടാണ് തനിക്ക് ഇങ്ങനെ ഒരു വികാരം ഉണ്ടായി തീർന്നതെന്ന് ചിന്തിച്ചു അതിന്റെ കാരണം തിരക്കിയപ്പോളാണ് വള്ളി പടർപ്പുകളിൽ ഒളിഞ്ഞിരിക്കുന്ന കാമദേവനെ കാണുവാനായത് ഉടൻ ശിവനിൽ
ക്രോധം ജ്വലിക്കുകയും ക്രോധാഗ്നി മൂന്നാം കണ്ണിലൂടെ പ്രവഹിച്ച് കാമനെ ഭസ്മമാക്കുകയും ചെയ്യുന്നു .ഇത് കണ്ട കാമ വധുവായ രതി ദേവി മോഹാലസ്യപെട്ട് വീണുപോവുന്നു, ശേഷം മോഹനത്തിൽ നിന്നും ഉണർന്ന അവർ ശിവന് അരികിലേക്ക് ചെന്ന് കാമനെ പുനർജീവിപ്പിക്കണമെന്ന് അപേക്ഷിക്കുന്ന ഒരു രംഗമുണ്ട് .അതെല്ലാം തന്നെ വളരെ ശൃംഗാര്യ വർണ്ണനകളോട് കൂടിയാണ് കാളിദാസൻ അവതരിപ്പിച്ചിരിക്കുന്നത് ..
“രതിയുടെ” അപേക്ഷ പ്രകാരം കാമദേവനെ
പുനർജനിപ്പിക്കാമെന്ന് ശിവൻ വാക്ക് നൽകുന്നു

ഇനി രണ്ട് തരത്തിലുള്ള പുനർജനി പുരാണങ്ങളിൽ പറഞ്ഞു വരുന്നുണ്ട് .ഒന്ന് എന്താണെന്ന് വച്ചാൽ കാമദേവന്റെ ചിതാഭസ്മത്തിൽ നിന്നും ഉണ്ടായ അസുരനാണ് “ഭണ്ടാസുരൻ” അവനെ നിഗ്രഹിക്കുവാൻ വേണ്ടിയാണ് ലളിത ദേവി അവതരിച്ചത് .ഭണ്ടാസുരൻ തപസ്സ് ചെയ്ത് വരം വാങ്ങിയത് മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും ഒരുമിച്ച് കാണുവാൻ കഴിയുന്ന സമയത്ത് മാത്രമേ താൻ വധിക്കപ്പെടാൻ കഴിയൂ എന്നുമാണ് ..അങ്ങിനെ ദേവി തന്റെ 10 കൈ വിരലുകളിൽ നിന്നും വിഷ്ണുവിന്റെ 10 അവതാരങ്ങളെ കാണിച്ചു കൊടുത്തു കൊണ്ട് അസുരനെ നിഗ്രഹിക്കുന്നു .ശേഷം ദേവി കാരുണ്യത്താൽ ആ മൃദദേഹത്തിൽ നിന്നും കാമൻ പുനർ ജനിച്ചു എന്നതാണ് ഒരു കഥ .

മറ്റൊരു കഥ എങ്ങിനെയെന്നാൽ കാമദേവൻ പിന്നീട് ശ്രീകൃഷ്ണ പുത്രനായി പ്രത്യുപ്ദ്യൂമനൻ എന്ന പേരോട് കൂടി ജനിച്ചു എന്നുമാണ്. അങ്ങിനെ കൃഷ്ണ പുത്രനായി ജനിക്കുന്ന കഥയാണ് തിരുവാതിരക്ക് ഉള്ളത് .തിരുവാതിര വൃതം സുമംഗലിമാരും കന്യകമാരും ആചരിക്കാറുണ്ട് അന്നത്തെ ദിവസം തിരുവാതിര കുളി കുളിച്ച് തുടങ്ങുന്ന അനുഷ്ടാനങ്ങളെല്ലാം തന്നെ അതിലുണ്ട് . ആ തിരുവാതിര കളിയാവട്ടെ യഥാർത്ഥത്തിൽ കാമോത്സവമാണ് കാമനെ “ഉദ്ധീപിപ്പിക്കുവാൻ “അല്ലെങ്കിൽ “ഉജ്ജീവിപ്പിക്കുവാനുള്ള ഉത്സവമായാണ് പറയപ്പെടുന്നത്. സദാശിവന് വളരെ പ്രാധാന്യമുള്ള ദിവസവുമാണ് തിരുവാതിരയെന്ന് പറയുന്നു .അതേ അവസരത്തിൽ കാമദേവനെ പുനർജനിപ്പിക്കുന്നതിന്റെ ഓർമ ദിവസം കൂടിയാണ് അത് .അങ്ങിനെയെങ്കിലും അവിടെ പാടി സ്തുതിക്കുന്നത് ശ്രീകൃഷ്ണനെയാണ് പങ്കജാക്ഷൻ കടൽ വർണ്ണൻ വാസുദേവൻ തുടങ്ങിയ പാട്ടുകളിലൂടെ ശ്രീകൃഷ്ണനെ സ്തുതിക്കുന്നു .ഇവിടെ ശിവനും കാമനും ശ്രീകൃഷ്ണനുമൊക്കെ തന്നെ ഒന്നായി തീരുന്ന അവസ്ഥയാണ് കാണുന്നത് .എല്ലാറ്റിനെയും സ്തുതിച്ച് കൊണ്ട് കാമനെ പുനർജനിപ്പിക്കുക എന്ന സങ്കല്പത്തോടൊപ്പം മനുഷ്യനിലെ “കാമ കാമനകളെ ഉദ്ധീപിച്ച് സന്തോഷം നിറഞ്ഞ സ്ത്രീ പുരുഷ ബന്ധത്തെ പ്രതീകവത്കരിച്ച ഉത്സവങ്ങളാണ് കാമോത്സവങ്ങൾ എല്ലാം തന്നെ .