Connect with us

Bollywood

Ship Of Theseus: ദേശീയ അവാര്‍ഡ്‌ നേടിയ ചിത്രത്തിന്റെ റിവ്യൂ

ആലിയ കമല്‍ എന്നാ അന്ധയായ ഫോട്ടോഗ്രാഫറാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്. കാഴ്ച്ചയില്ലായ്മ അവരിലെ ഫോട്ടോഗ്രാഫറക്ക് ഒരു പരിമിതിയാകുന്നില്ല. മറ്റു ഇന്ദ്രിയങ്ങളുടെയും, സാങ്കേതികതയുടെയും സഹായത്തോടെ അവര്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു.

 45 total views

Published

on

01

‘Does a ship whose every part has been replaced piece by piece remain the same ship in the end ?’

61 ആമത് ദേശീയ അവാര്‍ഡ്‌സില്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ആനന്ദ് ഗാന്ധിയുടെ Ship of Theseus മുംബൈ നഗരത്തിലെ സമകാലികമായ മൂന്ന് ജീവിതങ്ങളെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് ഗാന്ധിയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. ആനന്ദ് ഗാന്ധിയും സമീപ് ഗാന്ധിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആലിയ കമല്‍ എന്നാ അന്ധയായ ഫോട്ടോഗ്രാഫറാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്. കാഴ്ച്ചയില്ലായ്മ അവരിലെ ഫോട്ടോഗ്രാഫറക്ക് ഒരു പരിമിതിയാകുന്നില്ല. മറ്റു ഇന്ദ്രിയങ്ങളുടെയും, സാങ്കേതികതയുടെയും സഹായത്തോടെ അവര്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു. കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവുന്നതോടെ അവര്‍ക്ക്പിന്നീട്കാഴ്ച്ച ലഭിക്കുന്നു. എന്നാല്‍ ‘കാഴ്ച്ച’ എന്ന അനുഭവം അവരിലെ ഫോട്ടോഗ്രാഫറുടെ സര്‍ഗ്ഗാത്മകതക്ക് സഹായമാവുകയല്ല ചെയ്യുന്നത്. മറിച്ച് ചിത്രങ്ങള്‍ പകര്‍ത്താനാകതെ അവരുടെ മനസ്സ് പരിമിതപ്പെടുന്നു.

02

മൃഗങ്ങളിലെ മരുന്ന് പരീക്ഷണങ്ങള്‍ക്ക് എതിരെ വാദിക്കുന്ന മൈത്രേയന്‍ എന്ന സന്യാസിയാണ് മറ്റൊരു കഥാപാത്രം. വൈദ്യപരിശോധനയില്‍ ലിവര്‍ സിറോസ്സിസ് ആണെന്ന് തിരിച്ചറിയുന്നതോടെ തുടര്‍ ചികിത്സയും, കരള്‍ മാറ്റിവെക്കാനും ഡോക്ടര്‍ നിര്‍ദേശിക്കുന്നു. ഏതൊരു ജീവിക്കും അതിന്റേതായ സ്വാതന്ദ്ര്യം ഉണ്ടെന്നും, ഒന്നിനെയും ഹനിക്കാന്‍മനുഷ്യന്അവകാശമില്ല എന്നും വിശ്വസിക്കുന്ന സാധുവായഅയാള്‍ മൃഗങ്ങളെ പരീക്ഷണവിധേയമാക്കി നിര്‍മിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാന്‍ എങ്ങനെ തയാറാകും? തന്റെ ആദര്‍ശങ്ങള്‍ക്ക് അത് എതിരാകുമ്പോഴും ഒടുവില്‍ സമ്മതിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നുണ്ട്.

03

നവീന്‍ എന്ന യുവ സ്‌ടോക്ക് ബ്രോക്കരാണ് മൂന്നാമത്തെ കഥാപാത്രം. പണമുണ്ടാക്കുന്നതിലാണ് അയാള്‍ക്ക് താല്‍പര്യം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിദേയനായ അയാളില്‍ ശങ്കര്‍ എന്ന സാധാരണക്കാരനില്‍ നിന്നും അപഹരിക്കപെട്ട വൃക്കയാണോ തന്നില്‍ ഉള്ളത് എന്ന സംശയം ഉടലെടുക്കുന്നു. പിന്നീടുള്ള അയാളുടെ അന്വേഷണങ്ങള്‍ ചിത്രം പറയുന്നു.

04

ഒരു പഴയ കപ്പലിന്റെ ഭാഗങ്ങള്‍ ഓരോന്നായി മാറ്റിവെക്കുന്നതിലൂടെ അതൊരു പുതിയ കപ്പലാകുന്നെങ്കില്‍ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മനുഷ്യനും പുതിയ വ്യക്തിയാവുകയല്ലേ, എന്ന വിരോധാഭാസത്തിലേക്ക് ചിത്രം എത്തി നില്‍ക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങളില്‍ ശാഠൃം പിടിക്കുന്നവരാണ് മൂന്ന് കഥാപാത്രങ്ങളും.അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെമൂന്ന് പേരും ഇതുവരെയുള്ള അവരുടെ കാഴ്ച്ചപാടില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും മാറുകയാണ്.അവരിലെ ‘പുതിയ’ മനുഷ്യര്‍ എങ്ങനെയെല്ലാം വ്യത്യസ്തരാകുന്നു ? മൂന്ന് പേരെയും ഒരുമിപിക്കുന്ന ഘടകം എന്താവാം ? ഉത്തരം ചിത്രം നല്‍കുന്നുണ്ട്.

Advertisement

സംവിധായകന്‍ എന്ന നിലയില്‍ ചിത്രത്തെ കുറിച്ച് വ്യക്തമായ ധാരണ ആനന്ദ് ഗാന്ധിയില്‍ ഉണ്ട്. Aida El kashef ,Neeraj Kabi, Sohum Shah എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ പ്രകടനമെല്ലാം തന്നെ മികവുറ്റതായി. 3 വര്‍ഷ കാലം കൊണ്ടാണ് ചിത്രം പൂര്ത്തിയാക്കിയത്. പ്രേക്ഷകന്റെ കേവല ബുദ്ധിയെ പരീക്ഷിക്കാത്ത ചിത്രങ്ങള്‍ വല്ലപ്പോഴുമായി ചുരുങ്ങി കൊണ്ടിരിക്കുന്ന ഒരു ചലച്ചിത്ര വ്യവസായത്തില്‍ വ്യത്യസ്തമാകുന്നു ചിത്രം.

 46 total views,  1 views today

Continue Reading
Advertisement

Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement