Connect with us

Humour

ശീർഷാസനം ഒരു നല്ല അഭ്യാസമല്ല

ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ചെറിയ ദ്വീപാണ് ഉക്കിടിനാട് . ഈ നാട്ടിലെ ആളുകൾ എല്ലാം തലമുറകൾക്ക് മുൻപ് തൊട്ടടുത്തുള്ള മറ്റു രാജ്യങ്ങളിൽ നിന്നും കുടിയേറി വന്നവരാണ്

 69 total views

Published

on

ശീർഷാസനം ഒരു നല്ല അഭ്യാസമല്ല.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ചെറിയ ദ്വീപാണ് ഉക്കിടിനാട് . ഈ നാട്ടിലെ ആളുകൾ എല്ലാം തലമുറകൾക്ക് മുൻപ് തൊട്ടടുത്തുള്ള മറ്റു രാജ്യങ്ങളിൽ നിന്നും കുടിയേറി വന്നവരാണ്. തമ്മിൽ തല്ലും അലമ്പും ഇല്ലാതെ എല്ലാവരും തുല്യരായി ജീവിക്കണം എന്നതാണ് ഉക്കിടിദ്വീപിലെ ഒരു അലിഖിത നിയമം. ഇത് അവിടെയുള്ള ആളുകൾ മിക്കവരും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തു പോയിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്തുള്ള രാജ്യങ്ങൾ ഉക്കിടിദ്വീപിനെ ആക്രമിച്ചു നശിപ്പിക്കണമെന്ന് തീരുമാനിച്ച് നിരന്തരമായി ആക്രമണങ്ങൾ നടത്താൻ തുടങ്ങിയത്. ഇതിനെതിരെ ഉക്കിടിദ്വീപ് നിവാസികൾ ആ ദ്വീപ് നിവാസികളിൽ ചിലർക്കെതിരെ നടത്തുന്ന അക്രമങ്ങളെ എതിർക്കാൻ തുടങ്ങി. ചിലർ അക്രമകാരികൾ ക്കെതിരെ അന്താരാഷ്ട്രതലത്തിൽ സംസാരിക്കാൻ തുടങ്ങി.

അങ്ങനെ ഉക്കിടിദ്വീപ് നിവാസികൾ തങ്ങൾക്കെതിരെ വരുന്ന ആക്രമങ്ങളെ ഒന്നിച്ച് നേരിടണമെന്ന തരത്തിൽ ഒരു അഭിപ്രായം രൂപപ്പെട്ടുവരുന്നു. എന്നാൽ ഇങ്ങനെ സംസാരിക്കുന്ന ദ്വീപിലെ പ്രശസ്തനായ വ്യക്തിയെ എങ്ങനെയെങ്കിലും തകർക്കണമെന്ന് മാത്രം ആലോചിച്ചു നടക്കുന്ന ജ്ഞാനപ്പൻ എന്നുപേരായ ഒരു വൃദ്ധൻ ഉണ്ടായിരുന്നു. അല്ലറ ചില്ലറ വൈദ്യം ഒക്കെ അറിയാമെങ്കിലും ഏഷണിയും പരദൂഷണവും ആയിരുന്നു ജ്ഞാനപ്പൻറെ പ്രധാന ജോലി.

ഒരു ദിവസം ജ്ഞാനപ്പന്റെ തലയിൽ ഒരു വിചിത്രമായ ആശയം ഉദിച്ചു. ഇനിമുതൽ ദ്വീപ് നിവാസികളെ ഖൂറിസ്ഥാൻ ആക്രമിച്ചാൽ ദ്വീപ് നിവാസികൾ അവരെ തിരിച്ച് ആക്രമിക്കാൻ പാടില്ല. കാരണം ദ്വീപിനെ ആക്രമിക്കുന്ന മുഴുവൻ ശത്രുക്കളുടെ 14% മാത്രമാണ് ഖൂറിസ്ഥാനിൽ ഉള്ളത്. ഇനി അഥവാ അവരെ നേരിടണമെന്ന് നിർബന്ധമുണ്ടെങ്കിൽ ഖൂറിസ്ഥാനിൽ നിന്നും മുൻപ് ഈ ദ്വീപിലേക്ക് കുടിയേറിയ ആളുകളുടെ പിൻഗാമികൾ മാത്രമായിരിക്കണം അവരെ എതിർക്കേണ്ടത്. അല്ലാതെ ഇപ്പോഴത്തെ സങ്കിസ്ഥാനിൽ നിന്നും മുൻപ് കുടിയേറി വന്ന ആളുകളുടെ പിൻഗാമികൾ അതേക്കുറിച്ച് വല്ലതും പറഞ്ഞാൽ അത് സങ്കിസ്ഥാന് വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.

ജ്ഞാനപ്പന്റെ വിചിത്ര വാദം കേട്ട് ഉക്കിടി ദ്വീപ് നിവാസികൾ അന്തംവിട്ടു. ദ്വീപ് നിവാസികളെ മുൻ ഖൂറിസ്ഥാനികൾ, മുൻ സങ്കിസ്ഥാനികൾ, മുൻ ഗോസ്പൽസ്ഥാനികൾ എന്നൊക്കെ ജാതി തിരിക്കുന്നത് ശരിയാണോ എന്ന് ആളുകൾ തമ്മിൽ തമ്മിൽ പറഞ്ഞു. പക്ഷേ ജാതി പറഞ്ഞുകൊണ്ട് മാത്രമേ ഈ പ്രശ്നത്തെ അഡ്രസ്സ് ചെയ്യാൻ പറ്റൂ എന്നാണ് ജ്ഞാനപ്പൻ തൻറെ കൂടെയുള്ള പരദൂഷണക്കമ്മിറ്റിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

ഇതിനെതിരായി ആരെങ്കിലും സംസാരിച്ചാൽ പ്രത്യേകിച്ചും എല്ലാത്തരത്തിലും സമത്വത്തോടെ ജീവിക്കുന്ന ദ്വീപിലുള്ള സ്ത്രീകൾ സംസാരിച്ചാൽ സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ ജ്ഞാനപ്പൻ ചേട്ടാ! ജ്ഞാനപ്പൻ ചേട്ടന്റെ ഒപ്പമിരുന്ന് സംസാരിക്കാൻ മാത്രം ദോ ഒരു പെണ്ണ് വന്നിരിക്കുന്നു. എന്ന് പറയും. അത് കേൾക്കുമ്പോൾ ജ്ഞാനപ്പൻ ഉത്തംഗപുളകിതനായി കോൾമയിര് കൊള്ളും.

അങ്ങനെയിരിക്കുമ്പോൾ ഒരു സ്ത്രീ ജ്ഞാനപ്പൻ ചേട്ടൻ പറയുന്നത് അങ്ങേയറ്റം വിലക്ഷണം ആണ് എന്നും ഇത്തരം ഉടായിപ്പുകളെ ഈ ദീപ് നിവാസികൾ പൂർണ്ണ അവജ്ഞയോടെ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. ഖൂറിസ്ഥാനെ ഖൂറിസ്ഥാനിൽ നിന്നും വന്നവരുടെ പിൻഗാമികൾ മാത്രം എതിർത്താൽ മതി എന്നു പറയുന്ന ജ്ഞാനപ്പൻ ചേട്ടൻ സങ്കിസ്ഥാനിൽ നിന്നും വന്നവരുടെ പിൻഗാമി ആണല്ലോ. അങ്ങനെയെങ്കിൽ ജ്ഞാനപ്പൻ ചേട്ടൻ സങ്കിസ്ഥാന് എതിരായി എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നു പറയാമോ എന്ന് ചോദിച്ചു.
അതിന് ജ്ഞാനപ്പൻ ചേട്ടൻറെ മറുപടി കേട്ട് ഉക്കിടിദ്വീപ് നിവാസികൾ അമ്പരന്നു.

Advertisement

അല്ലയോ മഹിളാരത്നമേ, ഞാൻ ഒരു പേടിത്തൂറി ആണ്. തിരിച്ച് ഒന്നും പറയില്ല എന്ന് ഉറപ്പുള്ള ആളുകളെ മാത്രമേ ഞാൻ ആക്രമിക്കൂ. അത് എന്നെ അറിയാവുന്ന എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യമാണ്. ഞാൻ ആ പണി കുറെ കാലമായി യാതൊരു മടുപ്പും കൂടാതെ ചെയ്തുവരികയുമാണ്. അല്ലാതെ ദേഹത്ത് മണ്ണ് പറ്റുന്ന ഒരു പണിക്കും എന്നെക്കൊണ്ട് വയ്യ.
ഇതുകേട്ട ജ്ഞാനപ്പന്റെ അനുയായികൾ, അയ്യോ ജ്ഞാനപ്പൻ ചേട്ടനെ എതിർത്ത് സംസാരിക്കുന്നേ എന്നുപറഞ്ഞ് നിലവിളിക്കാൻ തുടങ്ങി. ജ്ഞാനപ്പൻ ചേട്ടനാവട്ടെ കിട്ടിയ അവസരം മുതലെടുത്ത് അവശത അനുഭവിച്ച് നിലത്തു വീണു കിടന്ന് കരയാൻതുടങ്ങി.

എന്തായാലും ജ്ഞാനപ്പൻ ചേട്ടന്റെ അവസരവാദം തുറന്നു കാട്ടിയതിൻറെ പേരിൽ ഉക്കിടിദീപിലെ ആ മഹിളാരത്നത്തെ മുർത്തദ് ആക്കണമെന്നാണ് ജ്ഞാനപ്പോദയമലർവാടി സംഘത്തിനു വേണ്ടി കിടുമണി(ബ്രാഹ്മണിക്കൽ) അപ്പു ഇപ്പോൾ പറഞ്ഞുകൊണ്ടു നടക്കുന്നത്.

നബി: ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം ആണ്.

 70 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement