മലയാള സിനിമയിലെ ശിവ ഭക്തി ഗാനങ്ങൾ
Rajaneesh R Chandran
അക്കരപ്പച്ചയിൽ വയലാർ രാമവർമ്മ രചിച്ച് ദേവരാജൻ മാസ്റ്റർ ഈണമിട്ട
” ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും
ഏറ്റുമാനൂരപ്പാ
തൊഴുന്നേൻ തൊഴുന്നേൻ
തൊഴുന്നേൻ ഞാൻ
തിരുനാഗത്തളയിട്ട തൃപ്പാദം ”
ദേവരാജൻ മാസ്റ്റർക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത കുമാര സംഭവത്തിലെ ഒ.എൻ.വി രചിച്ച
“സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം ”
ശ്രീകുമാരൻ തമ്പിസാറും ദക്ഷിണാമൂർത്തി സ്വാമിയും ചേർന്നൊരുക്കിയ പ്രിയംവദയിലെ
“തിരുവാതിര മനസിൽ നവമാലിക
തിരുവൈയ്ക്കത്തപ്പതിന്ന് നിറമാലിക”
തുടങ്ങി വടക്കുംനാഥനിലെ ഗിരീഷ് പുത്തഞ്ചേരി – രവീന്ദ്രൻ ടീമിന്റെ
” പാഹി പരം പൊരുളേ
ശിവ ശിവ നാമ ജപ പൊരുളേ ..”
പോലെ ഒട്ടേറെ ശിവഭക്തി ഗാനങ്ങൾ മലയാള ചലച്ചിത്രങ്ങളിലൂടെ നാം കേട്ടിട്ടുണ്ട്. മനോഹരങ്ങളായ വരികളും ഭക്തിരസം നിറഞ്ഞ സംഗീതവും ആലാപനവും ഒക്കെയായി ആസ്വാദക ഹൃദയം കീഴടക്കിയ നിരവധി ഗാനങ്ങൾ .
കൂട്ടത്തിൽ എനിക്കേറെ ഇഷ്ടം
” തട്ടകത്തിലെ ” കൈതപ്രം രചിച്ച് ഈണമിട്ട
ശിലയായ് പിറവിയുണ്ടെങ്കിൽ ആണ്.
ശിവഭഗവാനോട് ചേർന്നു നിൽക്കുന്ന വാക്കുകളെ കൃത്യമായി വികസിപ്പിച്ച് പ്രാസഭംഗിയോടെ അദ്ദേഹം എത്ര ലളിത മനോഹരമായാണ് ആ പാട്ടൊരുക്കിയത്.
” ശിലയായ് പിറവിയുണ്ടെങ്കില്‍
ഞാന്‍ ശിവരൂപമായേനെ
ഇലയായ് പിറവിയുണ്ടെങ്കില്‍
കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ ”
പല്ലവി യിലെ ശിലയിൽ നിന്നും കൂവളത്തിലയിൽ നിന്നും കലയിലേക്ക് മാറുന്ന അനുപല്ലവിയും ഗംഭീരമായിരുന്നു.
” കലയായ് പിറന്നുവെങ്കില്‍
ശിവമൌലി ചന്ദ്രബിംബമായേനെ
ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ
കാല്‍ത്തളയാകും ഞാന്‍
പനിനീര്‍ത്തുള്ളിയായെങ്കില്‍
തൃപ്പാദ പുണ്യാഹമായേനെ ”
തൃപ്പാദത്തിലെ പനിനീർത്തുള്ളിയിൽ നിന്നും അക്ഷരവും അഗ്നി നാളവുമായ ചരണത്തിലെത്തുമ്പോൾ
” അക്ഷരപ്പിറവിയുണ്ടെങ്കിലോ
ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍
ഗോജന്മാമെങ്കിലോ നന്ദികേശ്വരനായ്
താണ്ഡവതാളം മുഴക്കും
പുണ്യാഗ്നിനാളമാണെങ്കില്‍
അവിടുത്തെ ആരതിയായ് മാറും ”
ഒറ്റക്കേൾവിയിൽ മനസിൽ പതിഞ്ഞ ഗാനമാണിത്. ചരിത്രം എന്നിലൂടെയിൽ തട്ടകത്തിന്റെ വിശേഷം പറയുന്ന ഭാഗത്തിനായി കാത്തിരുന്നെങ്കിലും അദ്ദേഹം ഈ ഗാനങ്ങളെ . പരാമർശിച്ചേ യില്ല.
(ഇങ്ങനെയുള്ള ലളിതപദങ്ങളെ പരസ്പരം കൊരുത്ത് പാട്ടുണ്ടാക്കാൻ അദ്ദേഹം വിദഗദ്ധനാണ് ,തിളക്കത്തിലെ നീയൊരു പുഴയായ് പോലെ )
മോഹൻ സിതാരയുടെ ഈണത്തിൽ മഴവില്ലിലെ “ശിവദം .. ശിവനാമം ” എക്കാലത്തെയും ഹിറ്റായ മറ്റൊരു ഗാനമാണ്.
യൂസഫലി കേച്ചേരി വർണക്കാഴ്ചകൾ എന്ന സിനിമയ്ക്കായ് രചിച്ച
” മൂന്നാം തൃക്കണ്ണിൽ മാരൻ മുടിയും തീയില്ലേ
നീട്ടിയ കൈയ്യുകളില്‍ കാലന്‍ പിടയും വേലില്ലേ ”
താണ്ഡവത്തിലെ കൈതപ്രം – പെരുമ്പാവൂർ രവീന്ദ്രനാഥ് ടീം ഒരുക്കിയ
” ഹിമഗിരി നിരകൾ പൊൻ തുടികളിലിളകി
ശിവകര സന്ധ്യാ രംഗമൊരുങ്ങി ”
ശിവതാണ്ഡവത്തിന്റെ എല്ലാ സത്തയും ചേർന്നൊരു ഗാനമാണ്.
വ്യക്തി പരമായി ശിലയായ് പിറവിയുണ്ടെങ്കിൽ കൂടുതൽ ഇഷ്ടം.പിന്നെ തെലുങ്കാണെങ്കിലും ക്ലാസിക്
ശങ്കരാ.. നാദശരീരാ.. പരാ.. യും 🥰
ഇനിയും ഒരു പാടുണ്ട്.
രസികനിലെ “ഹര ഹര ഹര ശങ്കരാ ശിവ ശിവ ശിവ ശങ്കരാ”
ശിവശൈലശൃംഗമാം തിരുവരങ്ങിൽ – കിലുകിലുക്കം
ശിവഗര ഡമരുക ലയമായ് നാദം (കൊച്ചു കൊച്ചു സന്തോഷങ്ങൾ)
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും… (പാദമുദ്ര )
കൈലാസശൈലാദി നാഥാ (സ്വാമി അയ്യപ്പൻ )
അറിവിൻ നിലാവേ മറയുന്നുവോ ….(രാജശില്പി)
അമ്പിളികല ചൂടും നിൻ തിരു… (രാജശില്പി)
മഹാശിവരാത്രി ആശംസകൾ !!