ഇതൊക്കെ കണ്ട് നിർവൃതിയടയുന്നത് ആചാരപുരുഷകേസരികൾ തന്നെയാകണം

    ശിവ സുന്ദർ

    ഇപ്പോ അങ്ങിനെ ഒക്കെ ആയി കാര്യങ്ങൾ. ഇതൊക്കെ കണ്ട് നിർവൃതിയടയുന്നത് ആചാരപുരുഷകേസരികൾ തന്നെയാകണം പിന്നെ ചിലപ്പോൾ ജീവിതകാലം മുഴുവൻ അടിമപ്പെട്ട് ജീവിച്ചോളാം എന്ന് വ്രതമെടുത്ത് കഴിയുന്ന കുലസ്ത്രീകളും, കഷ്ടമേ കഷ്ടം.
    ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം പോലും നിഷേധിക്കാൻ കോടതികൾ തയ്യാറായി തുടങ്ങി, ഇതിനേക്കാൾ വലിയ അപകടം എവിടെ സംഭവിക്കാൻ, രാജ്യാതിർത്തിയിൽ അല്ല സുരക്ഷ വേണ്ടത്, വിവാഹം ചെയ്ത ആളുടെ കൂടെ ജീവിക്കുകയോ ബന്ധം വേർപെടുത്തുകയോ ആകാം അതൊക്കെ പേർസണൽ പക്ഷെ അതിന്റെ കാരണം പോലും ഈ ചുവന്ന പൊടിയൊക്കെ ഇട്ട് ഉണ്ടാക്കിയ അനാചാരങ്ങൾ ആയി പോയി എന്നത് ഭീകരം തന്നെ… എന്റെ ഭാര്യയോട് പോലും ഞാൻ ചോദിക്കാറുണ്ട് നീ എന്തിനാണ് ഈ വക സാധനങ്ങൾ തേച്ച് നടക്കുന്നത് എന്ന് മറുപടി വളരെ ലളിതം അതെനിക്ക് ഇഷ്ടമായത് കൊണ്ടാണെന്ന് പിന്നെ ഞാനിപ്പോ എന്ത് പറയാൻ, എന്നാലും എനിക്കൊക്കെ വേണ്ടിയാണോ എന്നറിയില്ല അതില്ലാതേയും ഇടക്കൊക്കെ നടക്കാറുണ്ട്, ഇഷ്ടമുള്ള പോലെ ജീവിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ഈ ജീവിതം? എന്റെ മക്കളെ ഞാൻ പലതും പഠിപ്പിക്കേണ്ടതുണ്ട്, ഈ വക അനാചാരങ്ങൾ പാടെ അവഗണിക്കണമെന്നുള്ള പഠിപ്പ് തന്നെയാണ് ആദ്യം പഠിപ്പിച്ചു കൊടുക്കുന്നത്. ജാതിയെയും മതത്തെയും ഒരു കയ്യകലം എന്നല്ല അടുപ്പിക്കുകയെ ചെയ്യരുതെന്ന് ഇനീപ്പോ അതിന് സംഘികൾ വല്ല കേസ് കൊടുക്കോ എന്നൊരു സംശയം ഇല്ലാതില്ല ഏത്.

    Advertisements