രാവുണ്ണി
രാഗീത് ആർ ബാലൻ
ശിവജി ഗുരുവായൂർ എന്ന നടൻ ഏകദേശം നൂറിൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2007ൽ ലാൽജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അറബികഥയിലെ സഖാവ് കരുണൻ എന്ന ശക്തമായ ഒരു വേഷത്തിൽ വന്നു ഒട്ടനവധി സിനിമകളുടെ ഭാഗമായ ഒരു നടൻ അതിലുപരി നല്ലൊരു നാടക നടൻ.. നൂറിൽ അധികം സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വേഷം ആണ് ജോമോന്റെ സുവിശേഷം എന്ന സിനിമയിലെ രാവുണ്ണി എന്ന കഥാപാത്രം.
വിൻസെന്റ് എന്ന മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരൻ ആണ് രാവുണ്ണി. നിഴലായി മുഴുവൻ സമയം വിൻസെന്റ് നൊപ്പം ഉള്ള അയാളുടെ ബിസിനസുകളിൽ ബിനാമി ആയി നിൽക്കുന്ന ഒരാൾ. ഒരുപാട് കഥാപാത്രങ്ങൾ ഉള്ള ജോമോന്റെ സുവിശേഷത്തിൽ തന്റെതാ ഒരു ഐഡന്റിറ്റി നൽകിയ ഒരു കഥാപാത്രം ആണ് ശിവജി ഗുരുവായൂരിന്റെ രാവുണ്ണി..
കല്യാണം കഴിച്ചിട്ടില്ലാത്ത പറയത്തക്ക ആരും ഇല്ലാത്ത രാവുണ്ണിയുടെ ജീവിതം വിൻസെന്റ്നെ ചുറ്റി പറ്റിയാണ്.. അയാളുടെ സന്തതസാഹചാരി.. ഉറ്റ സുഹൃത്തിനു സ്വന്തം ജീവിതം പോലും കൊടുക്കാൻ തയ്യാറായ രാവുണ്ണിയുടെ പേരിൽ പല ബിസിനസുകളും വിൻസെന്റ് നടത്തുന്നുണ്ട്. അതിൽ എല്ലാം രാവുണ്ണി ബിനാമിയുമാണ്. കാശിന്റെ കണക്കുകൾ പലപ്പോഴും രാവുണ്ണിയെ ഭയപ്പെടുത്തുന്നുണ്ട്.. അയാൾക്ക് വിൻസെന്റ്ന്റെ നിഴലായി കഞ്ഞിയും കുടിച്ചു നിൽക്കാൻ ആണ് ഇഷ്ടം. ഒരുപാട് കാശു രാവുണ്ണിയുടെ കയ്യിൽ വന്നാൽ ആയാൾ പറയുന്നത് “കുറുക്കന്റെ കയ്യിൽ ആമയെ കിട്ടിയ പോലെ കെട്ടി മറിയും” എന്നാണ്.
സ്വന്തം ജീവിതത്തെ പറ്റി ആകുലതകൾ ഒന്നും തന്നെ രാവുണ്ണിക്ക് ഇല്ല.വിൻസെന്റിന്റെ ബിസിനസുകൾ പൊട്ടി പൊളിഞ്ഞു പോലീസ്കാരുടെ അറസ്റ്റ് വരെ എത്തി നിൽക്കുമ്പോൾ വിൻസെന്റ്നെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകാൻ പോകുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ശെരിക്കും ആ ഒരു രംഗത്തിൽ ശിവജി ഗുരുവായൂരിന്റെ അസാധ്യ പെർഫോമൻസ് ആണ് ഉള്ളത്.
എല്ലാവരുടെയും മുൻപിലുടെ പോലീസ് വിൻസെന്റിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയാണ് അപ്പോൾ രാവുണ്ണി അവിടെ എത്തുന്നു.. അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. ഫ്ലാറ്റ് പണിയാം എന്ന പേരിൽ ആളുകളിൽ നിന്നും വിൻസെന്റ് കാശ് വാങ്ങിയിരുന്നു പക്ഷെ ബിസിനസുകൾ തകർന്നപ്പോൾ പണി തുടങ്ങാൻ പറ്റാതെ വരുന്നു അതിനെ തുടർന്നുള്ള അറസ്റ്റ് ആണ്.രാവുണ്ണി വിൻസെന്റ്നെ ഒന്ന് നോക്കും എന്നിട്ട് പോലീസ് കാരോട് പറയും അയാൾ ആണ് ഫ്ലാറ്റ് പ്രൊജക്റ്റ് ഉടമസ്ഥൻ അയാളെ ആണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് പറഞ്ഞു ഡോക്യുമെന്റ്കൾ പോലീസിന് കൈ മാറുന്നു.തുടർന്ന് രാവുണ്ണിയേ പോലീസ് അറെസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ
വിൻസെന്റ് : രാവുണ്ണി
രാവുണ്ണി : ഹ! നീ ധൈര്യമായിട്ടു ഇരിക്കടാ.. ഞാൻ അകത്തു ആയാൽ എന്താ.. നീ പുറത്തു തന്നെ ഉണ്ടാകണം എന്നാലേ കാര്യങ്ങളൊക്കെ നടക്കു.. ധൈര്യമായിട്ടു ഇരിക്കു, രാവുണ്ണി നടന്നു അകലും പോലീസ്കാർക്കൊപ്പം…വല്ലാതെ മനസ്സിൽ തൊടുന്ന ഒരു രംഗമാണ്.. ചില സിനിമകളിലെ ചില കഥാപാത്രങ്ങൾ അങ്ങനെ ആണ്.. ചിലപ്പോൾ ഏറ്റവും കൂടുതൽ നമ്മൾ ഇഷ്ടപ്പെടുന്നത് അത്തരം ചെറിയ കഥാപാത്രങ്ങളെ ആണ്.. വ്യക്തമായ ഐഡന്റിറ്റി ഉള്ള നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള എന്നും ഓർമ്മയിൽ നിൽക്കുന്ന ഒരു കഥാപാത്രം അതാണ് രാവുണ്ണി.നമ്മുടെ ഇടയിലും ഉണ്ട് ഒരുപാട് രാവുണ്ണിമാർ.. നമ്മുടെ നിഴലായി നിൽക്കുന്ന ചില നല്ല സുഹൃത്തുക്കൾ അല്ല കൂടെ പിറപ്പുകൾ….