ഗോവിന്ദച്ചാമി ജയിൽവാസം കഴിഞ്ഞ് സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക ആക്രമണത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എടുക്കുമ്പോൾ കേട്ടിരിക്കേണ്ട അവസ്ഥയാണ് രജിത് കുമാറിനെ ഇഷ്ടപ്പെടുന്നവർക്ക്

129

ശിവപ്രസാദ് പോത്താനി

ഗോവിന്ദച്ചാമി ജയിൽവാസം കഴിഞ്ഞ് വന്ന്,കേരളത്തിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന ലൈംഗിക ആക്രമണത്തിന് കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് ഇടുക്കുമ്പോ.അവിടെ വന്ന് ഇരിക്കുന്നവരുടെ അവസ്ഥ പോലെയാണ് രഞ്ജിത് എന്ന് ഈ മഹാനെ ഇഷ്ടപ്പെടുന്ന ഒരോ മനുഷ്യന്റെയും അവസ്ഥ. അത്രയധികം സ്ത്രീ വിരുദ്ധമായും, മനുഷ്യത്വ വിരുദ്ധമായ മുൻ കാലങ്ങളിൽ നിരന്തരമായ സംസാരിച്ചിരുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹം. ഞാനടക്കമുള്ള പുരുഷന്‍മാര്‍ക്ക് വെറും 10 മിനിറ്റ് മാത്രം മതി സ്പേം എന്ന് പറയുന്നത് പെണ്‍കുട്ടിയുടെ യൂട്രസിലേക്കയക്കാന്‍. പിന്നെ പത്ത് മാസം കുഞ്ഞ് വളരേണ്ടത് പെണ്‍കുട്ടിയുടെ ഗര്‍ഭത്തിലാണ്. അതുകൊണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങി കഴിയണമെന്ന് പറഞ്ഞത് ഇങ്ങേരാണ്…!

അന്ന് നടന്ന ആ വിവാദ പ്രസംഗത്തിന് ശേഷം,സര്‍ക്കാരിന്റെ യാതൊരു പരിപാടിയിലും രജിത് കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.തുടരെ ഇയാൾ നടത്തിയ പല പ്രസംഗങ്ങളും, മോശപ്പെട്ട ആളുകള്‍ക്കാണ് ഓട്ടിസം ബാധിച്ചവരും ട്രാന്‍സ്ജെന്‍ഡേ്ഴ്സും ജനിക്കുന്നതെന്നതടക്കം നിരവധി മനുഷ്യത്വ,ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇദേഹം പറഞ്ഞിട്ടുള്ളത്.മൂന്നും നാലും വയസുള്ള പെണ്‍കുട്ടികളെ കിടിലം പയ്യന്‍മാര്‍ തൊടേണ്ട രീതിയില്‍ തൊട്ടാല്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും എന്നും പറഞ്ഞത് ഇങ്ങേര് തന്നെയാണ്.സ്ത്രീകള്‍ ജീന്‍സിട്ടാല്‍ ഉത്പാദനക്ഷമത ഇല്ലാതാക്കും, എന്ന് തുടങ്ങി അനവധി, നിരവധി സ്ത്രീ വിരുദ്ധമായ, മനുഷ്വത വിരുദ്ധമായ നിലപാട് കൊണ്ട് നടക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം.എല്ലാ മതങ്ങളിലുളള വചനങ്ങളൊക്കെ ഉദ്ധരിച്ച്‌ പ്രസംഗിക്കുന്നതു കൊണ്ട് ഇദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ് ഇങ്ങേരുടെ ഫാൻസകാർക്ക് ഇടയിൽ ലഭിക്കുന്നത്.പുരോഗമനപരമായ ഒരു സമൂഹം വളരേണ്ട ഇടത്ത്

ഇത്തരം മനുഷ്യർ തഴച്ച് വളരുന്നത് കാണുമ്പോ സങ്കടം മാത്രമല്ല, ഭീതിയും കൂടെയുണ്ട്.ഇപ്പോ ഇദേഹം ബിഗ്ഗ് ബോസ് എന്ന് പരിപാടിയിൽ എത്ര ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചാലും, ബൈ ചാൻസ് ഇങ്ങര് ബിഗ്ഗ് ബോസ്സ് ആയാ പോലും,ഡോക്ടർക്ക് എന്താ കുഴപ്പം. കക്ഷി കിടുവല്ലേ എന്ന് പറയുന്നവരുടെ അടുത്ത് മാത്രം പറയാനുള്ളത് തന്നെയാണ്,മുമ്പ് പറഞ്ഞതും. ഗോവിന്ദച്ചാമിയുടെ ക്ലാസ്സ് കേൾക്കേണ്ടി വരുന്ന ഒരു ദയനീയത….!

Advertisements